Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'രാഹുൽ ഗാന്ധിജിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്; കെ സി വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും'; എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത് റോഷൻ ബെയ്ഗ്; സഖ്യം പൊളിക്കാൻ ബിജെപി നീക്കം തകൃതിയാക്കിയപ്പോൾ കർണാടക ''കൈ' വിടാതിരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ജെഡിഎസും

'രാഹുൽ ഗാന്ധിജിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്; കെ സി വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും'; എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത് റോഷൻ ബെയ്ഗ്; സഖ്യം പൊളിക്കാൻ ബിജെപി നീക്കം തകൃതിയാക്കിയപ്പോൾ കർണാടക ''കൈ' വിടാതിരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ജെഡിഎസും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ ഭൂരിപക്ഷവും പ്രവചിക്കുന്നത്. ഇതോടെ മധ്യപ്രദേശിലെയും കർണാടകത്തിലെയും കോൺഗ്രസ് സർക്കാർ കടുത്ത ഭീഷണിയിലാണ്. എൻഡിഎക്ക് അനുകൂലമായ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത് പിന്നാലെ കർണാടക കോൺഗ്രസിലും അടിപൊട്ടി. ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവുംനേട്ടമുണ്ടാക്കുക കർണാടകത്തിലാകുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എക്‌സിറ്റ് പോളുകൾക്ക് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ് രംഗത്തെത്തി.

കർണാടകത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെയും പാർട്ടി വക്താവ് ഗുണ്ടു റാവുവിനെതിരുമായിരുന്നു റോഷൻ ബെയ്ഗ് രംഗത്തെത്തിയത്. ഇവർക്കെതിരെ കടന്നാക്രമണം നടത്തിയ ബെയ്ഗിന്റെ ലക്ഷ്യം ബിജെപി പാളയമാണെന്ന ആക്ഷേപവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കെ.സി വേണുഗോപാൽ ബഫൂൺ ആണെന്നായിരുന്നു റോഷൻ ബെയ്ഗ് വിമർശിക്കുന്നത്. 'എന്റെ നേതാവായ രാഹുൽ ഗാന്ധിജിയുടെ കാര്യമോർക്കുമ്പോൾ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോൾ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും''- എന്നായിരുന്നു റോഷൻ പ്രതികരിച്ചത്. സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാർട്ടി പൂർണ പരാജയമായിരുന്നെന്നും തോൽവി നേരിട്ടാൽ അതിന് കാരണക്കാർ നേതൃനിരയിലുള്ളവർ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

കർണാടകത്തിലെ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ പരിഗണിച്ചില്ലെന്ന വികാരമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ''ക്രിസ്ത്യൻ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്ലിം വിഭാഗത്തിന് ഒരു സീറ്റാണ് നൽകിയത്. അവരെ പൂർണമായും അവഗണിച്ചു. ഇതിൽ ഞാൻ അസ്വസ്ഥനാണ്. നമ്മൾ ഇതെല്ലാം ശ്രദ്ധിക്കേണ്ടിയിരുന്നു''- റോഷൻ ബെയ്ഗ് പറഞ്ഞു.

കർണാടകത്തിൽ 21 മുതൽ 25 വരെ സീറ്റുകൾ എൻ.ഡി.എ സഖ്യം നേടുമെന്നായിരുന്നു സർവേകളിലെ പ്രവചനം. യു.പി.എ 3 മുതൽ 6 വരെ സീറ്റുകളിൽ വിജയിക്കുമെന്നും മറ്റുള്ളവർ 1 വരെ സീറ്റുകളാണ് നേടുകയെന്നും സർവേ പ്രവചിച്ചിരുന്നു. ആകെ ലോക്‌സഭാ 28 സീറ്റുകളാണ് കർണാടകത്തിലുള്ളത്. കോൺഗ്രസിന് കേരളം കഴിഞ്ഞാൽ ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനാണ് കർണാടക. അവിടെ വലിയ തോൽവി നേരിടേണ്ടി വരുമെന്ന പ്രവചനം നേതൃത്വത്തിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

എക്‌സിറ്റ് പോളുകളുടെ ബലത്തിൽ കർണാടക സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിട്ടുണ്ട്. അതേസമയം മുൻകരുതൽ നടപടിയുമായി കോൺഗ്രസും ജെഡിഎസും രംഗത്തുണ്ട്. മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഗവർണർക്ക് കത്തയച്ചതോടെയാണ് കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം പിടിമുറുക്കുന്നത്.സഖ്യ ധാരണകൾക്കു വിരുദ്ധമായി പ്രസ്താവനകളും നീക്കങ്ങളും നടത്തരുതെന്നു കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്കു ശക്തമായ നിർദ്ദേശം നൽകി. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുമെന്നു ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി.

കർണാടകയിൽ ബിജെപിക്കു വലിയ നേട്ടമെന്ന സൂചനയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് സഖ്യത്തിൽ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നു സംസ്ഥാനനേതാക്കൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയത്. കുമാരസ്വാമി സർക്കാരിനെ തകർക്കാനുള്ള ബിജെപി നീക്കങ്ങൾക്കു തടയിടാനാണു കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP