Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർണാടകത്തിൽ ബിജെപിയുടെ 'ഓപ്പറേഷൻ താമര' വിജയത്തിലേക്കോ? ഏഴ് കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ; തിരികെ എത്താക്കാൻ ശ്രമം തുടങ്ങി കോൺഗ്രസ്; അതേനാണയത്തിൽ തിരിച്ചടിക്കാൻ ഡി കെ ശിവകുമാറും കൂട്ടരും ശ്രമിക്കുമ്പോൾ എംഎൽഎമാരെ ഹരിയാനയിൽ ഒളിപ്പിച്ച് ബിജെപി; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉദ്യേഗം നിറച്ച് കർണാടകയിലെ കളി തുടരുന്നു

കർണാടകത്തിൽ ബിജെപിയുടെ 'ഓപ്പറേഷൻ താമര' വിജയത്തിലേക്കോ? ഏഴ് കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ; തിരികെ എത്താക്കാൻ ശ്രമം തുടങ്ങി കോൺഗ്രസ്; അതേനാണയത്തിൽ തിരിച്ചടിക്കാൻ ഡി കെ ശിവകുമാറും കൂട്ടരും ശ്രമിക്കുമ്പോൾ എംഎൽഎമാരെ ഹരിയാനയിൽ ഒളിപ്പിച്ച് ബിജെപി; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉദ്യേഗം നിറച്ച് കർണാടകയിലെ കളി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: കർണാടകത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ കർണാടകത്തിൽ ബിജെപിയുടെ 'ഓപ്പറേഷൻ താമര' വിജയത്തിലേക്ക് നീങ്ങുന്നോ? ബിജെപിക്കൊപ്പം ഏഴ് കോൺഗ്രസ് എംഎൽഎമാർ ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ കർണാടകയിൽ രാഷ്ട്രീയ സമ്മർദ്ദം ഏറിയിട്ടുണ്ട്. നിലവിൽ ഏഴു എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിലാണ് ബിജെപി താമസിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കോൺഗ്രസ് എംഎൽഎ പ്രതാപഗൗഡ പാട്ടീലും ഹോട്ടലിൽ എത്തിയതോടെയാണ് ബിജെപി പാളയത്തിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം ഏഴയായി മാറിയത്.

ഇന്നലെ കർണാടകയിലെ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഗവർണറെ ഇക്കാര്യം ഇരുവരും രേഖാമൂലം അറിയിച്ചിട്ടുണ്ട്. എച്ച്.നാഗേഷ്, ആർ ശങ്കർ എന്നിവരാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാരിന് ഇതോടെ 115 പേരുടെ മാത്രം പിന്തുണയാണ്. നേരത്തെ ഇത് 117 ആയിരുന്നു. 224 അംഗ സഭയിൽ 113 പേരുടെ പിന്തുണ ആവശ്യമാണ്. ബിജെപിക്ക് 104 പേരുടെ പിന്തുണയുണ്ടായിരുന്നു. നിലവിൽ 106 ആയി ഇത് വർധിച്ചു. ഇനിയും കൂടുതൽ പേർ ബിജെപിക്ക് പിന്തുണ നൽകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

നേരത്തെ കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തുമെന്ന് ബിജെപി നേതാക്കൾ സൂചന നൽകിയിരികുന്നു. മകരസംക്രാന്തിക്ക് ശേഷം കർണാടകയിൽ പുതിയ സർക്കാരായിരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ഒരു ചാനലിനോട് പറഞ്ഞിരുന്നു. അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാർട്ടി ചുമതലപ്പെടുത്തിയെന്നാണ് വിവരം. തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് പാളയത്തിലെത്തിച്ച് അധികാരം നിലനിർത്തുന്നതിന് ഡി കെ ശിവകുമാർ ശ്രമിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി. അതുകൊണ്ട് തന്നെ ബിജെപി എംഎൽഎമാർ നിലവിൽ ഹരിനായനയിൽ തുടരുന്ന അവസ്ഥയാണ് ഉള്ളത്.

അതിനിടെ കർണാടകത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിൻഡെ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി.യോട് അനീതിയാണ് കാട്ടിയത്. ബിജെപി. സർക്കാർ രൂപവത്കരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസ്-ദൾ സഖ്യസർക്കാർ വീഴുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഹോട്ടലിലുള്ള എംഎൽഎ മാരുമായി ബിജെപി നേതാക്കൾ വഴി യെദ്യൂരപ്പ ആശയവിനിമയം നടത്തി. എംഎൽഎമാർ പുറത്ത് പോകാതിരിക്കാൻ ശ്രദ്ധ നൽകണം എന്ന് ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലിന്റെ ആറാം നിലയിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്.

മുംബൈയിൽ ഉള്ള എംഎൽഎമാരെ തിരിക്കെ എത്തിക്കാൻ കോൺഗ്രസ് ശ്രമം തുടരുന്നുണ്ട്. 13 എംഎൽഎമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ. അതേസമയം കർണാടകത്തിൽ കോൺഗ്രസ് ജെ ഡി എസ് എം എൽ എമാരെ ഇന്ന് ബിഡദിയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും. മുഴുവൻ എം എൽ എമാർക്കും ബെംഗളൂരുവിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എം എൽ എമാരെ നിരീക്ഷിക്കാൻ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP