Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികുതി സമരത്തിനെതിരെ കോൺഗ്രസിന്റെ പൂഴിക്കടകൻ ; കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാക്കാൻ സുധീരനും രമേശ് ചെന്നിത്തലയും ; ഗാന്ധിയൻ സമരത്തെ അഭിനവ ഗാന്ധിമാർ എതിർക്കുന്നത് അപഹാസ്യമെന്ന് കൊടിയേരി

നികുതി സമരത്തിനെതിരെ കോൺഗ്രസിന്റെ പൂഴിക്കടകൻ ; കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാക്കാൻ സുധീരനും രമേശ് ചെന്നിത്തലയും ; ഗാന്ധിയൻ സമരത്തെ അഭിനവ ഗാന്ധിമാർ എതിർക്കുന്നത് അപഹാസ്യമെന്ന് കൊടിയേരി

കോഴിക്കോട് : നികുതികൂട്ടലുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ(എം). സമരം ശക്തമാക്കിയാൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഭരണപക്ഷത്തിനുമുണ്ട് ആയുധം. ബിജെപി. നേതാവ് കതിരൂർ മനോജ് വധം. കൊലപാതക രാഷ്ട്രീയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഐ(എം). നികുതി ബഹിഷ്‌കരണ സമരം നടത്തുന്നതെന്ന ആരോപണവുമായി കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ തന്നെ രംഗത്ത് എത്തിയത് ഇതിന്റെ സൂചനയാണ്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിക്കുന്ന തുടർ പരിപാടികളിലും കൊലപാതക രാഷ്ട്രീയം ചർച്ചാ വിഷയമാക്കണമെന്ന് ഡിസി.സി.കളോട് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ നിർദ്ദേശിച്ചിട്ടുണ്ട്. കതിരൂർ മനോജ് വിഷയത്തിൽ സി.പി.എമ്മിനെ ആഭ്യന്തര മന്ത്രിയും പ്രതിക്കൂട്ടിൽ നിർത്തുന്നു. നികുതി കൂട്ടിയതുമൂലമുള്ള സർക്കാർ വിരുദ്ധ നീക്കങ്ങളെ ചെറുക്കാൻ കൊലപാതക രാഷ്ട്രീയത്തിന് എതിരായ വികാരം സഹായിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ

നികുതി വർദ്ധനവിനെതിരെ സമരം നടത്താൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രഖ്യാപനം ഉത്തരവാദിത്തപ്പെട്ട പാർട്ടിക്ക് ചേർന്നതല്ലെന്ന് സുധീരൻ കോഴിക്കോട് പറഞ്ഞു. സിപിഐ(എം). അധികാരത്തിലിരുന്നപ്പോഴും നികുതി കൂട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നികുതി ബഹിഷ്‌കരത്തിന് ആഹ്വാനം ചെയ്തത് ശരിയല്ലെന്നാണ് സുധീരന്റെ വിമർശനം. കോഴിക്കോട് ഡി.സി.സി. സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സുധീരൻ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നത്. വെള്ളക്കരവും ഭൂനികുതിയും കൂട്ടിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് നിർദ്ദേശങ്ങൾ നൽകുമെന്നും സുധീരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു സുധീരന്റെ പരാമർശങ്ങൾ.

അതിനിടെ സുധീരന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ ഉപനേതാവും രംഗത്തുവന്നു. നികുതി ബഹിഷ്‌കരണം ഗാന്ധിയൻ മാതൃകയിലെ സമരമാണ്. അതിനെ അഭിനവഗാന്ധിയന്മാർ എതിർക്കുന്നത് അപഹാസ്യമാണെന്ന് കൊടിയേരി പറയുന്നു. വെള്ളക്കരം കൂട്ടിയത് സുധീരന്റെ അറിഞ്ഞാണ്. എന്നാൽ ജനരോക്ഷം എതിരായപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാട് സുധീരൻ എടുക്കുന്നു. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും കൊടിയേരി പറഞ്ഞു.

കതിരൂർ മനോജ് വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആരോപിച്ചു. പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണെനും
രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും അക്രമം അവസാനിപ്പിച്ചാൽ കേരളത്തിൽ സമാധാനം കൈവരുമെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP