Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖ്യമന്ത്രിയെ വിമർശിച്ചതിലൂടെ സുരേഷ് ഗോപി അപമാനിച്ചത് കേരളത്തെ; ഡൽഹിയിൽ ഭരണം മാറുന്നത് അനുസരിച്ച് സുരേഷ് ഗോപിയുടെ സ്വരവും മാറുന്നു: താരത്തെ വിമർശിച്ച് കെ സി ജോസഫ്

മുഖ്യമന്ത്രിയെ വിമർശിച്ചതിലൂടെ സുരേഷ് ഗോപി അപമാനിച്ചത് കേരളത്തെ; ഡൽഹിയിൽ ഭരണം മാറുന്നത് അനുസരിച്ച് സുരേഷ് ഗോപിയുടെ സ്വരവും മാറുന്നു: താരത്തെ വിമർശിച്ച് കെ സി ജോസഫ്

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി നടത്തിയ വിവാദ പരാമർശത്തിനെതിരെ മന്ത്രി കെസി ജോസഫ് രംഗത്ത്. സുരേഷ്‌ഗോപിക്ക് സമയത്തിനനുസരിച്ച് നിറംമാറാം. ഡൽഹിയിൽ ഭരണംമാറുന്നത് അനുസരിച്ച് സുരേഷ് ഗോപിയുടെ സ്വരവും മാറും. നിലവാരംകുറഞ്ഞ പരാമർശമാണ് സുരേഷ് ഗോപി നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതിലൂടെ അദ്ദേഹം അപമാനിച്ചത് കേരളത്തെയാണ്. ഏത് പാർട്ടിക്കാരനാണെന്നതല്ല പ്രശ്‌നം, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് അപമാനിച്ചത്. കേരളത്തിൽ സുരേഷ്‌ഗോപിക്കെതിരെ നടക്കുന്നത് വികാരപ്രകടനമാണെന്നും സുരേഷ്‌ഗോപി അഭിനയിച്ച സിനിമയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കോൺഗ്രസ് മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി കടുത്ത വിമർശനം നടത്തിയത്. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്തൊവളം വരണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും ഇത്തരം വിഷയത്തിൽ അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം. സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മുക്കത്ത് സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ അപ്പോത്തിക്കിരിയുടെ പ്രദർശനം യൂത്ത് കോൺഗ്രസുകാർ തടയുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP