Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയിൽ 6.5 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നതായി പി.എസ്. ശ്രീധരൻപിള്ള; പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ശോഭാ സുരേന്ദ്രൻ; ഒരാഴ്ചയ്ക്കകം രണ്ടു ലക്ഷംപേർ കൂടി ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന അദ്ധ്യക്ഷൻ

ബിജെപിയിൽ 6.5 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നതായി  പി.എസ്. ശ്രീധരൻപിള്ള; പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ശോഭാ സുരേന്ദ്രൻ; ഒരാഴ്ചയ്ക്കകം രണ്ടു ലക്ഷംപേർ കൂടി ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന അദ്ധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ആദ്യഘട്ട അംഗത്വ പ്രചാരണത്തിലൂടെ സംസ്ഥാനത്ത് ബിജെപിയിൽ പുതുതായി 6.5 ലക്ഷം പേർ ചേർന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും അറിയിച്ചു. ദേശീയ നേതൃത്വം ഒരാഴ്ച കൂടി അംഗത്വ പ്രചാരണം നീട്ടിയതിനാൽ കേരളത്തിലെ പാർട്ടി അംഗങ്ങളുടെ കണക്ക് പിന്നീടു പ്രഖ്യാപിക്കുമെന്നും അദ്ധ്യക്ഷൻ പറഞ്ഞു.

ഓഗസ്റ്റ് 18 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ഇന്നലെ ചേർന്ന ബിജെപി നേതൃയോഗം വിലയിരുത്തി. ഒരാഴ്ചയ്ക്കകം 2 ലക്ഷം പേർ കൂടി ചേരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സംസ്ഥാനത്തു ബിജെപിയുടെ സംഘടനാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 11ന് ആരംഭിച്ച് ഡിസംബർ 15നു പൂർത്തിയാക്കും.

5 ലക്ഷം പേർ അംഗത്വം പുതുക്കുകയും പുതുതായി 6.5 ലക്ഷം പേർ അംഗത്വമെടുക്കുകയും ചെയ്തതോടെ ബിജെപിയുടെ കേരളത്തിലെ അംഗസംഖ്യ 20 ലക്ഷം കവിഞ്ഞു. ഈ സാഹചര്യത്തിൽ 30 ലക്ഷം അംഗത്വം ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ സംസ്ഥാനത്തെ അംഗത്വ പ്രചരണത്തിൽ വൻ മുന്നേട്ടമാണ് കണ്ടെതും പിള്ള പറഞ്ഞു. മിസ്ഡ് കോൾ വഴിയും നരേന്ദ്ര മോദി ആപ്പ് വഴിയും മാത്രം അംഗങ്ങളായവരുടെ എണ്ണമാണ് 5 ലക്ഷം. സ്വന്തമായി ഫോൺ ഇല്ലാത്തവരും ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താത്തവരും രേഖാമൂലം രജിസ്റ്റർ ചെയ്ത് അംഗത്വമെടുത്തത് ഇതിനു പുറമേയാണ്.

പ്രകൃതി ദുരന്തം കാരണമാണ് അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടം 10 ദിവസം കൂടി നീട്ടിയത്. തുടക്കത്തിൽ തന്നെ ഇത്രയേറെ പേരെ ലഭിച്ചു എന്നതു ശ്രദ്ധേയമാണ്. രണ്ടാഴ്ചകൊണ്ട് അവസാനിക്കുന്നതല്ല അംഗത്വ പ്രചാരണം. ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും യുവജനങ്ങളിൽനിന്നുമാണു കൂടുതൽ പേർ പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP