Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാണിസാറിന്റെ മരണ വാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ആന്റണിയും വീരേന്ദ്രകുമാറും; മൃതദേഹത്തിന് അടുത്ത് നിന്ന് പൊട്ടിച്ചരിക്കുന്ന പിജെ ജോസഫും! തോമസ് ഉണ്ണിയാടന്റേത് കള്ളക്കരച്ചിലെന്നും സംശയം; കേരളാ കോൺഗ്രസിൽ നടക്കുന്നതെന്ത്? 48 പേജുള്ള പുസ്തകവുമായി 'മാണിയൻ കൂട്ടായ്മ' എത്തുന്നത് ജോസ് കെ മാണിയെ നേതാവാക്കാൻ; കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പ് സാധ്യത അടയുമ്പോൾ

മാണിസാറിന്റെ മരണ വാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ആന്റണിയും വീരേന്ദ്രകുമാറും; മൃതദേഹത്തിന് അടുത്ത് നിന്ന് പൊട്ടിച്ചരിക്കുന്ന പിജെ ജോസഫും! തോമസ് ഉണ്ണിയാടന്റേത് കള്ളക്കരച്ചിലെന്നും സംശയം; കേരളാ കോൺഗ്രസിൽ നടക്കുന്നതെന്ത്? 48 പേജുള്ള പുസ്തകവുമായി 'മാണിയൻ കൂട്ടായ്മ' എത്തുന്നത് ജോസ് കെ മാണിയെ നേതാവാക്കാൻ; കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പ് സാധ്യത അടയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : മുന്മന്ത്രി കെ.എം. മാണിയുടെ മൃതദേഹത്തിനരികിൽനിന്ന് പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചെന്നു കേരളാ കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം. നേതൃയോഗങ്ങളോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകത്തിൽ ചിത്രം സഹിതമാണു വിമർശനം. 'കേരളാ കോൺഗ്രസിൽ നടക്കുന്നതെന്ത്?' എന്ന പേരിൽ 48 പേജുള്ള പുസ്തകം 'മാണിയൻ കൂട്ടായ്മ'യുടെ പേരിൽ യോഗങ്ങളിൽ വിതരണം ചെയ്തു.

ഏപ്രിൽ 29-ന് കോട്ടയത്തു സംഘടിപ്പിക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന് മുന്നോടിയായി ജോസ് വിഭാഗം നടത്തുന്ന നേതൃയോഗങ്ങൾ 14 ജില്ലകളിലും പൂർത്തിയായി കഴിഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കെ.എം മാണിയെ സ്നേഹിക്കുന്നവരുടെ പൊതുവേദി എന്നാണു മാണിയൻ കൂട്ടായ്മയെ പുസ്തകം പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം എല്ലാവരും വായിക്കണമെന്നും പാർട്ടിയിലെ ഒരു നേതാവ് എഴുതിയതാണെന്നും ആലപ്പുഴയിലെ നേതൃയോഗത്തിൽ ജോസ് കെ. മാണി പറഞ്ഞു. ഏതായാലും ഏപ്രിലിലെ യോഗത്തിൽ ജോസഫിനെ വിളിക്കില്ല.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മാണിയുടെ മൃതദേഹത്തിനടുത്തുനിൽക്കുന്ന പി.ജെ. ജോസഫിന്റെ ചിത്രം പുറംചട്ടയിൽ രണ്ടുവശത്തുമുണ്ട്. കോൺഗ്രസ് മുഖപത്രം പ്രസിദ്ധീകരിച്ച ചിത്രമാണിതെന്നും പുസ്തകത്തിൽ പറയുന്നു. മരണവാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന എ.കെ. ആന്റണിയുടേയും എംപി. വീരേന്ദ്രകുമാറിന്റെയും ചിത്രങ്ങൾ പുസ്തകത്തിൽ കാണാം. മംഗളം പ്രസിദ്ധീകരിച്ച ചിത്രത്തിൽ തോമസ് ഉണ്ണിയാടൻ കരയുന്നത് അദ്ദേഹത്തിന്റെ അഭിനയമാണോയെന്ന ആക്ഷേപം പുസ്തകത്തിലുണ്ട്. അങ്ങനെ ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളെ വിമർശിക്കുന്നതാണ് പുസ്തകം.

മാണി സ്മരണയെ മുന്നിൽ നിർത്തി കേരളാ കോൺഗ്രസിൽ പിടിമുറുക്കാനാണ് ജോസ് കെ മാണിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് മാണിയൻ കൂട്ടായ്മയുടെ പിറവിയും. കേരളത്തിലെ മുഴുവൻ രാഷ്ട്രീയക്കാരേയും പങ്കെടുപ്പിച്ചുള്ള മാണി സ്മൃതിയാണ് ലക്ഷ്യം. പാലായിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഉയർത്തെഴുന്നേൽപ്പിനുള്ള ജോസ് കെ മാണിയുടെ ശ്രമമാണ് ഇത്. ജോണി നെല്ലൂരുമായുള്ള പിജെ ജോസഫിന്റെ ലയനത്തേയും ജോസ് കെ മാണി പക്ഷം അംഗീകരിക്കില്ല.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുറച്ച് കേരള കോൺഗ്രസ്(എം) ജോസ് കെ മാണി വിഭാഗം നീക്കം സജീവമാക്കിയിട്ടുണ്ട്. പാർട്ടിക്ക് ലഭിച്ച സീറ്റിൽ പി ജെ ജോസഫ് വിഭാഗം നേരത്തേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് ജോസിന്റെ പുതിയ നീക്കം. ജോസ് കെ മാണി വിഭാഗത്തിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം ഷാജോ കണ്ടക്കുടി, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു എന്നിവരാണ് പരിഗണനയിൽ. സ്ഥാനാർത്ഥി നിർണയത്തിന് തോമസ് ചാഴികാടൻ എംപി അധ്യക്ഷനായി രൂപീകരിച്ച സമിതി അന്തിമ തീരുമാനമെടുക്കും.

''പാലാ മോഡൽ' തമ്മിലടി ഇനിയും താങ്ങാൻ മുന്നണിക്കാവില്ലെന്നാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം. എന്നാൽ സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ തോമസ് ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട ജേക്കബ് എബ്രഹാമാണ് ജോസഫ് വിഭാഗം പ്രഖ്യാപിച്ച സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ ജോസ് കെ മാണി വിഭാഗവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇതിനിടെയാണ് ജോസഫിനെ പരിഹസിച്ച് മാണിയൻ കൂട്ടായ്മയും ചർച്ചകൾ പുതിയ തലത്തിലെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP