Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിജെ ജോസഫിനെ പാർലമെന്ററീ പാർട്ടി ലീഡർ ആവാൻ അനുവദിച്ചേക്കും; ചെയർമാൻ പദവിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല; സ്വയം ചെയർമാൻ സ്ഥാനം പ്രഖ്യാപിച്ച ജോസഫ് ഇപ്പോൾ സിഎഫ് തോമസിനെ ആക്കിയാലും മതിയെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും മാണി വിഭാഗം വഴങ്ങില്ല; കേരളാ കോൺഗ്രസിൽ ഒത്തു തീർപ്പ് സാധ്യതകൾ അടഞ്ഞതോടെ ഒന്നുകിൽ കീഴടങ്ങണം അല്ലങ്കിൽ പാർട്ടിക്ക് പിളർത്തി പുറത്ത് പോവണം എന്ന അവസ്ഥയിലേക്ക് ജോസഫ്

പിജെ ജോസഫിനെ പാർലമെന്ററീ പാർട്ടി ലീഡർ ആവാൻ അനുവദിച്ചേക്കും; ചെയർമാൻ പദവിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല; സ്വയം ചെയർമാൻ സ്ഥാനം പ്രഖ്യാപിച്ച ജോസഫ് ഇപ്പോൾ സിഎഫ് തോമസിനെ ആക്കിയാലും മതിയെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും മാണി വിഭാഗം വഴങ്ങില്ല; കേരളാ കോൺഗ്രസിൽ ഒത്തു തീർപ്പ് സാധ്യതകൾ അടഞ്ഞതോടെ ഒന്നുകിൽ കീഴടങ്ങണം അല്ലങ്കിൽ പാർട്ടിക്ക് പിളർത്തി പുറത്ത് പോവണം എന്ന അവസ്ഥയിലേക്ക് ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസിലെ തർക്കം തീർക്കാനുള്ള ചർച്ചകൾ തുടരുമ്പോൾ പിജെ ജോസഫ് നീങ്ങുന്നത് വലിയ പ്രതിസന്ധിയിലേക്ക്. സംസ്ഥാന കമ്മറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്. ഇങ്ങനെ വന്നാൽ പിജെ ജോസഫിന് ചെയർമാൻ ആകാൻ കഴിയില്ല. ജോസ് കെ മാണി ചെയർമാനാവുകയും ചെയ്യും. ഇത് ജോസഫിന് അംഗീകരിക്കാനാകില്ല. ഇന്നലെ ചർച്ച നടന്നുവെങ്കിലും ഫോർമുല ഉണ്ടായിട്ടില്ല. ചാവ്വാഴ്ച ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. വ്യാഴാഴ്ച വീണ്ടും സംസാരിക്കാം എന്ന ധാരണയിലാണ് ഇരുപക്ഷത്തെയും നേതാക്കൾ.

ജോസഫിനെ പാർലമെന്ററീ പാർട്ടി ലീഡർ ആക്കാൻ ജോസ് കെ മാണി തയ്യാറാണ്. എന്നാൽ ജോസ് കെ മാണിയെ അംഗീകരിക്കില്ലെന്ന് ജോസഫ് പറയുന്നു. സി.എഫ്.തോമസിനെ തത്കാലം ചെയർമാനാക്കാനും പി.ജെ.ജോസഫ് നിയമസഭാ കക്ഷി നേതാവാകാനുമാണ് ജോസഫ് ഗ്രൂപ്പിന്റെ നിർദ്ദേശം. ജോസ് കെ.മാണി വർക്കിങ് ചെയർമാനാകും. അതേ സമയം ജോസ് കെ.മാണി ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നതിൽ കുറഞ്ഞ് ഒരു ധാരണയ്ക്കും നിൽക്കില്ലെന്ന് മാണി വിഭാഗം എത്തി കഴിഞ്ഞു. പാർട്ടിയിൽ ഭൂരിപക്ഷം ഉള്ളതിനാൽ ജോസഫിന് ഇത് അംഗീകരിക്കേണ്ട സാഹചര്യമുണ്ട്. ഇത്തരമൊരു കീഴടങ്ങലിന് ജോസഫ് തയ്യാറായില്ലെങ്കിൽ കേരളാ കോൺഗ്രസിൽ പിളർപ്പ് അനിവാര്യമാകും.

സംസ്ഥാന കമ്മിറ്റി വിളിച്ച് ഉടൻ പരിഹാരം കാണണമെന്നാണ് ജോസ് കെ മാണി പറയുന്നത്. സി.എഫ്.തോമസ് സ്വന്തം പക്ഷത്തേക്ക് അനുഭാവം പ്രകടിപ്പിച്ചത് നല്ല മാറ്റമാണെന്നും ഇത് നിലനിർത്തണമെന്നുമാണ് ജോസ് കെ മാണിയുടെ നീക്കം. അതേസമയം കെ.എം.മാണി സ്വീകരിച്ച സമവായ സമീപനം തുടരണം എന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. സീനിയറായ ആളുകളെ മാനിക്കണം. എല്ലാ സ്ഥാനവും ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അവർ പറയുന്നു. എന്നാൽ പാർട്ടിയിലെ ഭൂരിപക്ഷമാണ് ഇനി പ്രധാനമെന്ന് ജോസ് കെ മാണിയും പറയുന്നു.

അതിനിടെ സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്ന് പാർട്ടി പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് വിക്ടർ ടി.തോമസ് ആവശ്യപ്പെട്ടു. തെരുവിൽ തല്ലിയാൽ പാർട്ടി ഇല്ലാതാകും. ആരുടെയെങ്കിലും ഈഗോയ്ക്കുവേണ്ടി കേരള കോൺഗ്രസ് ഇല്ലാതാവരുതെന്നും വിക്ടർ ഫേസ് ബുക്കിലും പ്രതികരിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാനുമാണ് വിക്ടർ. പരസ്യമായ പ്രതികരണവും കോലം കത്തിക്കലും പാർട്ടി ഒരിക്കലും ഒരുമിക്കാതിരിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ജോസഫിന് വേണ്ടിയുള്ള വാദമാണെന്ന് കേരളാ കോൺഗ്രസ് നേതാക്കളും പറയുന്നു.

സി എഫ് തോമസിന്റെ സീനിയോറിട്ടി ഉയർത്തി അദ്ദേഹത്തെ ചെയർമാനാക്കണമെന്ന നിർദ്ദേശമാണ് പിജെ ജോസഫ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. നിയമസഭാ കക്ഷി നേതാവാക്കിയാൽ ചെർമാൻ സ്ഥാനത്തിന് അവകാശ വാദം ഉപേക്ഷിക്കാമെന്ന നിലപാടിലേക്ക് ജോസഫ് എത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കാമെന്നാണ് ജോസ് കെ മാണി പറയുന്നത്. സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും ജോസ് കെ മാണിയെ അനുകൂലിക്കുന്നവരാണ്. നാന്നൂറ് പേരിൽ 350 പേരും ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ. ഇത് ജോസഫിനും അറിയാം. അതുകൊണ്ടാണ് സംസ്ഥാന സമിതി വിളിക്കാത്തതും. സംസ്ഥാന സമിതി വിളിച്ചില്ലെങ്കിൽ 100ൽ അധികം അംഗങ്ങൾക്ക് ഒപ്പിട്ട് കത്ത് നൽകാം. ഇത് കിട്ടിയാൽ യോഗം വിളിച്ചേ മതിയാകൂ. ഇത് ജോസ് കെ മാണി അനുകൂലികൾ ചെയ്തു. ഇതിനൊപ്പം യോഗം വിളിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിച്ചേ മതിയാകൂ. അതുകൊണ്ടാണ് ജോസഫ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്.

ഇനിയും സംസ്ഥാന സമിതി വിളിച്ചില്ലെങ്കിൽ ഭൂരിപക്ഷം പേരെ ചേർത്ത് ജോസ് കെ മാണിക്ക് യോഗം വിളിക്കാം. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാം. അങ്ങനെ വന്നാൽ പിജെ ജോസഫിനും മോൻസ് ജോസഫിനും പാർട്ടിയിൽ നിന്നും പുറത്ത് പോകേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയലേക്ക് ചിന്തകൾ എത്തുന്നത്. മാണി വിഭാഗത്തിലെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് അട്ടിമറിക്കുള്ള സാധ്യതയാണ് ഇപ്പോഴും ജോസഫ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാണി ഗ്രൂപ്പിൽ പിളർപ്പുണ്ടായാൽ ജോസഫിന്റെ കാര്യം പരുങ്ങലിലാകും. യുഡിഎഫിന് ജോസ് കെ മാണിയെ തള്ളി പറയാൻ കഴിയില്ല. ഇത് തിരിച്ചറിഞ്ഞാണ് ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഏറ്റവും പ്രധാനകാരണം മാണി ഗ്രൂപ്പിന്റെ രണ്ടു എംപിമാരുടെ സാന്നിധ്യമാണ്. ലോക്‌സഭയിലും രാജ്യസഭയിലും യു.പി.എ. ശുഷ്‌കമായ സാഹചര്യത്തിൽ ഈ രണ്ടുപേരെ വിട്ടുകളയാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് ജോസ് കെ. മാണിയെയും ഉൾക്കൊള്ളേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP