Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള കോൺഗ്രസ് എം വിഭാഗവുമായി ലയനത്തിനില്ലെന്ന് ആവർത്തിച്ച് അനൂപ് ജേക്കബ്; ലയന സാധ്യതകൾക്ക് ചർച്ച നടത്തിയതായി ജോസഫ് വിഭാഗവും; പാർട്ടിയിൽ പിളർപ്പുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോണി നെല്ലൂർ ഒപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നതായും അനൂപ് ജേക്കബിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കേരള കോൺഗ്രസ് എം വിഭാഗവുമായി ലയനത്തിനില്ലെന്ന് ആവർത്തിച്ച് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്ന് കരുതുന്നു. ജോണി നെല്ലൂർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അനൂപ് ജേക്കബ് പറഞ്ഞു.കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഹൈ പവർ കമ്മിറ്റിയും ലയനം വേണ്ടെന്നു തീരുമാനിച്ചിരുന്നു. അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ പാർട്ടി ചെയർമാൻ ജോണി നെല്ലൂർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

അതേസമയം ഉന്നതാധികാര സമിതിയിൽ ലയനം ചർച്ചയായെന്ന് കേരള കോൺഗ്രസ് എം നേതാവ് പി.ജെ. ജോസഫ് പറഞ്ഞു. ആശയപരമായി ഒരുമിച്ച് നിൽക്കുന്നവർ ഒന്നിക്കണം. ജേക്കബ് ഗ്രൂപ്പുമായി ചർച്ച നടന്നു. അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണ്. ലയനകാര്യം അവരുടെ പാർട്ടി ചർച്ച ചെയ്യട്ടെ എന്നും ജോസഫ് പറഞ്ഞു.കേരള കോൺഗ്രസ് ലയനവുമായി മുന്നോട്ടുപോകുമെന്ന് ജോണി നെല്ലൂരും പറഞ്ഞിരുന്നു. ജോസഫുമായി ചർച്ച തുടങ്ങിവച്ച അനൂപ് പിന്നോട്ടു പോയതെന്തിനാണെന്നറിയില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP