Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌കറിയയെ പുറത്താക്കാൻ തീരുമാനിച്ചെന്ന് തോമസ്; തോമസിനെ പണ്ടേ പുറത്താക്കിയെന്ന് സ്‌കറിയ: നാല് നേതാക്കൾ മാത്രമുള്ള കേരളാ കോൺഗ്രസിലെ അടി തീർക്കാൻ പിണറായിക്കും കഴിയുന്നില്ല

സ്‌കറിയയെ പുറത്താക്കാൻ തീരുമാനിച്ചെന്ന് തോമസ്; തോമസിനെ പണ്ടേ പുറത്താക്കിയെന്ന് സ്‌കറിയ: നാല് നേതാക്കൾ മാത്രമുള്ള കേരളാ കോൺഗ്രസിലെ അടി തീർക്കാൻ പിണറായിക്കും കഴിയുന്നില്ല

കോട്ടയം: പിളർന്ന് വളരുക എന്നത് പതിവാക്കിയവരാണ് കേരളാ കോൺഗ്രസുകാർ. ഇങ്ങനെ പിളർന്ന് വളരാൻ കേരളാ കോൺഗ്രസിൽ മറ്റൊരു പിളർപ്പ് കൂടി. പി സി തോമസും സ്‌കറിയ തോമസും നയിക്കുന്ന ഇടതുമുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസിസലാണ് വീണ്ടും പിളർപ്പുണ്ടായത്. പി സി തോമസും സ്‌കറിയ തോമസും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് ഒത്തപോകാതെ മുന്നണിയേക്ക് വരേണ്ടെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിട്ടും യോജിപ്പിലെത്താതെ പരസ്പ്പരം പുറത്താക്കി തോമസും സ്‌കറിയ തോമസും പോരിനിറങ്ങി.

പിരിഞ്ഞുനിൽക്കാതെ ഒന്നായി വരാൻ രണ്ടിന്റെയും നേതാക്കളായ പി.സി.തോമസിനോടും സ്‌കറിയ തോമസിനോടും കഴിഞ്ഞ ഇടതുമുന്നണിയോഗം ആവശ്യപ്പെട്ടിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ രണ്ടു വിഭാഗങ്ങളെയും മാറ്റിനിർത്തി. സ്‌കറിയ തോമസ് യോജിപ്പിനെ സ്വാഗതം ചെയ്‌തെങ്കിലും അദ്ദേഹത്തെ പുറത്താക്കുന്ന നിലപാട് സ്വീകരിച്ച് പി സി തോമസ് വിഭാഗം യോജിപ്പിന്റെ വഴിയടച്ചു.

യോജിക്കാനുള്ള സാധ്യത മങ്ങിയതോടെ ഇരു വിഭാഗവും ഇനി ഇടതുമുന്നണിയിൽ ഉണ്ടാകുമോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പാർട്ടി നിർദ്ദേശം ലംഘിച്ച് ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്ത സ്‌കറിയ തോമസിനെ പുറത്താക്കാൻ 19ന് തൃശൂരിൽ സംസ്ഥാന കമ്മിറ്റി വിളിച്ചതായി പി.സി.തോമസ് അറിയിച്ചു. എന്നാൽ പി.സി.തോമസിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നേരത്തേ പുറത്താക്കിയതുകൊണ്ട് തന്നെ പുറത്താക്കാൻ അവകാശമില്ലെന്നാണ് സ്‌കറിയ തോമസിന്റെ വാദം. എങ്ങനെയും ബിജെപിയിൽ ചേരാൻ തക്കം നോക്കുന്ന പി സി തോമസ് ഇനി ഇടതുമുന്നണിയിൽ കാണില്ലെന്നും സ്‌കറിയ തോമസ് പറഞ്ഞു.

ഇരുവിഭാഗങ്ങളിൽനിന്നുമായി ആറുപേർ കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രശ്‌നമായത്. പി.സി.തോമസും , സ്‌കറിയതോമസും രണ്ടു വിഭാഗങ്ങളുടെയും പ്രതിനിധികളായി യോഗത്തിൽ പങ്കെടുക്കട്ടെ എന്ന പൊതുനിർദ്ദേശം വന്നെങ്കിലും തോമസ് വിഭാഗം ഇതംഗീകരിച്ചില്ല. തുടർന്ന് രണ്ട് വിഭാഗങ്ങളും ഒഴിവാക്കപ്പെട്ടു.

പി.സി.തോമസിനെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതായുള്ള കത്ത് സ്‌കറിയതോമസ് ഇടതു മുന്നണിക്ക് നേരത്തേ നല്കിയിരുന്നു.ജോർജ് സെബാസ്റ്റ്യനെ സ്‌കറിയതോമസിനു പകരം കേരളകോൺഗ്രസ് പ്രതിനിധിയായി മുന്നണിയോഗത്തിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെടുന്ന കത്ത് പി.സി.തോമസ് പിന്നീട് നൽകി. പരസ്പരം പുറത്താക്കിയതായുള്ള കത്തുകൾ ഇരുനേതാക്കളും ഇടതുമുന്നണി നേതൃത്വത്തിനു നല്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP