Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയെ കടന്നാക്രമിച്ച് സെക്യുലർ വീണ്ടുമെത്തി; കുറൂമാറ്റത്തിൽ നിന്ന് രക്ഷപ്പെട്ടാൻ പാർട്ടിയെ നയിക്കാൻ ജോർജ് എത്തും; യുഡിഎഫിന്റെ വിപ്പുകൾ മുൻ ചീഫ് വിപ്പ് അനുസരിക്കുമെന്നും ടിഎസ് ജോൺ

മാണിയെ കടന്നാക്രമിച്ച് സെക്യുലർ വീണ്ടുമെത്തി; കുറൂമാറ്റത്തിൽ നിന്ന് രക്ഷപ്പെട്ടാൻ പാർട്ടിയെ നയിക്കാൻ ജോർജ് എത്തും; യുഡിഎഫിന്റെ വിപ്പുകൾ മുൻ ചീഫ് വിപ്പ് അനുസരിക്കുമെന്നും ടിഎസ് ജോൺ

കോട്ടയം: കേരള കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിച്ചു. ടി എസ് ജോൺ ആണ് ചെയർമാൻ. കേരള കോൺഗ്രസ് സെക്യുലർ യുഡിഎഫിലായിരിക്കും. സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്തായിരിക്കുമെന്നും ടി എസ് ജോൺ പറഞ്ഞു.

പി സി ജോർജ്ജ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമാണ്. ഭാവിയിൽ ജോർജ്ജ് സെക്യുലർ പാർട്ടിയിൽ എത്തും. കൂറുമാറ്റ നിരോധന നിയമമാണ് ഇപ്പോൾ ജോർജ്ജിന് തടസ്സമെന്നും ടി എസ് ജോൺ പറഞ്ഞു. കേരള കോൺഗ്രസിൽ ജനാധിപത്യമില്ല. കെ എം മാണി രാജിവയ്!ക്കണമെന്ന ആവശ്യം കേരള കോൺഗ്രസിൽ ഉയർന്നിരുന്നു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് ആവശ്യമുയർന്നതെന്നും ടി എസ് ജോൺ പറഞ്ഞു.

യാതൊരു കാരണവും പറയാതെയാണ് പി.സി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റിയതെന്നും ഇത് ജനാധിപത്യ വിരുദ്ധവുമാണെന്നും ടി.എസ്. ജോൺ പറഞ്ഞു. കേരള കോൺഗ്രസ് സെക്യുലർ പാർട്ടി യുഡിഎഫിൽ തന്നെ തുടരും. എല്ലാവരും യുഡിഎഫിന്റെ വിപ്പ് അനുസരിച്ച് പ്രവർത്തിക്കും. കൂറുമാറ്റ നിരോധനത്തിന്റെ കാല പരിധിയിൽ നിന്ന് പുറത്തുവരുന്ന സമയത്ത് ജോർജ് പാർട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടമാണ് സെക്യുലർ ലക്ഷ്യമിടുന്നത്. മാണി ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ സെക്യുലർ രൂപീകരണത്തിൽ ഒപ്പമുണ്ടാകുമെന്നും ജോൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസ് എമ്മിൽ ഏകാധിപത്യമാണ് നടക്കുന്നത്. തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് പാർട്ടിയോഗം കൂടാതെയാണ്. മാണിയുടെ പാർട്ടിയിൽ ജനാധിപത്യം ഇല്ല. സംഘടനാ സംവിധാനവും ഇല്ല. നൂറിലധികം സെക്രട്ടറിമാർ ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് (എം). ആരെങ്കിലും വന്നുചോദിച്ചാൽ അപ്പോൾ തന്നെ അയാൾക്കും കൊടുക്കും സെക്രട്ടറിപദം. ഇക്കാരണങ്ങളാലാണ് സെക്യുലർ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്.

ബാർ കോഴക്കേസിൽ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്വിക്ക് വെരിഫിക്കേഷൻ നടത്തിയത്. എഫ്‌ഐആർ രജിസ്ട്രർ ചെയ്തതിനെ തുടർന്ന് മാണി രാജിവയ്ക്കണമെന്ന് ഉന്നതാധികാര സമിതിയിൽ താൻ പറഞ്ഞിരുന്നു. ഇക്കാര്യം പൊതുമധ്യത്തിൽ പറഞ്ഞതിനാണ് ജോർജിനെതിരെ നടപടിയെടുത്തത്. ജോസ്.കെ.മാണിക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം ഇത് നിഷേധിച്ചു. ആരോപണം വന്ന സ്ഥിതിക്ക് സർക്കാർ ശക്തമായ അന്വേഷണം നടത്തണം. മാണി സ്വയം രാജിവെക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റണമെന്നും ടി.എസ്. ജോൺ ആവശ്യപ്പെട്ടു.

കെ.എം മാണിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പി.സി തോമസിന്റെ ഇപ്പോഴത്തെ മനംമാറ്റത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും ജോൺ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ൽ ലയിച്ചതിനെ തുടർന്നാണ് കേരള കോൺഗ്രസ് സെക്യുലർ പാർട്ടി ഇല്ലാതായത്. എന്നാൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ നഷ്ടമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി വീണ്ടും പുനർജീവിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP