Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിസി ജോർജ്ജിനെ ആദ്യം സസ്‌പെന്റ് ചെയ്യും; ഏറെ വൈകാതെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും; ജോർജ് വിഭാഗത്തിലെ എല്ലാ നേതാക്കളേയും കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കും

പിസി ജോർജ്ജിനെ ആദ്യം സസ്‌പെന്റ് ചെയ്യും; ഏറെ വൈകാതെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും; ജോർജ് വിഭാഗത്തിലെ എല്ലാ നേതാക്കളേയും കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിസി ജോർജിനെ കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ ചെയർമാൻ കെഎം മാണി തീരുമാനിച്ചു. കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ ജോർജിനെ നിർത്താനാണ് സസ്‌പെൻഷൻ. അതിന് ശേഷം വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്യും. കേരളാ കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിച്ച ടിഎസ് ജോൺ അടക്കമുള്ള എല്ലാ നേതാക്കളേയും പ്രവർത്തകരേയും പാർട്ടിയിൽ നിന്ന് ഡിസ്്മിസ് ചെയ്യുകയും ചെയ്യും. ഇതോടെ കേരളാ കോൺഗ്രിസന്റെ യോഗത്തിൽ ജോർജിനെ പിന്തുണയ്ക്കുന്ന ആരുമില്ലെന്ന് ഉറപ്പാക്കാനും കഴിയും.

കേരളാ കോൺഗ്രസിൽ നിന്ന് ഡിസ്മിസ് ചെയ്താൽ(പുറത്താക്കിയാൽ) ജോർജിന് കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ. ഇതിലൂടെ പാർട്ടി യോഗങ്ങളിൽ നിന്ന് മാറ്റി നിർത്താനും കഴിയും. ഏതെങ്കിലും സാഹചര്യത്തിൽ പാർട്ടിയെ ധിക്കരിക്കുന്ന പരസ്യ നടപടികൾ ഉണ്ടായാൽ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്ന തരത്തിൽ നീക്കങ്ങളുമുണ്ടാകും. എന്നാൽ ടിഎസ് ജോൺ അടക്കമുള്ള എല്ലാവരേയും പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കും. കേരളാ കോൺഗ്രസ് സെക്യുലർ പാർട്ടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. സെക്യുലറിനെ യുഡിഎഫിൽ എടുക്കുന്നതിനെ എതിർക്കാനും തീരുമാനിച്ചു. യുഡിഎഫിൽ ആരെങ്കിലും ഈ നീക്കത്തെ അനുകൂലിച്ചാൽ ശക്തമായി എതിർക്കാനാണ് തീരുമാനം.

പിസി ജോർജ് മാണിക്കെതിരെ നടത്തുന്ന പ്രസ്താവന കടുത്തതാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. കാരണം കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് ജോർജ് രക്ഷപ്പെടുന്നത് അംഗീകരിക്കാൻ കഴയില്ല. എംഎൽഎ സ്ഥാനം രാജിവച്ച് ധൈര്യമുണ്ടെങ്കിൽ കേരളാ കോൺഗ്രസ് വിടാനാണ് വെല്ലുവിളി. എന്നാൽ ഉടൻ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് ജോർജിന് അറിയാം. ഇടതു മുന്നണിയുടെ സഹായമില്ലെങ്കിൽ നില പരുങ്ങിലിലാകും. അതുകൊണ്ട് തന്നെ ജോർജ് എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കുകയുമില്ല.

എന്നാൽ മെയ്‌ 18 കഴിഞ്ഞാൽ ജോർജ് രാജിവയ്ക്കാൻ സാധ്യതയുണ്ട്. അതിന് ശേഷം നിയമസഭാ അംഗത്വമൊഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പുണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ സഖ്യങ്ങളിൽ ഭാഗമാകാനും കഴിയുമെന്നാണ് ജോർജിന്റെ വിലയിരുത്തൽ. ഈ സാഹചര്യം മനസ്സിലാക്കിയാണ് സെക്യുലർ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. എംഎൽഎ സ്ഥാനം രാജിവയ്ക്കും വരെ ടിഎസ് ജോണാകും സെക്യുലറിനായി കാര്യങ്ങൾ നീക്കുക. ഇടതു മുന്നണിയേയും ടിഎസ് ജോൺ സമീപിക്കുമെന്നാണ് സൂചന. ബിജെപി സഖ്യത്തിന്റെ സാധ്യതയും തേടും.

അതിനിടെ സെക്യുലർ പുനരുജ്ജീവിപ്പിക്കുന്നത് യു.ഡി.എഫിന് ഒരു ഭീഷണിയല്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവും നിയുക്ത ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ. പി.സി ജോർജിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള ആൾക്കൂട്ടത്തെയും ഭയക്കേണ്ട. കേരളാ കോൺഗ്രസുകാർ യോജിക്കണമെന്ന പി.സി തോമസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ടുകൾ ചോരില്‌ളെന്നും ഉണ്ണിയാടൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP