Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിക്കുപ്പായം തുന്നിയ പ്രമുഖനെ ഒതുക്കിയത് ഒളികാമറ ദൃശ്യങ്ങൾ ഉപയോഗിച്ചു; സോളാറിന് പിറകേ ബ്ലാക്‌മെയ്ൽ കേസും കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു

മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിക്കുപ്പായം തുന്നിയ പ്രമുഖനെ ഒതുക്കിയത് ഒളികാമറ ദൃശ്യങ്ങൾ ഉപയോഗിച്ചു; സോളാറിന് പിറകേ ബ്ലാക്‌മെയ്ൽ കേസും കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു

കൊച്ചി: 'വല്ലഭന് പുല്ലുമായുധം' എന്നു പറയുന്നത് പോലെയാണ് കോൺഗ്രസിലെ കാര്യങ്ങൾ. കാലാകാലങ്ങളായി കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിൽ സ്ത്രീ വിഷയങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ സോളാർ തട്ടിപ്പു കേസ് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയത്തിലേക്ക് മാറിയതിന് പിന്നിലും കോൺഗ്രസിലെ ഗ്രൂപ്പുപോരായിരുന്നു. ഇപ്പോൾ മന്ത്രിസഭാ പുനസംഘടനാ വിഷയം ചർച്ച ചെയ്യാനിരിക്കെ കോൺഗ്രസ് കൊച്ചി ബ്ലാക്‌മെയ്‌ലിങ് കേസും ആയുധമാക്കുകയാണ്. കോൺഗ്രസിലെ ഒരു പ്രമുഖ ഗ്രൂപ്പിലെ നേതാവും രുക്‌സാനയുടെയും ബിന്ധ്യയുടെയും ഒളിക്യാമറ വിവാദത്തിൽ കുടുങ്ങിയെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇത് ആയുധമാക്കാൻ മറ്റൊരു ഗ്രൂപ്പ് ഒരുങ്ങിയത്.

കോൺഗ്രസിലെ ഒരു ഗ്രൂപ്പിൽപ്പെട്ട എം.എൽ.എമാരും ഘടകകക്ഷി എം.എൽ.എമാരുമുൾപ്പെടെ ഏഴുപേർ ഈ കെണിയിൽ വീണെന്നാണ് അറിയുന്നത്. ഇവരുടെ 'രഹസ്യചിത്രങ്ങൾ' പ്രതികളുടെ ലാപ്‌ടോപ്പിൽനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഉന്നതസമ്മർദ്ദത്തെ തുടർന്ന്, ഇതൊന്നും പൊലീസ് കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് ഇന്നത്തെ മാദ്ധ്യമ റിപ്പോർട്ടുകൾ. കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പിന്റെ നട്ടെല്ലായ നേതാവാണ് എതിർ ഗ്രൂപ്പിലെ എം.എൽ.എമാർക്കെതിരേ ഒളികാമറാ സംഘത്തെ ഉപയോഗിച്ച് അറ്റകൈ പ്രയോഗം നടത്തിയത്.

പുനഃസംഘടനയിൽ മന്ത്രിക്കുപ്പായം ലക്ഷ്യമിട്ടിറങ്ങിയ പ്രമുഖരിലൊരാളെ പൂട്ടിക്കെട്ടാൻ ഈ രഹസ്യചിത്രങ്ങൾ ഉപയോഗിച്ചതായാണ് അറിയുന്നത്. ഈ പ്രമുഖനെ നേരത്തെതന്നെ അനാശാസ്യസംഘം ഒളികാമറയിൽ കുടുക്കിയിരുന്നു. മറ്റൊരാൾ ഇവർ ഒരുക്കിയ കെണിയിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈ കേസിലെ മുഖ്യപ്രതിയെ സഹായിച്ചെന്ന് ആരോപണവിധേയനായ നേതാവും കൊല്ലം ജില്ലയിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവും ചേർന്നാണ് അധികാര അട്ടിമറിക്ക് ഗൂഢനീക്കം നടത്തിയത്.

അതിനിടെ, ഒളികാമറാ ബ്ലാക്ക് മെയിലിങ് കേസ് സർക്കാരിന് തലവേദനയായ സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു തലയൂരാനുള്ള നീക്കം സജീവമായി. ഇപ്പോൾ കേസന്വേഷണത്തിനു ചുക്കാൻ പിടിക്കുന്ന കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിശാന്തിനിയിൽ നിന്നും അന്വേഷണം എത്രയും വേഗം എടുത്തുമാറ്റാനാണു നീക്കം നടക്കുന്നത്. കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നതോടെ ഇപ്പോൾ തന്നെ മന്ദഗതിയിലായ അന്വേഷണം നാളുകളോളം മരവിപ്പിക്കാനാകും. നാണക്കേടുണ്ടാക്കിയ ഈ കേസിൽ ഏതു വിധേനയും തലയൂരാനാണ് ഭരണതലപ്പത്തെ പ്രമുഖരുടെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP