Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടര വർഷത്തിനു ശേഷം അധ്യക്ഷ പദവിയിൽ നിന്നും സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ; കാലാവധി കഴിഞ്ഞപ്പോൾ മകളുടെ വിവാഹമായതിനാൽ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയർ നിലപാടെടുത്തു; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും വന്നപ്പോൾ സ്ഥാനമാറ്റം ഗുണമാകില്ലെന്ന് വിശദീകരിച്ചതിനാൽ തുടരാൻ അനുവദിച്ചു; ധാരണ തെറ്റിച്ചു സൗമിനി ജെയ്ൻ മേയർ സ്ഥാനത്തു നിന്നും രാജിവെക്കണമെന്ന് കൗൺസിലർമാർ; കരുനീക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകൾ

രണ്ടര വർഷത്തിനു ശേഷം അധ്യക്ഷ പദവിയിൽ നിന്നും സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ; കാലാവധി കഴിഞ്ഞപ്പോൾ മകളുടെ വിവാഹമായതിനാൽ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയർ നിലപാടെടുത്തു; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും വന്നപ്പോൾ സ്ഥാനമാറ്റം ഗുണമാകില്ലെന്ന് വിശദീകരിച്ചതിനാൽ തുടരാൻ അനുവദിച്ചു; ധാരണ തെറ്റിച്ചു സൗമിനി ജെയ്ൻ മേയർ സ്ഥാനത്തു നിന്നും രാജിവെക്കണമെന്ന് കൗൺസിലർമാർ; കരുനീക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മേയർക്കെതിരെ കരുനീക്കം ശക്തമാക്കി കോൺഗ്രസിലെ ഗ്രൂപ്പുകൾ. മുൻ ധാരണ പാലിച്ച് സ്ഥനം ഒഴിയാൻ സൗമിനി ജെയിൻ തയ്യാറാകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി കെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സൗമിനി ജെയിൻ സ്ഥാനമൊഴിയണമെന്ന് പരസ്യമായി പ്രതികരിച്ചത്. ഇവരുടെ പ്രതികരണത്തിന് പിന്നിൽ ഗ്രൂപ്പു രാഷ്ട്രീയം തന്നെയാണ് എന്നത് വ്യക്തമാണ്. സൗമിനി ജെയിൻ ഒഴിയാത്ത പക്ഷം അല്ലാത്തപക്ഷം കെപിസിസിയിലും പ്രതിപക്ഷ നേതാവിനോടും നേരിട്ട് ആവശ്യപ്പെടുമെന്നു കൗൺസിലർമാർ ആവശ്യപ്പെട്ടു.

കോൺഗ്രസിലെ ആറ് കൗൺസിലർമാരാണ് ആവശ്യപ്പെട്ടത്. മേയറെ മാത്രം മോശക്കാരിയാക്കി നീക്കാനുള്ള തീരുമാനമാണെന്ന ആരോപണം തെറ്റാണെന്നും ഇവർ പറഞ്ഞു. മുൻധാരണ പ്രകാരം രണ്ടര വർഷം കഴിഞ്ഞ് സൗമിനി ജെയിൻ മേയർ സ്ഥാനത്തു നിന്നും ഒഴിയേണ്ടതെന്നാണെന്നും കൗൺസിലർമാർ പറയുന്നു. എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ മകളുടെ വിവാഹമായതിനാൽ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയർ നിലപാടെടുത്തു. ഇത് അംഗീകരിച്ചെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും വന്നപ്പോൾ പെട്ടെന്നൊരു സ്ഥാനമാറ്റം ഗുണമാകില്ലെന്നു വിശദീകരിച്ചതിനെ തുടർന്ന് തുടരാൻ അനുവദിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും മേയർ മാറുന്നതിന് വിമുഖത തുടരുന്ന പശ്ചാത്തലത്തിലാണ് പരസ്യമായി രംഗത്തു വരുന്നതെന്ന് കൗൺസിൽ അംഗം വി.കെ. മിനിമോൾ പറഞ്ഞു.

'മേയർ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതു കൊണ്ടാണ് മാറാൻ ആവശ്യപ്പെടുന്നതെന്നു പറയുന്നതിൽ കാര്യമില്ല. മുൻ ധാരണപ്രകാരമാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. നഗരസഭയിൽ യുഡിഎഫിന് വീണ്ടും ഭരണം ലഭിച്ചത് ജനങ്ങൾക്ക് വിശ്വാസമുള്ളതിനാലാണ്. ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. ഭരണ കാലാവധിയുടെ അവസാന വർഷങ്ങൾ കാര്യമായി പ്രവർത്തിക്കേണ്ട സമയമാണ്. ഇവിടെ മേയറെ മാത്രം മോശക്കാരിയാക്കി മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല. മേയറെ മാറ്റുന്നതിൽ താമസമുണ്ടായാൽ പ്രതിപക്ഷ നേതാവിനെയും കെപിസിസിയെയും നേരിട്ടു കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും' മിനിമോൾ പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പു സമയത്ത് നഗരസഭയുടെ നിരുത്തരവാദിത്തപരമായ പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങളിൽ നിന്നു കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വവും വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു തൊട്ടു പിന്നാലെ എംപി ഹൈബി ഈഡൻ ഉൾപ്പടെയുള്ളവർ മേയറെ മാറ്റണമെന്ന ആവശ്യം ഉയർത്തിയിരുന്നു. എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലാ നേതൃത്വത്തിൽ നിന്നും മേയറെ മാറ്റുന്നത് അംഗീകരിച്ചെങ്കിലും കെപിസിസി ഇതിനു തയാറായിട്ടില്ല. മേയറെ മാറ്റേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് നിലപാടെടുത്തിരുന്നു. കാലാവധി അവസാനിച്ചാൽ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയർ സൗമിനി ജെയിൻ പറഞ്ഞിരിക്കുന്നത്.

പൊതുപ്രവർത്തനം തുടരുമെന്നും ബലാത്സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുമെന്നും സൗമിനി ജെയിൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപറേഷൻ ബ്രേക്ക് ത്രൂവിലൂടെ പ്രത്യേകിച്ച് എന്ത് ചെയ്തെന്ന് അറിയില്ല. അത് ഏറെക്കുറെ ഫോട്ടോ എടുക്കൽ ചടങ്ങായിരുന്നുവെന്നും സൗമിനി അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ മേയറെ മാറ്റുന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വി എം. സുധീരനും എം.എം. ഹസനും കെ.വി. തോമസും സൗമിനി ജെയിനിനു വേണ്ടി വാദിക്കുന്നത് കെപിസിസി പ്രസിഡന്റിനെ സമ്മർദത്തിൽ ആക്കിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്.

മേയറെ മാറ്റുന്ന കാര്യത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ആറ് വനിതാ കൗൺസിലർമാർ മേയർ മാറ്റം ആവശ്യപ്പെട്ട് ഇപ്പോൾ രരംഗത്തെത്തിയിരിക്കുന്നത്. ഐ ഗ്രൂപ്പ് അംഗങ്ങളായ വി.കെ. മിനിമോൾ, ആർ. ഷമിന, ഗ്രേസി ബാബു ജേക്കബ്, മാലിനി, സാകൃത സുരേഷ് ബാബു എ. ഗ്രൂപ്പ് അംഗം ദലിന പിൻഹീറൊ എന്നിവരാണ് മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP