Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത കൂടുതൽ വഷളാകുന്നു: കേന്ദ്രസർക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവർണർ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു; സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി; വിമർശനങ്ങളിൽ നിന്ന് സിപിഎം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്റെ പുതിയ പ്രസ്താവന

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത കൂടുതൽ വഷളാകുന്നു: കേന്ദ്രസർക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവർണർ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു; സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി; വിമർശനങ്ങളിൽ നിന്ന് സിപിഎം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്റെ പുതിയ പ്രസ്താവന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നത കൂടുതൽ വഷളാകുന്നു. ഗവർണർക്കെതിരെയുള്ള വിമർശനങ്ങളിൽ നിന്ന് സിപിഎം പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ പ്രസ്താവന. കേന്ദ്ര സർക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവർണർ അനുചിതമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതായി കോടിയേരി കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ അന്തരിച്ച സിപിഎം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗവർണർക്കെതിരായ വിമർശനവും ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് ശ്രദ്ധേയം.

ഗവർണർ തന്റെ സ്ഥാനം മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി വിമർശിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവർണറുടെ അനുചിത ഇടപെടലെന്നും കോടിയേരി ലേഖനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയും ജനാദിപത്യവും വെല്ലുവിളി നേരിടുകയാണ് . ദേശിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം പ്രക്ഷോഭചൂടിലാണ്.

ഭരണഘടചന പൗരന് നൽകുന്ന മൗലിക അവകാശങ്ങൾ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ട ബിജെപി സർക്കാർ നടപ്പാക്കുന്നത്. ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദൽ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് ഇടതു സർക്കാരണ്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമപോരാട്ടത്തിനായി ഇപ്പോൾ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണഘടാനുസൃതമായ നടപടികളാണ്.

എന്നാൽ, കേന്ദ്രസർക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവർണർ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സർക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി. അത് ഇപ്പോഴത്തെ ഗവർണർ മറക്കുകയാണ്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽ അതിനെതിരായ ജനകീയ പ്രതിഷേധം വളർത്താൻ ഈ ബാലാന്ദൻ സ്മരണ കരുത്ത് പകരുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സർക്കാർ കോടതിയിൽ സ്യൂട്ട് ഹർജി നൽകിയതിനെതിരെയായിരുന്നു ഗവർണർ പരസ്യവിമർശനം നടത്തിയത്. തന്നെ അറിയിക്കാതെ സർക്കാർ കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ വിമർശനം. എന്നാൽ കോടതിയിൽ പോകുന്നതിനു മുൻപ് ഗവർണറെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു നിയമമന്ത്രി എകെ ബാലന്റെ മറുപടി. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

ഗവർണറുടെ നിലപാടുകൾക്കെതിരെ ഇന്നലെ ദേശാഭിമാനി മുഖപ്രസംഗവും എഴുതിയിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതന്നും എല്ലാ തീരുമാനങ്ങളും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ലെന്നും പറഞ്ഞ ദേശാഭിമാനി രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവർണർ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP