Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാനിമോൾക്കെതിരായ 'പൂതന' പരാമർശത്തിൽ ജി. സുധാകരനെ തള്ളി പാർട്ടി; സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് കോടിയേരി; സുധാകരന്റെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ഷാനിമോൾക്കെതിരായ 'പൂതന' പരാമർശത്തിൽ ജി. സുധാകരനെ തള്ളി പാർട്ടി; സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് കോടിയേരി; സുധാകരന്റെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജി. സുധാകരൻ നടത്തിയ പ്രസ്താവനയെ തള്ളി സിപിഐ.എം രംഗത്ത്. സുധാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഐ.എം എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൂതനകൾക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കാൻ ശ്രമിക്കുന്നതെന്നുമായിരുന്നു ജി. സുധാകരൻ പറഞ്ഞത്.

സുധാകരന്റെ വിവാദ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. വിഷയത്തിൽ ഡി.ജി.പിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. സുധാകരനെതിരെ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP