Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിനോയി എവിടെയാണെന്ന് തനിക്കറിയില്ല, കണ്ടിട്ട് ദിവസങ്ങളായി; ആരോപണത്തിലെ നിജസ്ഥിതി പൊലീസ് പരിശോധിക്കണം; മകനെതിരായ ലൈംഗിക ആരോപണത്തെ കുറിച്ച് അറിഞ്ഞത് കേസു വന്നപ്പോൾ; യുവതിയുമായോ കുടുംബവുമായോ താൻ സംസാരിച്ചിട്ടില്ല; ബിനോയിയെ സംരക്ഷിക്കില്ല, താനോ പാർട്ടിയോ ഇക്കാര്യത്തിൽ ഇടപെടുന്ന പ്രശ്‌നമില്ല; പ്രത്യേകം കുടുംബമായി താമസിക്കുന്ന വ്യക്തിയാണ് ബിനോയി; സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികൾ തന്നെ അനുഭവിക്കണം; മകനെതിരായ കേസിൽ വിശദീകരണവുമായി കോടിയേരി

ബിനോയി എവിടെയാണെന്ന് തനിക്കറിയില്ല, കണ്ടിട്ട് ദിവസങ്ങളായി; ആരോപണത്തിലെ നിജസ്ഥിതി പൊലീസ് പരിശോധിക്കണം; മകനെതിരായ ലൈംഗിക ആരോപണത്തെ കുറിച്ച് അറിഞ്ഞത് കേസു വന്നപ്പോൾ; യുവതിയുമായോ കുടുംബവുമായോ താൻ സംസാരിച്ചിട്ടില്ല; ബിനോയിയെ സംരക്ഷിക്കില്ല, താനോ പാർട്ടിയോ ഇക്കാര്യത്തിൽ ഇടപെടുന്ന പ്രശ്‌നമില്ല; പ്രത്യേകം കുടുംബമായി താമസിക്കുന്ന വ്യക്തിയാണ് ബിനോയി; സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികൾ തന്നെ അനുഭവിക്കണം; മകനെതിരായ കേസിൽ വിശദീകരണവുമായി കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈംഗിക ആരോപണ കേസിൽ മകനെ സംരക്ഷിക്കില്ലെന്നും പാർട്ടി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് കോടിയേരി വിശദീകരിച്ചു.

ബിനോയിയെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികൾ തന്നെ അനുഭവിക്കണമെന്നും നിരപരാധിത്തം തെളിയിക്കേണ്ടത് ആരോപണവിധേയൻ തന്നെയാണെന്നും കോടിയേരി പറഞ്ഞു. ആരോപണത്തിന്റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു. യുവതിയുമായോ കുടുംബവുമായോ താൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനോയിയെ സംരക്ഷിക്കില്ല, താനോ പാർട്ടിയോ ഇക്കാര്യത്തിൽ ഇടപെടുന്ന പ്രശ്‌നമില്ലെന്നും കോടിയേരി പറഞ്ഞു. പ്രത്യേകം കുടുംബമായി താമസിക്കുന്ന വ്യക്തിയാണ് ബിനോയി. ബിനോയിയെ കണ്ടിട്ട് ദിവസങ്ങളായെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറിയേറ്റിൽ പറഞ്ഞ വിശദീകരണമാണ് കോടിയേരി വാർത്താസമ്മേളനത്തിലും പറഞ്ഞ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി പരാതിക്കാരിയെ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. ബിനോയ് കോടിയേരിയുടെ അമ്മ പരാതിക്കാരിയുമായി മുംബൈയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, കുടുംബവുമായോ യുവതിയുമായോ താൻ സംസാരിച്ചിട്ടില്ലെന്നാണ് കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

സംഭവത്തെ കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പോൾ ആണെന്നുമായിരുന്നു കോടിയേരി വ്യക്തമാക്കിയത്. മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന ആരോപണത്തിന്മേലുള്ള കേസിൽ താനോ പാർട്ടിയോ ഇടപെടില്ലെന്നും ഒരു സംരക്ഷണവും നൽകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേസ് ബിനോയി ഒറ്റക്ക് നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിനോയ് പ്രായപൂർത്തിയായ വ്യക്തിയാണ്. അയാൾക്കെതിരായ കേസ് അയാൾ തന്നെ നേരിടും. കേസിൽ നിജസ്ഥിതി അറിയേണ്ടതുണ്ട്. ബിനോയ് നിരപരാധിയാണെങ്കിൽ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അയാൾക്കാണ്.

ഈ കേസിൽ സിപിഐ എമ്മിന്റെ നിലപാട് പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല. ആ വ്യക്തി തന്റെ മകനായാലും ഇതുതന്നെയാണ് നിലപാട്. ബിനോയ് എവിടെയാണെന്ന് അറിയില്ല. ആയുർവേദ ചികിത്സയിലായിരുന്നു താൻ. അവിടെ ഒരു ദിവസം വന്ന് കണ്ടിരുന്നു. പിന്നീട് എവിടെയാണെന്ന് അറിയില്ല. നിയമപരമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മനസിലായി. മുൻകൂർ ജാമ്യാപേക്ഷ നൽകിയത് അതിന്റെ ഭാഗമായാണല്ലോ

മക്കൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാത്തിലും മാതാപിതാക്കൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോൾ താൻ പറഞ്ഞിരുന്നു. ബിനോയ് വേറൊരു കുടുംബമായി താമസിക്കുന്നയാളാണ്. എന്നും അവർക്ക് പിറകെ നടക്കാൻ തനിക്കാവില്ല. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വരുന്ന പ്രശ്നങ്ങൾ അവർ തന്നെ നേരിടേണ്ടി വരും. പാർട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയിൽ ആരും തെറ്റുകൾ ചെയ്യാൻ തുനിയേണ്ടെന്നും കോടിയേരി പറഞ്ഞു.

മകനുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി ബാലകൃഷ്ണൻ കേന്ദ്രനേതൃത്വത്തെ സന്നദ്ധ അറിയിച്ചു എന്ന വാർത്തകളും അദ്ദേഹം തള്ളിപ്പറഞ്ഞു. പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ ആഗ്രഹം ഉള്ളവരാകും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിനോയി എവിടെയാണെന്ന് കണ്ടെത്താൻ ട്രൈ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് താൻ മുംബൈ പൊലീസിൽ അല്ല തന്റെ ജോലിയെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് കോടിയേരി പതിനാല് ദിവസത്തെ ചികിത്സക്ക് ശേഷമാണ് കോടിയേരി ഇന്ന് എകെജി സെന്ററിൽ യോഗത്തിന് എത്തിയത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും കോടിയേരിക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. ബിനോയ്‌ക്കെതിരായ ലൈംഗിക പീഡനാരോപണം മലയാള മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായത് ഇക്കഴിഞ്ഞ പതിനെട്ട് മുതലാണ്. ആരോപണം കേസ് ആയി മാറിയതും തുടർന്ന് ബിനോയ് ഒളിവിൽ പോകുന്ന സാഹചര്യവും എല്ലാം അതിന് ശേഷമാണ്.

മൂന്ന് ദിവസത്തെ ചികിത്സ പുനക്രമീകരിച്ചാണ് കോടിയേരി മൂന്ന് ദിവസത്തെ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ കോടിയേരി എകെജി സെന്ററിലെത്തിയത്. പകൽ പാർട്ടിയോഗത്തിൽ പങ്കെടുത്ത ശേഷം ബാക്കിയുള്ള സമയത്തേക്ക് ചികിത്സ പുനക്രമീകരിച്ചതായാണ് വിവരം. വിവാദം വന്ന നാൾ മുതൽ കോടിയേരിയുടെ പ്രതികരണത്തിന് മാധ്യമങ്ങൾ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇടയ്ക്ക് മന്ത്രി കെടി ജലീൽ കോടിയേരിയെ ആശുപത്രിയിലെത്തി കാണുകയും ചെയ്തിരുന്നു. വിവാദം കനത്ത ഇത്രനാളും മാധ്യമങ്ങളോട് അകലം പാലിച്ച കോടിയേരി ഭാര്യ വിനോദിനി ബാലകൃഷ്ണനും ഇളയമകൻ ബിനീഷ് കോടിയേരിക്കും ഒപ്പമാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങി കോടിയേരി എകെജി സെന്ററിലേക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP