Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പരാജയം അംഗീകരിക്കുന്നെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറെന്നും കോടിയേരി ബാലകൃഷ്ണൻ; പരാജയം താൽക്കാലികം; പാർട്ടിയും മുന്നണിയും ശക്തമായി തിരിച്ച് വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

പരാജയം അംഗീകരിക്കുന്നെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറെന്നും കോടിയേരി ബാലകൃഷ്ണൻ; പരാജയം താൽക്കാലികം; പാർട്ടിയും മുന്നണിയും ശക്തമായി തിരിച്ച് വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

ശബരിമല കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ അതിരു കടന്നെന്നും ഉള്ള സാഹചര്യങ്ങൾ തിരിച്ചടിയായോ എന്ന ചോദ്യത്തിന് ശബരിമല കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന ആരോപണങ്ങളെല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മാത്രമായിരുന്നു കോടിയേരിയുടെ മറുപടി.

ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യുഡിഎഫിന് ഒപ്പം നിന്നു. യുഡിഎഫ് നേടിയ വൻ വിജയത്തിന് കാരണം അതാണ്. ഇടത് മുന്നണി തോൽക്കുന്നത് ആദ്യമായല്ല. പരാജയം താൽകാലികമാണെന്നും പാർട്ടിയും മുന്നണിയും ശക്തിയായി തിരിച്ച് വരുമെന്നും കോടിയേരി വിശദീകരിച്ചു.

ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ സിപിഎമ്മിന് സന്തോഷിക്കാനാകില്ലെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ ബിജെപിക്ക് ആയില്ല. ആർഎസ്എസിനോ ബിജെപിക്കോ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് അഭിമാനമായി കാണുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കനത്ത പരാജയമാണ് കേരളത്തിൽ സിപിഎമ്മും ഇടതുമുന്നണിയും നേരിട്ടത്. ആലപ്പുഴയിൽ മാത്രമാണ് സിപിഎം ലീഡ് ചെയ്യുന്നത്. നാലു സീറ്റുകളിൽ മത്സരിച്ച ഘടകകക്ഷിയായ സിപിഐ ഒരു സീറ്റിൽ പോലും വിജയിച്ചില്ല. ആകെയുള്ള 20 സീറ്റുകളിൽ 19ലും യുഡിഎഫ് മികച്ച ഭൂരിപക്ഷമാണ് നേടിയത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും വൻ പരാജയം നേരിട്ടത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP