Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഒരു ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ സുപ്രീംകോടതി വിധി മാറ്റാനാകുമോ എന്നും കോടിയേരി

പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഒരു ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ സുപ്രീംകോടതി വിധി മാറ്റാനാകുമോ എന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെങ്കിലും പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അധികാരം കിട്ടിയാൽ ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി റദ്ദാക്കുമെന്ന് പറഞ്ഞാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ എതിരാളികൾ വോട്ട് തേടിയത്. എന്നാൽ വിജയിച്ചുകഴിഞ്ഞപ്പോൾ അങ്ങനെയൊന്നും നിയമം മാറ്റാനാകില്ലെന്നാണ് അവരും പറയുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാവുകയില്ല. ഒരു ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സുപ്രീംകോടതി വിധി മാറ്റാനാകുമോ എന്നും കോടിയേരി ചോദിച്ചു.

ഇടത് സ്ഥാനാർത്ഥി മാണി സി.കാപ്പന് അനുകൂലമായ സാഹചര്യമാണ് പാലായിൽ നിലവിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കെ.എം.മാണി ദീർഘകാലം പ്രതിനിധീകരിച്ചിട്ടും പാലായിൽ കുടിവെള്ള പ്രശ്നം ഉൾപ്പെടെയുള്ള വികസന മുരടിപ്പുകൾ നിലനിൽക്കുന്നു. ഇത്രയുംകാലം വിജയിച്ചിട്ടും യു.ഡി.എഫ്. പാലാ മണ്ഡലത്തെ അവഗണിക്കുകയാണ് ചെയ്തത്. ഇപ്പോൾ യു.ഡി.എഫിലും പ്രശ്നങ്ങളാണ്. യു.ഡി.എഫുകാർ തന്നെ ഇപ്പോൾ യോജിച്ചുനിൽക്കുന്നില്ല. അങ്ങനെയുള്ളപ്പോൾ ജനങ്ങൾ എങ്ങനെ യു.ഡി.എഫിന് വോട്ടുചെയ്യുമെന്നും സിപിഎം. സംസ്ഥാന സെക്രട്ടറി ചോദിച്ചു.

എൻ.എസ്.എസ് ഉൾപ്പെടെയുള്ള ഒരു സംഘടനയോടും ഇടതുമുന്നണിക്ക് ശത്രുതയില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസ്. സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു. എസ്.എൻ.ഡി.പി. സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ഓരോ സംഘടനയ്ക്കും അവരുടേതായ നിലപാടുകളുണ്ട്. എൻ.എസ്.എസ്. നേരത്തെയുള്ളതുപോലെ സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ- അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP