Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിൽ വി എസ് പങ്കെടുത്തേക്കില്ലെന്നു സൂചന; സമൂഹത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും പാർട്ടിക്കു വിധേയരാകണമെന്നു കോടിയേരി

പുതിയ സംസ്ഥാന സമിതിയുടെ ആദ്യയോഗത്തിൽ വി എസ് പങ്കെടുത്തേക്കില്ലെന്നു സൂചന; സമൂഹത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും പാർട്ടിക്കു വിധേയരാകണമെന്നു കോടിയേരി

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പങ്കെടുക്കില്ലെന്നു സൂചന. സംസ്ഥാന സമിതിയിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തോട് എല്ലാം വഴിയെ വ്യക്തമായിക്കൊള്ളുമെന്നായിരുന്നു വി എസിന്റെ പ്രതികരണം.

അതേസമയം, എത്ര വലിയ നേതാവാണെങ്കിലും പാർട്ടിക്കു വിധേയരാകണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിയാണു വലുത്. പാർട്ടി അംഗമാണെങ്കിൽ പാർട്ടിക്കു വിധേയനായിരിക്കണം.

പ്രവർത്തിക്കാത്ത അംഗങ്ങൾ ഇനി പാർട്ടിയിൽ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. നാളെയും മറ്റന്നാളുമായി ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ വി.എസിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്ഷണിച്ചിരുന്നു.

പാർട്ടി വിരുദ്ധനായി തന്നെ ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയം മരവിപ്പിക്കണമെന്ന നിലപാടിൽ നിന്ന് വി എസ് ഇതുവരെ മാറിയിട്ടില്ലെന്നാണ് ഇന്നത്തെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. 20നും 21നും പൊളിറ്റ് ബ്യൂറോ ചേരുമ്പോൾ വി എസ് വിഷയം ചർച്ചയാകും. കേന്ദ്ര നേതൃത്വത്തിന്റെ തീർപ്പ് കാത്തിരിക്കുകയാണ് വി എസ് എന്നാണു സൂചന. പാർട്ടി നേതാക്കളിൽ ചിലർ പരസ്യ വിമർശനം ഉന്നയിച്ചതിലും വി എസിന് അതൃപ്തിയുണ്ട്.

കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലാണ് വി എസിന് സംസ്ഥാന സമിതിയിൽ പങ്കെടുക്കാനാകുന്നത്. 1964ന് ശേഷം വി.എസിനെ ഉൾപ്പെടുത്താത്ത ആദ്യ സംസ്ഥാന സമിതിയാണ് നാളെ മുതൽ യോഗം ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP