Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുനഃസംഘടനയെ തുടർന്നുണ്ടായ കോൺഗ്രസിലെ മുറുമുറുപ്പുകൾക്ക് താൽക്കാലിക വിരാമം; തമ്പാനൂർ രവിക്ക് ഓഫീസ് ചുമതല; അനിൽകുമാറിന് സംഘടനാകാര്യവും നൽകി ചുമതലകൾ വീതിച്ചു നൽകി; എഐസിസിയുമായുള്ള ഏകോപന ചുമതല പി സി വിഷ്ണുനാഥിന്

പുനഃസംഘടനയെ തുടർന്നുണ്ടായ കോൺഗ്രസിലെ മുറുമുറുപ്പുകൾക്ക് താൽക്കാലിക വിരാമം; തമ്പാനൂർ രവിക്ക് ഓഫീസ് ചുമതല; അനിൽകുമാറിന് സംഘടനാകാര്യവും നൽകി ചുമതലകൾ വീതിച്ചു നൽകി; എഐസിസിയുമായുള്ള ഏകോപന ചുമതല പി സി വിഷ്ണുനാഥിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നീണ്ട തർക്കങ്ങൾക്കൊടുവിൽ കെപിസിസി. ഭാരവാഹികൾക്ക് ചുമതലകൾ വിഭജിച്ചുനൽകി. സംഘടനയുടെയും ഓഫീസിന്റെയും ചുമതല ഒരു ജനറൽ സെക്രട്ടറി വഹിച്ചിരുന്നത് രണ്ടുപേർക്കായി നൽകിയാണ് തർക്കം പരിഹരിച്ചത്. സംഘടനാചുമതല കെ.പി. അനിൽകുമാറിനും ഓഫീസ് ചുമതല തമ്പാനൂർ രവിക്കും നൽകി. സാമൂഹികസംഘടനകൾ, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവയുടെ ചുമതലയും തമ്പാനൂർ രവി വഹിക്കും.

നേരത്തേ കെ.പി. അനിൽകുമാറിനായിരുന്നു സംഘടനയുടെയും ഓഫീസിന്റെയും ചുമതല. ഇതിൽ എ ഗ്രൂപ്പ് പ്രതിഷേധിച്ചു. ഐ ഗ്രൂപ്പും എതിർപ്പുയർത്തി. തുടർന്ന് ആദ്യതീരുമാനം കെപിസിസി. പ്രസിഡന്റ് മരവിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റുമാർക്കും ചുമതല നൽകി. എന്നാൽ, വീക്ഷണം, ജയ്ഹിന്ദ്, പ്രവാസി സംഘടനകൾ, സാമൂഹികമാധ്യമങ്ങൾ എന്നിവയുടെ ചുമതല ആർക്കും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.

കെപിസിസി വൈസ് പ്രസിഡന്റുമാർക്കും പാർട്ടി ചുമതല നൽകി കൊണ്ടാണ് തീരുമാനം. മുൻകാലങ്ങളിൽ ജനറൽ സെക്രട്ടറിമാരെ മാത്രമായിരുന്നു ചുമതലകൾ ഏൽപിച്ചിരുന്നത്. ഒരു മാസത്തോളം മുൻപ് ഇറക്കുകയും പിന്നീട് എതിർപ്പിനെത്തുടർന്നു മരവിപ്പിക്കുകയും ചെയ്ത സർക്കുലറിലും വൈസ് പ്രസിഡന്റുമാർക്കു ചുമതലകൾ ഉണ്ടായിരുന്നില്ല.

ചുമതലകൾ :പി.സി. വിഷ്ണുനാഥ്- എ.ഐ.സി.സി ഏകോപനം. ശൂരനാട് രാജശേഖരൻ- മീഡിയ ആൻഡ് കമ്യൂണിക്കേഷൻ. ജോസഫ് വാഴയ്ക്കൻ- കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്. കെ.പി.ധനപാലൻ- ഐ.എൻ.ടി.യുസി., കെ.സി.റോസക്കുട്ടി- സ്വയംഭരണ സ്ഥാപനങ്ങൾ. പത്മജ വേണുഗോപാൽ- മഹിളാ കോൺഗ്രസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ. മോഹൻ ശങ്കർ- ദേവസ്വം ബോർഡുകൾ, ഒ.ബി.സി., സി.പി.മുഹമ്മദ്- അംഗത്വവും സംഘടനാ ചുമതലയും. മൺവിള രാധാകൃഷ്ണൻ- ദളിത് കോൺഗ്രസ്. ടി.സിദ്ദിഖ്- ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകൾ. ശരത്ചന്ദ്രപ്രസാദ്- സേവാദൾ. എഴുകോൺ നാരായൺ- ആദിവാസി കോൺഗ്രസ്. സജീവ്- പരിശീലനം, പ്രിയദർശിനി പ്രസിദ്ധീകരണം. എം.മുരളി- തദ്ദേശസ്ഥാപനം, രാജീവ് ഗാന്ധി പഞ്ചായത്ത് സംഘതൻ. കോശി എം.കോശി- സഹകരണ മേഖല. സി.ആർ.മഹേഷ്- യൂത്ത് കോൺഗ്രസ്. ജയ്സൺ ജോസഫ്- കെ.എസ്.യു., സി.ചന്ദ്രൻ- കർഷകകോൺഗ്രസ്. എ.തങ്കപ്പൻ - കർഷകത്തൊഴിലാളി ഫെഡറേഷൻ. സജീവ് മറോളി- പെൻഷനഴ്സ് അസോസിയേഷൻ, കല-സാംസ്‌കാരിക കാര്യങ്ങൾ. ടി.എം.സക്കീർ ഹുസൈൻ- ന്യൂനപക്ഷ വിഭാഗം. ഡി.സുഗതൻ- വിചാർ വിഭാഗ്, ലോയേഴ്സ് കോൺഗ്രസ്. മണക്കാട് സുരേഷ്- വ്യവസായ സെൽ, അസംഘടിതവിഭാഗം. രാജേന്ദ്രപ്രസാദ്- പരമ്പരാഗത വ്യവസായം. ജോൺസൺ ഏബ്രഹാം- പാർട്ടി ക്യാമ്പ്, സംസ്‌കാര സാഹിതി. മാത്യു കുഴൽനാടൻ- സാമ്പത്തികകാര്യം, ഗവേഷണം, ശാസ്ത്ര വേദി. എ.ഷാനവാസ് ഖാൻ- മത്സ്യത്തൊഴിലാളി കോൺഗ്രസ്, എക്‌സ് സർവീസ് മെൻ കോൺഗ്രസ്, പ്രവാസി റിട്ടേണീസ് കോൺഗ്രസ്. ജ്യോതികുമാർ ചാമക്കാല -സർവകലാശാല, ഐ.ടി. സെൽ. പി.ആർ.സോണ- ജവഹർ ബാലജനവേദി. കെ.പ്രവീൺകുമാർ- കെപിസിസി. കോഴിക്കോട് മേഖലാ കാര്യാലയം, പ്രൊഫഷണൽ കോൺഗ്രസ്.

ജില്ലാ ചുമതല

ന്മ കെ.ശിവദാസൻ നായർ (തിരുവനന്തപുരം), പഴകുളം മധു (കൊല്ലം), എ.എ. ഷുക്കൂർ (പത്തനംതിട്ട), പാലോട് രവി (ആലപ്പുഴ), ടോമി കല്ലാനി (ഇടുക്കി), എം. എം.നസീർ (കോട്ടയം), റോയ് കെ.പൗലോസ് (എറണാകുളം), അബ്ദുൽ മുത്തലിബ് (തൃശൂർ), ഒ.അബ്ദുറഹ്മാൻ കുട്ടി (പാലക്കാട്), എൻ.സുബ്രഹ്മണ്യൻ (മലപ്പുറം), കെ. സുരേന്ദ്രൻ (കോഴിക്കോട്), വി. എ.കരീം (വയനാട്), പി.എം.നിയാസ് (കണ്ണൂർ), ജി.രതികുമാർ (കാസർകോട്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP