Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനോടുള്ള പരോക്ഷ പിന്തുണയോ: കെപിസിസി അയച്ച നൂറ്റിമുപ്പത് ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടിച്ചുരുക്കി; പട്ടികയിൽ എംഎൽഎമാരോ എംപിമാരോ ഇടംപിടിച്ചില്ല; എ-ഐ ഗ്രൂപ്പുകൾക്ക് കൃത്യമായ പ്രാതിനിധ്യം; വർക്കിങ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പ്രഖ്യാപിക്കാതെ കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പുറത്തിറക്കി

മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനോടുള്ള പരോക്ഷ പിന്തുണയോ: കെപിസിസി അയച്ച നൂറ്റിമുപ്പത് ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടിച്ചുരുക്കി; പട്ടികയിൽ എംഎൽഎമാരോ എംപിമാരോ ഇടംപിടിച്ചില്ല; എ-ഐ ഗ്രൂപ്പുകൾക്ക് കൃത്യമായ പ്രാതിനിധ്യം; വർക്കിങ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പ്രഖ്യാപിക്കാതെ കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടകയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററുമടങ്ങുന്നതാണ് പട്ടിക. നിലവിലെ രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും തൽസ്ഥാനങ്ങളിൽ തുടരും. സെക്രട്ടറിമാരുടെ രണ്ടാം പട്ടിക ഫെബ്രുവരി പത്തിനു മുൻപു പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

വർക്കിങ് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടില്ല. വൈസ് പ്രസിഡന്റുമാർ- പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, കെ.പി. ധനപാലൻ, കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി. മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി. സിദ്ദിഖ്, ശരത് ചന്ദ്ര പ്രസാദ്, എഴുകോൺ നാരായണൻ.

ജനറൽ സെക്രട്ടറിമാർ- എ. പാലോട് രവി, എ.എ. ഷുക്കൂർ, കെ. സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം. കോശി, പി.എം.നിയാസ്, പഴകുളം മധു, എൻ. സുബ്രഹ്മണ്യം, ജയ്‌സൺ ജോസഫ്, കെ. ശിവദാസൻ നായർ, സജീവ് മാറോളി, കെ.പി. അനിൽകുമാർ, എ. തങ്കപ്പൻ, അബ്ദുൽ മുത്തലിബ്, വി.എ. കരീം, റോയ് കെ. പൗലോസ്, ടി.എം. സക്കീർ ഹുസൈൻ, ജി. രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആർ. മഹേഷ്, ഡി. സുഗതൻ, എം. മുരളി, സി. ചന്ദ്രൻ, ടോമി കല്ലാനി, ജോൺസൺ എബ്രഹാം, മാത്യു കുഴൽനാടൻ, കെ. പ്രവീൺ കുമാർ, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, ഡി. സോന, ഒ. അബ്ദുൽ റഹ്മാൻ കുട്ടി, ഷാനവാസ് ഖാൻ. ട്രഷറർ- കെ.കെ. കൊച്ചുമുഹമ്മദ്.

എ-ഐ ഗ്രൂപ്പുകൾക്ക് കൃത്യമായ പ്രാതിനിധ്യവും സാമുദായിക പരിഗണനകളും കണക്കിലെടുത്തുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ പദവി എന്ന തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ എംഎൽഎമാരോ എംപിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്. ജംബോ പട്ടിക ഒഴിവാക്കാൻ ദിവസങ്ങൾ ചർച്ച നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ലെന്ന സൂചനകളാണ് ആദ്യഘട്ട പട്ടികയിൽ നിന്ന് ലഭിക്കുന്നത്. ജംബോ പട്ടികയ്ക്ക് നേരെ കർശന വിമർശനം ഉയർന്നതോടെ വിഡി സതീശൻ, ടിഎൻ പ്രതാപൻ, എപി അനിൽ കുമാർ എന്നീ നേതാക്കൾ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ കെപിസിസി ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നും ജംബോ കമ്മിറ്റി ഒഴിവാക്കി പകരം സംഘടനാ കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി.എൻ പ്രതാപൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ജംബോ കമ്മിറ്റി പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുമെന്നാണ് വി.ഡി. സതീശൻ എംഎൽഎയുടെ അഭിപ്രായം. അതിനാൽ തന്നെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പട്ടികയിൽ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ടി.എൻ. പ്രതാപനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടി. സിദ്ധിഖുൾപ്പടെ ആറു വർക്കിങ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്നതായിരുന്നു ആദ്യ പട്ടിക. എന്നാൽ പത്ത് വൈസ് പ്രസിഡന്റുമാരും 20 ജനറൽ സെക്രട്ടറിമാരും അടങ്ങന്നതാണ് പുതിയ പട്ടിക, 45 പേരടങ്ങിയ പട്ടിക മുകുൾ വാസ്‌നികിന് കൈമാറിയിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് പട്ടിക വെട്ടിച്ചുരുക്കിയത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനുള്ള പരോക്ഷ പിന്തുണ കൂടിയാണ് എന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP