Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈപ്പത്തിയുമായി സാമ്യം; വെള്ളാപ്പള്ളിയുടെ 'കൂപ്പുകൈ' അനുവദിക്കരുതെന്നു കെപിസിസിയുടെ പരാതി; ബിഡിജെഎസിനു 'കൂപ്പുകൈ' ലഭിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

കൈപ്പത്തിയുമായി സാമ്യം; വെള്ളാപ്പള്ളിയുടെ 'കൂപ്പുകൈ' അനുവദിക്കരുതെന്നു കെപിസിസിയുടെ പരാതി; ബിഡിജെഎസിനു 'കൂപ്പുകൈ' ലഭിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കൈപ്പത്തിയോടു സാമ്യമുള്ള കൂപ്പുകൈയുമായി അങ്ങനെയിപ്പോൾ ഷൈൻ ചെയ്യേണ്ടെന്നു വെള്ളാപ്പള്ളി നടേശനോടു കെപിസിസി. കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയോടു സാമ്യമുള്ള ചിഹ്നം പ്രഖ്യാപിച്ചതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് കെപിസിസി.

എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധർമ ജനസേനാ പാർട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു. കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കും. ഇതിനെതിരായ നീക്കം ആരെങ്കിലും നടത്തിയാൽ അതിനോട് യോജിക്കാനാവില്ലെന്നും സുധീരൻ വ്യക്തമാക്കി. കൈപ്പത്തിയോടു സാമ്യമുള്ള ചിഹ്നം ആരു കൊണ്ടു വന്നാലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഏതറ്റം വരെയും പോകും.

കേരളത്തിൽ വർഗീയത വളർത്താൻ ആര് ശ്രമിച്ചാലും അതിനെതിരെ ശക്തമായ പ്രതിരോധം കോൺഗ്രസ് കെട്ടിപ്പടുക്കുമെന്നും വെള്ളാപ്പള്ളിയുടെ പരിശ്രമം വിഫലമായ ശ്രമമാണെന്നും സുധീരൻ പറഞ്ഞു.

കേന്ദ്രസർക്കാർ മുല്ലപ്പെരിയാർ വിഷയത്തിൽ കാട്ടുന്ന സമീപനം പ്രതിഷേധാർഹമാണെന്നും സുധീരൻ കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തെ ജനതയുടെ ഭയാശങ്കകളെ തീർത്തും അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ നയം കേരളത്തോടുള്ള കടുത്ത അനീതിയാണ്. അതിന് മാറ്റം വരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. 

ബിഡിജെഎസിനു 'കൂപ്പുകൈ' ചിഹ്നം ലഭിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിന്റെ പാർട്ടിയായ ബിഡിജെഎസിനു 'കൂപ്പുകൈ' ചിഹ്നം ലഭിക്കില്ല. ഈ ചിഹ്നം അനുവദിക്കാൻ കഴിയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിലെ ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നാണു കമ്മീഷൻ ചട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP