Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പിന് മുമ്പ് ഉഷാറാക്കണം; ദുർബലമായ സംഘടനാസംവിധാനം അഴിച്ചുപണിയണം; ജംബോ കമ്മിറ്റികൾ ഇനി വേണ്ടേ വേണ്ട; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃ സംഘടനയ്ക്ക് ധാരണ; ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണം; വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം; തീരുമാനം രാഷ്ട്രീയകാര്യസമിതി യോഗത്തിൽ; എല്ലാം ധരിപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയെ കാണും

തിരഞ്ഞെടുപ്പിന് മുമ്പ് ഉഷാറാക്കണം; ദുർബലമായ സംഘടനാസംവിധാനം അഴിച്ചുപണിയണം; ജംബോ കമ്മിറ്റികൾ ഇനി വേണ്ടേ വേണ്ട; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃ സംഘടനയ്ക്ക് ധാരണ; ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണം; വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം; തീരുമാനം രാഷ്ട്രീയകാര്യസമിതി യോഗത്തിൽ; എല്ലാം ധരിപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയെ കാണും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പുനഃ സംഘടന പൊതുതിരഞ്ഞെടുപ്പിന് മുമ്പുണ്ടാകും. ഇന്ന് ചേർന്ന പാർട്ടി രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് തീരുമാനം. ഭാരവാഹികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച പാർട്ടി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.മുരളീധരനും പങ്കെടുക്കാത്തത് കാരണം പുനഃസംഘടന സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടന്നില്ല. സർക്കാരിന്റ വനിത മതിലിനെതിരെ ശക്തമായ പ്രചാരണം നടത്താൻ തീരുമാനിച്ചു. ഇതിന്റ ഭാഗമായി 28ന് മണ്ഡലം തലങ്ങളിൽ പദയാത്ര നടത്താനും 20 മുതൽ 23വരെ തീയതികളിൽ വീടുകൾ തോറും കയറി പ്രചാരണം നടത്താനും തീരുമാനമായി. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണമെന്നും വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നും ഡി.സി.സി പ്രസിഡന്റുമാർക്ക് കെ.പി.സിസി നിർദ്ദേശം നൽകിയിട്ടുണ്ട്. നിയോജകമണ്ഡലം ഭാരവാഹികളിൽ രണ്ടുപേർ വനിതകളായിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനം പരിശോധിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കാൻ ഹൈക്കമാൻഡിനു താൽപര്യമുണ്ട്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് 14 ജില്ലകളിലുമെത്തും. കെപിസിസി അഴിച്ചുപണിയുമായി മുന്നോട്ടുപോകാനും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു ഹൈക്കമാൻഡ് അനുമതി നൽകി

ജനുവരി അവസാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കുന്ന കൊച്ചി റാലിക്കു മുന്നോടിയായിട്ടായിരിക്കും വാസ്‌നിക്കിന്റെ പര്യടനം. ഓരോ ജില്ലയിലും ഓരോ ദിവസം ചെലവഴിച്ചു സ്ഥിതി നേരിട്ടു മനസ്സിലാക്കണമെന്ന നിർദ്ദേശമാണു സംസ്ഥാന നേതൃത്വം സമർപ്പിച്ചത്. മുല്ലപ്പള്ളിയും വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും വാസ്‌നിക് ഉൾപ്പെടെക്കമുള്ള കേന്ദ്രനേതാക്കളുമായി ഇക്കഴിഞ്ഞദിവസങ്ങളിൽ ചർച്ച നടത്തി

എല്ലാ ജില്ലകളിലും താരതമ്യനേ യുവനേതൃത്വമാണു ഡിസിസി തലപ്പത്തുള്ളതെങ്കിലും ഭാരവാഹിപ്പട്ടികയെക്കുറിച്ച് ആർക്കും മതിപ്പില്ല. ജംബോ പട്ടികയായതിനാൽ ഉത്തരവാദിത്വമേറ്റെടുത്തു പ്രവർത്തിക്കാൻ പലരും താൽപര്യം കാട്ടുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇതിൽ എന്തുമാറ്റം വരുത്താൻ കഴിയുമെന്ന അവലോകനത്തിനായാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെത്തുന്നത്. തിരഞ്ഞെടുപ്പു മേൽനോട്ടത്തിനായി മാത്രം ജില്ലാ ഉപസമിതിയെന്ന നിർദ്ദേശം പരിഗണനയിലുണ്ട്.എണ്ണം ചുരുക്കാൻ കേന്ദ്രം പറയുമ്പോഴും അതു പാലിക്കാനാകാതെ ജംബോ പട്ടികകൾ അയയ്‌ക്കേണ്ടി വന്നിട്ടുള്ളതാണു ചരിത്രം. അതേസമയം എണ്ണം കുറച്ചേ തീരൂവെന്ന വികാരം പലരും പങ്കുവയ്ക്കുന്നു. അല്ലെങ്കിൽ പട്ടികയിലുള്ളവർക്കു രാഷ്ട്രീയ പ്രാധാന്യം ആരും കൽപിക്കില്ലെന്ന തിരിച്ചറിവാണു കാരണം.

രണ്ടു വർഷത്തോളം മുമ്പു 14 ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ അവിടെ വഴിമാറിക്കൊടുത്തവരിൽ സജീവമായി രംഗത്തുള്ളവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരും. പാർട്ടി പുനഃസംഘടനയിൽ പരിഗണിക്കാമെന്ന വാഗ്ദാനം ഇവർക്കു നൽകിയിരുന്നു. അതിനൊപ്പം സെക്രട്ടറിമാരിൽ കാര്യപ്രാപ്തി തെളിയിച്ച ചിലർക്കെങ്കിലും കയറ്റം ലഭിച്ചേക്കാം

ഗ്രൂപ്പുകൾക്കും സ്വന്തം പ്രതിച്ഛായയ്ക്കും അമിത പ്രാധാന്യം നൽകാതെ കൂട്ടായ പ്രവർത്തനവുമായി താഴേത്തട്ടുവരെ നീങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി മുന്നോട്ട് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP