Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റണിയും, സുധീരനും ഹസനും കെ.വി.തോമസും പി.ജെ.കുര്യനും അഞ്ചുലക്ഷം സംഭാവന ചെയ്ത ഉദാരമതികൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും കൊടിക്കുന്നിലും നയാപൈസ നൽകിയില്ല; പ്രളയ ബാധിതർക്കായുള്ള കെപിസിസിയുടെ 1000 വീട് നിർമ്മാണത്തെ തകിടം മറിച്ച് പ്രമുഖ നേതാക്കളുടെ നിസ്സഹകരണവും ഉഷാറില്ലാത്ത ഫണ്ട് പിരിവും; സംഭാവനയായി ആകെ കിട്ടിയത് മൂന്നരക്കോടി; നിരാശ പ്രകടിപ്പിച്ച് എം.എം.ഹസൻ

ആന്റണിയും, സുധീരനും ഹസനും കെ.വി.തോമസും പി.ജെ.കുര്യനും അഞ്ചുലക്ഷം സംഭാവന ചെയ്ത ഉദാരമതികൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും കൊടിക്കുന്നിലും നയാപൈസ നൽകിയില്ല; പ്രളയ ബാധിതർക്കായുള്ള കെപിസിസിയുടെ 1000 വീട് നിർമ്മാണത്തെ തകിടം മറിച്ച് പ്രമുഖ നേതാക്കളുടെ നിസ്സഹകരണവും ഉഷാറില്ലാത്ത ഫണ്ട് പിരിവും; സംഭാവനയായി ആകെ കിട്ടിയത് മൂന്നരക്കോടി; നിരാശ പ്രകടിപ്പിച്ച് എം.എം.ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവവനന്തപുരം:പ്രളയബാധിതർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനായില്ലെന്ന് എംഎം.ഹസൻ. പ്രളയബാധിതർക്ക് കെപിസിസി നിർമ്മിക്കുന്നത് 1000 വീടികളല്ല 96 വീടുകളാണെന്ന് അദ്ദേഹം തിരുത്തി. ആയിരം വീടുകൾ നിർമ്മിച്ചു നൽകാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രമുഖ നേതാക്കളൊന്നും ഫണ്ട് നൽകിയില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. പിന്നീട് പുറത്തുവിട്ട പട്ടികയിൽ എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, വി എം.സുധീരൻ, കെ.വി.തോമസ്. പി.ജെ.കുര്യൻ, പി.പി.തങ്കച്ചൻ, ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ, അടൂർ പ്രകാശ് എന്നിവർ അഞ്ച് ലക്ഷം വീതവും, ശശി തരൂർ മൂന്നു ലക്ഷവും സംഭാവന നൽകിയതായി കാണുന്നു. എന്നാൽ, പ്രമുഖ നേതാക്കളായ ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പേരുകൾ പട്ടികയിൽ കാണാനില്ല.

'ആയിരം വീടുകൾക്കായി 50 കോടി രൂപ കണ്ടെത്താൻ കെപിസിസി തീരുമാനിച്ചിരുന്നു. നിരവധി ബുദ്ധിമുട്ടുകൾ കാരണം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ല. കെപിസിസിക്ക് വീട് നിർമ്മാണത്തിനായി ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണ്. ആരിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടുമില്ല.'- അദ്ദേഹം പറഞ്ഞു.

ഇതുവരെ നിർമ്മാണം പൂർത്തിയായത് 23 വീടുകളാണ്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരു കോടി രൂപ സംഭാവനയായി നൽകുമെന്നു നേരത്തേ അറിയിച്ചിരുന്നു. അതുകൂടി ലഭിക്കുന്നതോടെ 96 വീടുകൾ നിർമ്മിച്ചുനൽകാൻ കഴിയും. നിലവിൽ സമാഹരിച്ച തുകയിൽ നിന്ന് 76 വീടുകളുടെ നിർമ്മാണം മാത്രമാണു പൂർത്തിയാക്കാൻ കഴിയുകയെന്നും അദ്ദേഹം വിശദീകരിച്ചു.

ഡി.സി.സികളുടെയും എംഎ‍ൽഎമാരുടെയും നേതൃത്വത്തിൽ പ്രളയബാധിതർക്കായി 371 വീടുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തേസമയം വീട് നിർമ്മാണത്തിന്റെ ഫണ്ടിൽ തിരിമറി നടത്തിയെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാമർശത്തിൽ കഴമ്പില്ല. മൂന്നരക്കോടി രൂപ സംഭാവനയായി നൽകിയവരുടെ പേരും ഹസ്സൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതു പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളയുടെ ഫേസ്‌ബുക്ക് പേജിലും പോസ്റ്റ് ചെയ്തു.

371 വീടുകൾ പൂർത്തിയാകുന്നു : 18.55 കോടി ചെലവ്

പ്രളയ ബാധിതർക്ക് കെപിസിസി. നിർമ്മിച്ചു നൽകുന്ന വീടുകളുടെ വിശദവിവരം:

കെപിസിസി. പ്രഖ്യാപിച്ച ആയിരംവീടു പദ്ധതിയിലേക്ക് തിരുവനന്തപുരത്തു ശാസ്തമംഗലം ധനലക്ഷ്മി ബാങ്കിൽ തുടങ്ങിയ പ്രത്യേക അക്കൗണ്ടിൽ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. ശ്രീമതി എലിസബത്ത് ആന്റണി (W/o A.K. Antony) - 500000/-
2. ശ്രീ.വി എം.സുധീരൻ - ''
3. ശ്രീമതി റഹിയാ ഹസ്സൻ (W/o M.M. Hassan) - ''
4. പ്രൊ.കെ.വി.തോമസ് - ''
5. പ്രൊ.പി.ജെ.കുര്യൻ - ''
6. ഡോ.പുഷ്പം സൈമൺ (കാഞ്ഞിരംകുളം) - ''
7. ശ്രീ.വെങ്കിട പ്രഭാകര രാമചന്ദ്രറാവു (ആന്ധ്ര) - ''
8. ശ്രീ.എ.രാമസ്വാമി (പാലക്കാട് താലൂക്ക് - ''
ആഹറഴ & റോഡ് വർക്കേഴ്സ് സൊസൈറ്റി)
9. ശ്രീ.കെ.കെ.നൗഷാദ് (ആലപ്പുഴ ജനശ്രീ) - ''
10. ശ്രീ.എൻ.കെ.സുധീർ (തൃശ്ശൂർ) - ''
11. ഡോ.ശൂരനാട് രാജശേഖരൻ - ''
12. ശ്രീ.പി.പി.തങ്കച്ചൻ - ''
13. ശ്രീമതി ബിന്ദുകൃഷ്ണ - ''
14. ശ്രീ.എ.എ.റഹിം (നെടുമങ്ങാട്) - ''
15. ശ്രീ.അടൂർ പ്രകാശ് - ''
16. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ - ''
17. മാലിക് മുഹമ്മദ് പള്ളിക്കൽ - ''
18. ശ്രീമതിപത്മജ വേണുഗോപാൽ - ''
19. ശ്രീ.അൻവർഷാ ഷാഹുൽഹമീദ് - ''
20. തടാകം ഫൗണ്ടേഷൻ - ''

എന്നിവർ 5 ലക്ഷം രൂപ വീതവും, ഡോ.ശശിതരൂർ 3 ലക്ഷവും, ഈശരിബായി മെമോറിയൽ ട്രസ്റ്റ് 3 ലക്ഷം രൂപയും, KPSTA 20 ലക്ഷം രൂപയും, ഷാജി രേണു ഷാജി 25000/- രൂപയും, രാജീവ് യൂത്ത് ഫൗണ്ടേഷൻ 1 ലക്ഷം രൂപയും, സുനിൽ 25000/- രൂപയും, മോഡുലർ ഇൻഫാടെക് പ്രൈവറ്റ് ലിമിറ്റഡ് 50000/- രൂപയും കേരള പവർ ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ 3 ലക്ഷം രൂപയും, കേരള സ്റ്റേറ്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ 3 ലക്ഷം രൂപയും ബാങ്കിലേക്കു അഭ്യദയകാംക്ഷികൾ നേരിട്ടടച്ച 3,79,903/- രൂപയും രാജീവ്ഗാന്ധി നാഷണൽ റിലീഫ് & വെൽഫയർ ട്രസ്റ്റിൽ നിന്നും 2,16,00000/- രൂപയും ഉൾപ്പടെ 3,53,43,903/- രൂപ അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ട്.

പ്രളയബാധിതർക്ക് കെപിസിസി. പ്രഖ്യാപിച്ച ഭവന പദ്ധതികളിൽ കെപിസിസിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളിൽ 23 വീടുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഇവയിൽ ആലപ്പുഴയിൽ 4 ഉം, എറണാകുളത്ത് 6 ഉം, വയനാട് 7 ഉം, ഇടുക്കിയിൽ 5 ഉം, തിരുവനന്തപുരത്ത് ഒരു വീടിന്റെ ഉൾപ്പെടെ 23 വീടുകളാണ് വിവിധ ഘട്ടങ്ങളിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിനായി 1 കോടി 15 ലക്ഷം രൂപ നിർമ്മാണച്ചെലവിനായി ഗുണഭോക്താക്കൾക്ക് നൽകി കഴിഞ്ഞു. കെപിസിസി. ഫണ്ടിൽ ലഭിച്ച തുകയിൽ ഈ തുക കഴിച്ച് ബാക്കി വരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിർമ്മാണത്തിനായി വിവിധ ജില്ലകളിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു. എറണാകുളത്ത് ഈ ഫണ്ടുപയോഗിച്ച് പുതുതായി 25 വീടുകളും, ആലപ്പുഴ 20 വീടും, കോട്ടയം, കണ്ണൂർ, കൊല്ലം ജില്ലകളിലായി 8 വീടുകളും ഉൾപ്പെടെ 53 വീടുകളുടെ നിർമ്മാണം കൂടി നടത്തും. അങ്ങനെ കെപിസിസി. ഫണ്ടിൽ ലഭിച്ച തുക കൊണ്ട് 76 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. കർണാടക പി.സി.സി. കെപിസിസി. ഫണ്ടിലേക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി കിട്ടിയാൽ 20 വീടുകൾ കൂടി കെപിസിസി. നിർമ്മിച്ചു നൽകും. അങ്ങനെ മൊത്തം 96 വീടുകൾ കെപിസിസി. നിർമ്മിച്ചു നൽകും. 14 ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 110 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു.

എറണാകുളം ജില്ലയിലെ എംഎ‍ൽഎമാരായ വി.ഡി.സതീശൻ, അൻവർ സാദത്ത്, ഹൈബി ഈഡൻ, റോജി.എൻ.ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവർ അവരുടെ മണ്ഡലങ്ങളിൽ അവരുടേയും, പാർട്ടി പ്രവർത്തകരുടേയും നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാന പ്രകാരം ഈ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 100 വീടുകൾ കൂടി നിർമ്മിച്ചു കൊണ്ടിരിക്കുന്നു. , ഗജടഠഅ , ഗടഠ വർക്കേഴ്സ് യൂണിയൻ, കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ, ചഏഛ അസോസിയേഷൻ, കേരള പവർ ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ വിവിധ ജില്ലകളിലായി 30 വീടുകൾ നിർമ്മിച്ച് നൽകുന്നു.

പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലും, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലുമായി 25 വീടുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ മുന്നിയൂർ മണ്ഡലത്തിൽ 132, 133 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.നയിം മുള്ളുങ്കളുടെ നേതൃത്വത്തിൽ പ്രളയ ബാധിതർക്കായി 10 വീടുകൾ നിർമ്മിച്ചു നൽകും. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് പൂർത്തിയായതും പൂർത്തിയായി കൊണ്ടിരിക്കുന്നതും. ഇതിന് മൊത്തം ചെലവാകുന്ന തുക 18.55 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP