Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുത്രവാത്സല്യത്താൽ അങ്ങും അന്ധനായോ എന്ന് എ.കെ ആന്റണിയോട് ചോദിച്ച് കെഎസ്‌യുവിന്റെ 'വിമർശന മിസൈൽ'; 'സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണമെന്നും അഭിനവ പൽവാൽ ദേവന്മാരുടെ പട്ടാഭിഷേകം പ്രവർത്തകർക്കിടയിൽ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും കാട്ടി കെ.എസ്.യുവിന്റെ പ്രമേയം

പുത്രവാത്സല്യത്താൽ അങ്ങും അന്ധനായോ എന്ന് എ.കെ ആന്റണിയോട് ചോദിച്ച് കെഎസ്‌യുവിന്റെ 'വിമർശന മിസൈൽ'; 'സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണമെന്നും അഭിനവ പൽവാൽ ദേവന്മാരുടെ പട്ടാഭിഷേകം പ്രവർത്തകർക്കിടയിൽ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും കാട്ടി കെ.എസ്.യുവിന്റെ പ്രമേയം

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: മക്കൾ രാഷ്ട്രീയം കോൺഗ്രസിൽ വീണ്ടും തകൃതിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിനുള്ളിൽ തന്നെ വിവാദപ്പുക ഉയരവേയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയ്‌ക്കെതിരെ വിമർശന മിസൈലുമായി കെഎസ്‌യുവിന്റെ പ്രമേയം വന്നിരിക്കുന്നത്. മകൻ അനിൽ ആന്റണിയെ കെ.പി.സിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെയാണ് എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്.

പുത്രവാത്സല്യത്താൽ അങ്ങും അന്ധനായോ എന്നും സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്നും പ്രമേയത്തിൽ പറയുന്നു. തലമുറ മാറ്റം പ്രസംഗത്തിലൊതിക്കാതെ പ്രവർത്തനത്തിൽ കൊണ്ടുവരണമെന്നും അഭിനവ പൽവാൽ ദേവന്മാരുടെ പട്ടാഭിഷോകം പ്രവർത്തകർക്കിടയിൽ നെഞ്ചിടിപ്പുണ്ടാക്കുന്നുണ്ടെന്നും വിമർശന രൂപേണ പ്രമേയത്തിൽ പറയുന്നു.

ചില കാരണവന്മാർ പാരമ്പര്യ സ്വത്തുപോലെ മണ്ഡലങ്ങൾ കൈയടക്കി വെച്ചിരിക്കുകയാണെന്നും പറഞ്ഞതോടെ അനിൽ ആന്റണി നേതൃനിരയിലേക്ക് വരുന്നതിൽ കെഎസ്‌യുവിനും എതിരഭിപ്രായമാണെന്നുള്ളത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

ലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്ന് അനിൽ

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് അനിൽ പാർട്ടിയിലേക്ക് വന്നതെന്ന ആരോപണം ഉയരുന്ന വേളയിൽ ഇതിന് വിശദീകരണവുമായി അനിൽ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്നും പുതിയ കാലത്തിനനുസരിച്ച് പാർട്ടിയെ മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും അനിൽ ആന്റണി പറയുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തേക്ക് ഏതാനും ദിവസം മുൻപാണ് അനിൽ തിരഞ്ഞെടുക്കപ്പെട്ടത്.

എ.കെ.ആന്റണിയുടെ മകൻ കോൺഗ്രസിൽ അരങ്ങേറ്റം കുറിച്ചത് കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടി വിവാദം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അനിൽ തന്നെ രംഗത്ത് വന്നിരിക്കുന്നത്.തന്റെ രംഗപ്രവേശം കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും ആധുനിക ലോകത്തെ സാങ്കേതിക സാധ്യതകൾക്കനുസരിച്ചു പാർട്ടിയെ സജ്ജമാക്കുകയാണു ലക്ഷ്യമെന്നും അനിൽ ആന്റണി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ചേർന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെൽ തലവനായി അനിൽ ആന്റണിയെ നിയമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മക്കൾ രാഷ്ട്രീയമെന്ന ആരോപണം ശക്തമായത്. രണ്ടാഴ്ച മുമ്പാണ് അനിൽ ആന്റണിയെ കെപിസിസി ഐടി വിഭാഗം കൺവീനറായി നിയമിച്ച കാര്യം പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചത്. ഇതിനെതിരെ യുവാക്കളിൽ നിന്നടക്കം വൻ പ്രതിഷേധമുയരുകയും ചെയ്തു.

ആദ്യ പാർട്ടി പരിപാടിയിൽ തന്നെ വലിയ നേതാക്കൾക്കൊപ്പം വേദിയിൽ തന്നെ അനിലിന് ഇരിപ്പിടം കിട്ടുകയും മറ്റും ചെയ്തിരുന്നു. എംഎൽഎമാരടക്കം പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സദസിൽ ഇരുന്നപ്പോഴാണ് അനിലിന് വേദിയിൽ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു. മകന്റെ സ്ഥാനലബ്ധിയെ പറ്റി പ്രതികരിക്കാൻ ആന്റണി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP