Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് തോറ്റെങ്കിലും കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയായേക്കും; മിസോറാം ഗവർണർ പദവിയിലിരുന്ന മുതിർന്ന നേതാവിന് ഉചിതമായ പ്രതിഫലം നൽകുമെന്ന് സൂചിപ്പിച്ചു ബിജെപി നേതൃത്വം; വകുപ്പുകളേ കുറിച്ച് ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ വി മുരളീധരനും കണ്ണന്താനവും; മന്ത്രിപദവി വെച്ചുനീട്ടി അമിത്ഷാ നേതാക്കൾക്കു നൽകുന്ന ടാർജെറ്റ് രണ്ട് വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു തന്നെ

തിരുവനന്തപുരത്ത് തോറ്റെങ്കിലും കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയായേക്കും; മിസോറാം ഗവർണർ പദവിയിലിരുന്ന മുതിർന്ന നേതാവിന് ഉചിതമായ പ്രതിഫലം നൽകുമെന്ന് സൂചിപ്പിച്ചു ബിജെപി നേതൃത്വം; വകുപ്പുകളേ കുറിച്ച് ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ വി മുരളീധരനും കണ്ണന്താനവും; മന്ത്രിപദവി വെച്ചുനീട്ടി അമിത്ഷാ നേതാക്കൾക്കു നൽകുന്ന ടാർജെറ്റ് രണ്ട് വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. ഇവിടെ ബിജെപിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് രംഗത്തിറക്കിയത്. മിസോറാം ഗവർണർ പദവിയിൽ നിന്നും രാജിവെപ്പിച്ചാണ് കുമ്മനം രാജശേഖരനെ ബിജെപി മത്സരിപ്പിച്ചത്. എന്നാൽ ശശി തരൂരിനോട് വമ്പൻ പരാജയം തന്നെ രുചിക്കേണ്ടി വന്നു കുമ്മനത്തിന്. ഈ തോൽവിയുടെ ആഘാതത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വവും. തോറ്റെങ്കിലും കുമ്മനത്തെ കൈവിടാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറല്ല. അദ്ദേഹത്തിന് കേന്ദ്രമന്ത്രി പദവി നൽകാനാണ് മോദി പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

കേരളത്തിൽ നിന്നും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മുന്നേറ്റത്തിന്റെ പേരിൽ പാർട്ടി കേരളാ ഘടകത്തിന് മന്ത്രിസ്ഥാനം നൽകാനാണ് ബിജെപി നീക്കം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിൽ കുമ്മനം തന്നെയാണ്. മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കൾ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. കുമ്മനത്തിന് നൽകാൻ സാദ്ധ്യതയുള്ള വകുപ്പുകളെ കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന നേതാക്കളുമായി ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളുക. പരിസ്ഥിതി അടക്കമുള്ള വകുപ്പുകൾ കുമ്മനത്തിന് നൽകാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

നേരത്തെ അൽഫോൻസ് കണ്ണന്താനത്തെയും വി. മുരളീധരനെയും കേന്ദ്രനേതൃത്വം പരിഗണിച്ചിരുന്നു. ഇപ്പോൾ കുമ്മനത്തെ കൂടാതെ ഒരാളെ കൂടി കേരളത്തിൽ നിന്ന് പരിഗണിക്കുമെന്നാണ് ചർച്ച ചെയ്യുന്നത്. സുരേഷ്‌ഗോപിയുടേയും വി.മുരളീധരന്റെയും പേരുകളാണ് പരിഗണിക്കുന്നത്. സുരേഷ് ഗോപിക്ക് തൃശൂരിൽ നിന്ന് ലഭിച്ച് വോട്ടുകളാണ് അദ്ദേഹത്തെ പരിഗണിക്കാൻ കാരണം. 2,93,822 വോട്ടാണ് അദ്ദേഹം അവിടെ നിന്നും നേടിയത്. നിലവിൽ സുരേഷ്‌ഗോപിയും വി.മുരളീധരനും രാജ്യസഭ എംപിമാരാണ്.

കേരളത്തിലെ നേതാക്കൾക്ക് നിന്ന് മന്ത്രിപദം നൽകിയാൽ അത് പാർട്ടിക്ക് ഗുണകരമാകുമെന്ന് നേതൃത്വത്തിന്റെ കണക്കുകൂട്ടുന്നത്.കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് വി. മുരളീധരനെ മന്ത്രിയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അൽഫോൻസ് കണ്ണാന്താനത്തെയാണ് അന്ന് പരിഗണിച്ചത്. ഇപ്രാവശ്യം കണ്ണാന്താനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ, ആരാകണം കേന്ദ്രമന്ത്രി എന്ന കാര്യത്തിൽ അന്തിമ തീരുമാനം അമിതഷായും മോദിയുമാകും തീരുമാനിക്കുക.

നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ പരിഗണിക്കുന്ന രീതിയാണ് അമിത് ഷായുടേത്. അതിനാൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനം. രണ്ട് വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു തന്നെയാകും ഷായുടെ നീക്കം. അതിനാൽ കുമ്മനത്തെ പോലെ ജനപ്രിയനായ നേതാവിനെ ഉപയോഗിക്കാതെ മാറ്റി നിർത്താൻ ഷാ അഗ്രഹിക്കുന്നില്ല. ക്രൈസ്തവരെയും ഒപ്പം കൂട്ടാൻ തീരുമാനിച്ചാൽ അൽഫോൻസിനും അവസരം ഒരുങ്ങും.

ഹിന്ദി ഹൃദയ ഭൂമികയിൽ തേരോട്ടം നടത്തിയ ബിജെപി ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. രാജ്യമാകെ മോദി കാറ്റ് ആഞ്ഞടിച്ചപ്പോൾ തമിഴ് നാട്ടിലും കേരളത്തിലും അത് പ്രകടമായില്ല. കേരളത്തിൽ അഞ്ച് സീറ്റിൽ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകളിൽ വിജയം പ്രതീക്ഷിച്ചിരുന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും എൻ ഡി എ സ്ഥാനാർത്ഥികളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. കേന്ദ്രമന്ത്രിയാകുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ.

എന്തായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കാര്യങ്ങളിൽ തീരുമാനമായി. ആർക്കും ജയമില്ല, കാടിളക്കി പ്രചരണം നടത്തിയ സുരേഷ് ഗോപി മുതൽ കണ്ണന്താനവും, കുമ്മനവും സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെല്ലാം നിരാശരായി. ഒന്നാം ഘട്ടത്തിലല്ലെങ്കിലും ഭാവിയിലെങ്കിലും കേരളത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത ആരും തള്ളികളയുന്നില്ല. അങ്ങനെയെങ്കിൽ ആർക്കാകും നറുക്കുവീഴുക എന്ന് പ്രവചിക്കുക അസാധ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP