Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗവർണ്ണറെ രാജിവയ്‌പ്പിച്ച് മത്സരിപ്പിക്കുന്നത് പാർട്ടിയിൽ പതിവുള്ളതല്ല; അതിർത്തിയിലെ സംഘർഷ സമയത്ത് മിസോറാം ഗവർണ്ണറെ മാറ്റുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് അമിത് ഷാ; തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണമോ എന്ന് മോദി തീരുമാനിക്കട്ടേ എന്ന് ദേശീയ അധ്യക്ഷൻ; ലോക്‌സഭയിൽ ശ്രീധരൻ പിള്ള മത്സരിക്കേണ്ടതില്ലെന്നും ധാരണ; ബിജെപിക്ക് കരുത്താകാൻ കുമ്മനം വീണ്ടുമെത്തിയേ മതിയാകൂവെന്ന് ആർ എസ് എസും; കുമ്മനം എത്തിയില്ലെങ്കിൽ സാധ്യത സുരേന്ദ്രന്

ഗവർണ്ണറെ രാജിവയ്‌പ്പിച്ച് മത്സരിപ്പിക്കുന്നത് പാർട്ടിയിൽ പതിവുള്ളതല്ല; അതിർത്തിയിലെ സംഘർഷ സമയത്ത് മിസോറാം ഗവർണ്ണറെ മാറ്റുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് അമിത് ഷാ; തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണമോ എന്ന് മോദി തീരുമാനിക്കട്ടേ എന്ന് ദേശീയ അധ്യക്ഷൻ; ലോക്‌സഭയിൽ ശ്രീധരൻ പിള്ള മത്സരിക്കേണ്ടതില്ലെന്നും ധാരണ; ബിജെപിക്ക് കരുത്താകാൻ കുമ്മനം വീണ്ടുമെത്തിയേ മതിയാകൂവെന്ന് ആർ എസ് എസും; കുമ്മനം എത്തിയില്ലെങ്കിൽ സാധ്യത സുരേന്ദ്രന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനം രാജശേഖരൻ എത്തില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ കേരള ഘടകത്തിനെ അറിയിച്ചതായി സൂചന. ഇന്ത്യാ-പാക് സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനത്തിലെ ഗവർണ്ണറെ മാറ്റാനാകില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. മിസോറാം ഗവർണ്ണറെന്ന നിലയിൽ സുപ്രധാന ഉത്തരവാദിത്തങ്ങൾ കുമ്മനത്തിന് നിറവേറ്റാനുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറെ രാജിവയ്‌പ്പിച്ച് മത്സരിപ്പിക്കാനാകില്ലെന്നാണ് അമിത് ഷായുടെ പക്ഷം. എന്നാൽ തിരുവനന്തപുരത്ത് ജയിക്കണമെങ്കിൽ കുമ്മനം കൂടിയേ തീരുവെന്ന് സംസ്ഥാന നേതാക്കൾ അമിത് ഷായെ അറിയിക്കുകയും ചെയ്തു. ആർഎസ്എസ് സംസ്ഥാന ഘടകവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. അതും കുമ്മനത്തിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി തീരുമാനം എടുക്കാമെന്ന സൂചനയാണ് അമിത് ഷാ കേരള നേതാക്കൾക്ക് നൽകിയത്.

കുമ്മനം അല്ല ആരു വന്നാലും ഒറ്റക്കെട്ടായി മുമ്പോട്ട് പോയാലെ ജയിക്കാനാകൂവെന്നതാണ് അമിത് ഷായുടെ പക്ഷം. ലോക്‌സഭയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ കേരളത്തിലെ കാര്യങ്ങൾ ദേശീയ നേതൃത്വം ഒറ്റയ്ക്ക് തീരുമാനിക്കുമെന്ന് അമിത് ഷാ ആർഎസ്എസ് നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്. നേതാക്കൾക്കിടയിലെ പ്രശ്‌നങ്ങൾ തീർത്തേ മതിയാകൂവെന്നാണ് അമിത് ഷായുടെ മുന്നറിയിപ്പ്. അതിന് ശേഷം കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം എടുക്കാമെന്നാണ് നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനാണ്. മതവോട്ടുകളുടെ ധ്രൂവീകരണത്തിലൂടെ തരൂരിന് തിരുവനന്തപുരത്ത് അനുകൂലമാകുമെന്ന അഭിപ്രായം ബിജെപി ദേശീയ നേതൃത്വത്തിനും ഉണ്ട്. എന്നാൽ അതിശക്തമായി പ്രചരണം നടത്തിയാൽ തിരുവനന്തപുരത്ത് ജയിക്കാം. വിഭാഗിയ മാറ്റിയാൽ മാത്രമേ അതിന് കഴിയൂ. അതുകൊണ്ട് തന്നെ കുമ്മനത്തിന്റെ കാര്യത്തിൽ തീരുമാനം പിന്നീടെന്നാണ് അമിത് ഷായുടെ പക്ഷം. ഗവർണ്ണറെ രാജിവയ്‌പ്പിച്ച് മത്സരിപ്പിക്കുന്ന കീഴ് വഴക്കം ബിജെപിക്കില്ലെന്നും അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാണമെന്നാണ് ആർഎസ്എസ് ആവശ്യം. പാലക്കാട്ടെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് നേതാക്കൾ ചർച്ച നടത്തി. ശബരിമല പ്രധാന വിഷയമാക്കി പ്രചാരണം തുടങ്ങാനാണ് തീരുമാനം. കോട്ടമൈതാനിയിലെ പൊതുയോഗത്തിനു ശേഷമാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അമിത് ഷാ വിലയിരുത്തിയത്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായവിത്യാസം നിലനിൽക്കുന്നതിനാൽ ആർഎസ്എസ് നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മൽസരിപ്പിക്കണം. പൊതുസ്വതന്ത്രരരെയും പരിഗണിക്കാമെന്നും ആർഎസ്എസ് അറിയിച്ചു. എന്നാൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇവരോടും അമിത് ഷാ പറഞ്ഞത്. കുമ്മനം എത്തിയാൽ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ആലോചിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു.

ആർഎസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാർ, പ്രാന്ത സഹകാര്യ വാഹക് മാരായ എം.രാധാകൃഷ്ണൻ , പി.എൻ. ഈശ്വരൻ എന്നിവരാണ് ബിജെപി ദേശീയ അധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർഎസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. അതിന് മുമ്പ് കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ അമിത് ഷാ തീരുമാനം എടുക്കും. കുമ്മനത്തിന് വേണ്ടി അതി ശക്തമായ സമ്മർദ്ദമാണ് ആർഎസ്എസ് മുന്നോട്ട് വയ്ക്കുന്നത്. ബിജെപിയിലെ വി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും ഇതേ ആവശ്യം മുന്നോട്ട് വച്ചു. കുമ്മനം വന്നില്ലെങ്കിൽ തിരുവനന്തപുരത്ത് സുരേന്ദ്രനാണ് സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരൻ പിള്ളയെ ഒറ്റപ്പെടുത്താൻ കൃഷ്ണദാസും മുരളീധരനും ഒരുമിക്കുന്നുവെന്നതാണ് വസ്തുത. ആർഎസ്എസ് നിലപാട് കൂടി മനസ്സിലാക്കിയാണ് ഈ നീക്കം.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി മുന്നോട്ടുപോകുന്നുവെന്ന വിമർശനങ്ങൾക്കിടെ ബിജെപി.യിൽ താത്കാലിക വെടിനിർത്തൽ ഉണ്ടാകുന്നത് അമിത് ഷായുടെ ഇടപെടലിലൂടെയാണ്. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനങ്ങൾക്കും രൂപമായി. തെക്കന്മേഖലാ ജാഥയുടെ ചുമതല അപ്രതീക്ഷിതമായി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നൽകി. ്അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് ഇത്. കുമ്മനം എത്തിയില്ലെങ്കിൽ സുരേന്ദ്രൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. 20 ലോക്സഭാ മണ്ഡലങ്ങളെ നാലുമേഖലകളാക്കി തിരിച്ച് ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മാർച്ച് അഞ്ചുമുതൽ പത്തുവരെ പരിവർത്തനയാത്ര നടത്താൻ സംസ്ഥാന നേതൃയോഗമാണ് തീരുമാനിച്ചത്. സുരേന്ദ്രനാണ് തിരുവനന്തപുരം മേഖലയുടെ ചുമതല. തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന എം ടി. രമേശ് കോഴിക്കോട് മേഖലാജാഥ നയിക്കും. ഇത് പാർട്ടിയിലെ നിർണ്ണായക മാറ്റത്തിന്റെ സൂചനയാണ്. എൻ എസ് എസിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇത്.

തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിൽ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എന്നിവർക്കൊപ്പം സുരേന്ദ്രന്റെ പേരും ചർച്ചയായിരുന്നു. ഇതിനിടെ സുരേന്ദ്രനെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ ഒരുവിഭാഗം കരുക്കൾ നീക്കിയിരുന്നു. മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ സൂചിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മത്സരിക്കാനായിരുന്നു ഇത്. കേന്ദ്ര നേതൃത്വവും സുരേന്ദ്രനെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന. കുമ്മനമല്ലെങ്കിൽ സുരേന്ദ്രൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ കനത്ത മത്സരം നടക്കുമെന്ന് ആർ.എസ്.എസും വിലയിരുത്തുന്നുണ്ട്. എൻ എസ് എസും സുരേന്ദ്രനെ പിന്തുണയ്ക്കും. കഴിഞ്ഞതവണ പാലക്കാട്ട് സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രനാണ് പാലക്കാട് മേഖലാ ജാഥയുടെ ചുമതല. ഇക്കുറി ശോഭയുടെ പേര് പാലക്കാട്ടും പരിഗണനയിലുണ്ട്. എറണാകുളം മേഖലയുടെ ചുമതല എ.എൻ. രാധാകൃഷ്ണനാണ്.

സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള തിരഞ്ഞെടുപ്പ് ചുമതലകളുമായി മത്സരത്തിൽനിന്ന് വിട്ടുനിൽക്കും. കുമ്മനമോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാൽ സുരേന്ദ്രൻ തൃശ്ശൂരിൽ മത്സരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP