1 usd = 71.30 inr 1 gbp = 93.25 inr 1 eur = 78.62 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.69 inr

Jan / 2020
25
Saturday

തെരുവുനായ പ്രശ്‌നം പരിഹരിക്കാനാകാത്തതു കേന്ദ്രസർക്കാർ നിലപാടിനാൽ ആണെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ; കേന്ദ്രത്തെ കുറ്റം പറയുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; 'അക്കൂട്ടത്തിൽ ചിലർ വീണിട്ടുമുണ്ടാകാം': മന്ത്രി ജലീലിനു കുമ്മനം എഴുതിയ തുറന്ന കത്തിൽ വി മുരളീധരനെതിരായ ഒളിയമ്പുകളും?

October 28, 2016 | 04:12 PM IST | Permalinkതെരുവുനായ പ്രശ്‌നം പരിഹരിക്കാനാകാത്തതു കേന്ദ്രസർക്കാർ നിലപാടിനാൽ ആണെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ; കേന്ദ്രത്തെ കുറ്റം പറയുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; 'അക്കൂട്ടത്തിൽ ചിലർ വീണിട്ടുമുണ്ടാകാം': മന്ത്രി ജലീലിനു കുമ്മനം എഴുതിയ തുറന്ന കത്തിൽ വി മുരളീധരനെതിരായ ഒളിയമ്പുകളും?

തിരുവനന്തപുരം:തെരുവ് നായ വിഷയത്തിൽ സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രിക്ക് തുറന്ന കത്തെഴുതി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്ര സർക്കാറിന്റെ ഏത് നയമാണ് സംസ്ഥാനത്ത് തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിൽ തടസ്സമായത് എന്നാണ് കു്മ്മനം തുറന്ന കത്തിൽ ചോദിക്കുന്നത്. എന്നാൽ മന്ത്രി ജലീലിന് എഴുതിയ കത്തിൽ ബിജെപിയുടെ ഉള്ളിലെ ചേരി തിരിവ് വ്യക്തമാണ്. നേരത്തേ തെരുവ് നായ വിഷയത്തിൽ മേനകാ ഗാന്ധി നടത്തിയ പരാമർശത്തെ തള്ളി മുൻ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിർവ്വാഹക സമിതി അംഗവുമായ വി മുരളീധരൻ രംഗത്ത് വന്നിരുന്നു.

തെരുവുനായ്ക്കൾ കൂട്ടമായി മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുകയും കുട്ടികളെ ഉൾപ്പെടെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്യുമ്പോൾ, തെരുവുനായ്ക്കളെ സ്വയരക്ഷാർഥം കൊല്ലുന്നവർക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേൽ ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.കുമ്മനം രാജശേഖരൻ എഴുതിയ കത്തിൽ പക്ഷേ മേനകാ ഗാന്ധിയെ പ്രതിരോധിച്ചാണ് എഴുതിയിരിക്കുന്നത്.സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടാണ് എന്നരോപിക്കുന്ന കുമ്മനം വിഷയത്തിൽ കേന്ദ്രത്തെയും മേനകാ ഗാന്ധിയെയും വിമർശിക്കുന്നവർ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്നും പറയുന്നു.

മന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിനെതിരെ താങ്കൾ നടത്തിയ പ്രസ്താവനകൾ ഒരു വിഭാഗം ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ സഹായകമായി എന്നത് യാഥാർത്ഥ്യമാണെന്നും. ഇതിൽ ചിലർ വീണുപോവുകയും ചെയ്തിട്ടുണ്ടെന്നും കുമ്മനം പറയുന്നു. യാഥാർത്ഥ്യങ്ങൾ മനസ്സിലാകാതെ ആവേശം പ്രകടിപ്പിക്കുന്നവരാണ് കേന്ദ്രസർക്കാരിനെതിരെ തിരിയുന്നതെന്ന് ഓർമ്മിപ്പിക്കട്ടെ എന്നാണ് കുമ്മനത്തിന്റെ പക്ഷം.തെരുവ് നായ വിഷയം ഇപ്പോൾ ബിജെപിയെ തിരിഞ്ഞ് കടിക്കുന്നുവെന്ന് വേണം മനസ്സിലാക്കാൻ. സംസ്ഥാന സർക്കാറിന് തെരുവ് നായ വിഷയത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുമ്പോൾ ഒളിയമ്പുകൾ വി മുരളീധരന് നേരെ തന്നെയാണ്.

കുമ്മനം രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തദ്ദേശ ഭരണ മന്ത്രി കെ ടി ജലീലിന് ഒരു തുറന്ന കത്ത്.
ബഹുമാനപ്പെട്ട ശ്രീ കെ ടി ജലീൽ,


കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാനാകാത്തത് കേന്ദ്രസർക്കാർ നിലപാട് മൂലമാണെന്ന തരത്തിലുള്ള താങ്കളുടെ പ്രസ്താവനകൾ കാണാനിടയായി. പ്രത്യേകിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടാണ് ഇതിന് കാരണമെന്നും താങ്കൾ പറഞ്ഞത് ശ്രദ്ധയിൽ പെട്ടു. മേനകാഗാന്ധിയെ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശിക്കാനും എതിർക്കാനും താങ്കൾക്ക് അവകാശമുള്ളതുപോലെ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും താങ്കൾക്ക് കടമയുണ്ടെന്ന കാര്യം മറക്കരുത്. കേന്ദ്ര സർക്കാരിന്റെ ഏത് നിലപാടാണ് കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ തടസ്സമെന്ന് താങ്കൾ വിശദീകരിക്കണം.

തിരുവനന്തപുരം പുല്ലുവിളയിൽ സിലുവമ്മയെന്ന 65 വയസ്സുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോൾ തെരുവ് നായ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് താങ്കൾ നിയമസഭയിൽ ഉറപ്പ് നൽകിയത് ഓർമ്മിക്കുന്നുണ്ടാകുമല്ലോ? കൂടാതെ സെപ്റ്റംബർ മാസത്തിൽ സുപ്രീം കോടതിയിലും താങ്കൾ ഇതേ ഉറപ്പ് നൽകിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത നടപടികൾ കൃത്യാന്തര ബാഹുല്യം മൂലം താങ്കൾ മറന്നു പോയ സ്ഥിതിക്ക് അവ ഒന്ന് ഓർമ്മിപ്പിക്കാം. ഭ്രാന്തൻ നായകളെ പിടികൂടാൻ പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കും, അവയെ പ്രത്യേക കേന്ദ്രങ്ങൾ തുറന്ന് പുനരധിവസിപ്പിക്കും, പ്രശ്നകാരികൾ അല്ലാത്തവയെ മാത്രം പിന്നീട് തുറന്നു വിടും, വന്ധീകരണം- പ്രതിരോധ കുത്തിവെയ്‌പ്പ് ഇവ നടപ്പാക്കും,ബ്ലോക്ക് തലത്തിൽ വന്ധ്യംകരണ ക്യാമ്പുകൾ, ഇതിനായി പ്രത്യേക ഡോക്ടർമാർ എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. ഇവയൊക്കെ നടപ്പാക്കാൻ മേനകാ ഗാന്ധിയുടേയും കേന്ദ്രസർക്കാരിന്റെയും അനുമതി എന്തിനാണെന്ന് താങ്കൾ വ്യക്തമാക്കണം.

ഓഗസ്റ്റ് 21 ന് ശേഷം രണ്ടു മാസങ്ങൾ കടന്നു പോയി. നാളിതു വരെ എന്ത് നടപടിയാണ് കേരള സർക്കാരും താങ്കളും തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കൈക്കൊണ്ടതെന്ന് വിശദീകരിക്കണം. നായശല്യം വീണ്ടും രൂക്ഷമായി മറ്റൊരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴാണ് ഈ വിഷയത്തിൽ താങ്കളെ വീണ്ടും കാണുന്നത്.

10 മാസത്തിനുള്ളിൽ 10 പേരെയാണ് തെരുവ് നായ കടിച്ച് കൊന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നിരിക്കെ ഇതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?. മേനകാഗാന്ധിയെ പഴി പറഞ്ഞ് എത്രനാൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റും? മാത്രവുമല്ല വനിതാ ശിശുക്ഷേമമന്ത്രിയുടെ പ്രസ്താവനകൾക്ക് തെരുവ് നായ വിഷയത്തിൽ ഇത്രയധികം പ്രാധാന്യം കൽപ്പിക്കുന്നത് എന്തിനാണ്?. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പഞ്ചായത്തിലും രാഷ്ട്രീയ എതിരാളികളെ കശാപ്പ് ചെയ്യുന്നത് നിർത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാത്ത സർക്കാരാണ് താങ്കളുടേതെന്നും ഓർമ്മയുണ്ടാകുമല്ലോ?

കേന്ദ്രമന്ത്രി എന്നതിന് മുൻപ് തന്നെ മൃഗസ്നേഹി എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മേനകാ ഗാന്ധി എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ? അപ്പോൾ മൃഗസ്നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ ഇടപെടുന്നതെന്നും വ്യക്തം. ഈ സാഹചര്യത്തിൽ മേനകാ ഗാന്ധിയാണ് കേരളത്തിലെ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി. തെരുവ് നായകൾ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താത്പര്യമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

മന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിനെതിരെ താങ്കൾ നടത്തിയ പ്രസ്താവനകൾ ഒരു വിഭാഗം ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ സഹായകമായി എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ചിലർ വീണുപോവുകയും ചെയ്തിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ മനസ്സിലാകാതെ ആവേശം പ്രകടിപ്പിക്കുന്നവരാണ് കേന്ദ്രസർക്കാരിനെതിരെ തിരിയുന്നതെന്ന് ഓർമ്മിപ്പിക്കട്ടെ. കേരളം ഗൗരവകരമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ അത് നിയന്ത്രിക്കാൻ സത്വര നടപടികൾ കൈക്കൊള്ളേണ്ട താങ്കളെ പോലെയുള്ളവർ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതിൽ നിന്ന് പിന്മാറി തെരുവ് നായ നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ ഭ്രാന്തൻ നായകളെ കൊല്ലേണ്ട സാഹചര്യമുണ്ടായാൽ അതിന് നിയമ തടസ്സം ഇല്ലെന്ന യാഥാർത്ഥ്യം എന്നെപ്പോലെ താങ്കൾക്കും അറിയാമല്ലോ?

പക്ഷേ അപ്പോഴും കൊന്നു തള്ളലാണോ ശാശ്വത പരിഹാരം എന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധിയും താങ്കൾ പ്രകടിപ്പിക്കുമെന്ന് കരുതട്ടെ? കേരളത്തിൽ മാത്രമുള്ള തെരുവ് നായകൾ രക്തദാഹികളായി മാറുന്നതിന് പിന്നിലുള്ള സാഹചര്യം അങ്ങേക്ക് അറിവില്ലാത്തതാണോ? അറവ് ശാലകളിൽ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മാംസവും രക്തവും കഴിക്കുന്ന നായകൾ മനുഷ്യ രക്തത്തിനായും ദാഹിക്കുന്നതിൽ എന്താണ് തെറ്റ്? മാലിന്യം വലിച്ചെറിയുന്നവരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട താങ്കളുടെ വകുപ്പല്ലെ യഥാർത്ഥ കുറ്റവാളികൾ?.

തെരുവ് നായകളെ നിയന്ത്രിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. അതിന് കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാൻ തയ്യാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചരണത്തിന് വേണ്ടി എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്നത് താങ്കളെപ്പോലെയുള്ള യുവ നേതാക്കൾക്ക് ഭൂഷണമല്ല. ഒപ്പം താങ്കളുടെ വാക്ക് കേട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവർക്കും. വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണത്തിൽ നിന്ന് വിട്ട് നിന്ന് സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. അതിന് ബിജെപി കേരള ഘടകത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

വിശ്വസ്തതയോടെ,
കുമ്മനം രാജശേഖരൻ
സംസ്ഥാന അദ്ധ്യക്ഷൻ, ബിജെപി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
പകയുടെ കനൽ കത്തിക്കാൻ മുൻകൂർ അവധി എടുക്കൽ; സഹ പ്രവർത്തകയുടെ സഹോദരന്റെ വിവാഹ ദിവസം അയൽവാസിയെ കൂടെ കൂട്ടി പ്ലാൻ ചെയ്തതു കൊലപാതകം; കുളുമുറിയിലെ വീപ്പയിൽ തലമുക്കി കൊന്നത് 22കാരനായ നിരഞ്ജൻ കുമാറിന്റെ സഹായം കൂടി കൈമുതലാക്കി; ഭാര്യയെ വിളിക്കാൻ പോയതും ഡിക്കിയിൽ മൃതദേഹം ഒളിപ്പിച്ച്; വിവസ്ത്രയായ രൂപശ്രീയുടെ ബോഡി കടലിൽ ഉപേക്ഷിക്കും മുമ്പേ വെങ്കിട്ട രമണയുടെ ഹോട്ടലിലെ ഭക്ഷണം കഴിക്കലും; ചിത്രകലാ അദ്ധ്യാപകന്റെ ക്രൂരതയിൽ നടുങ്ങി മിയാപ്പദവ്
ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു
സഞ്ജു..സഞ്ജു...സഞ്ജു കി ജയ്...തങ്ങളുടെ കണ്ണിലുണ്ണിക്കായി ശബ്ദമുയർത്തി ഓക്ലൻഡിലെ മലയാളികൾ; അയ്യോ വേണ്ടേ എന്ന മട്ടിൽ നാണം പുരണ്ട ചിരിയോടെ കൈ കൊണ്ട് അംഗ്യം കാട്ടി സഞ്ജു സാംസൺ; ട്വന്റി-20 ടീമിൽ വീണ്ടും ഇടം പിടിച്ചിട്ടും റിസർവ് ബഞ്ചിലിരിക്കേണ്ടി വന്ന താരത്തിന് വേണ്ടിയുള്ള മുറവിളി കൗതുകത്തോടെ നോക്കി നായകൻ കോഹ്ലിയും
ചിത്രകലാ അദ്ധ്യാപകന് ജോലി കിട്ടിയത് 2003ൽ; ചരിത്രാധ്യാപിക എത്തിയത് 2014ൽ; സ്‌കൂൾ ഡേയിൽ മോഡലായി സമ്മാനം നേടിയതിന് പിന്നിൽ ഡ്രോയിങ് മാഷുടെ കരവിരുത്; പൂജയ്ക്ക് പോയുണ്ടാക്കിയതെല്ലാം സമർപ്പിച്ച് സൗഹൃദത്തെ പ്രണയമാക്കി; തൊട്ടടുത്ത പ്ലസ് ടു സ്‌കൂളിലെ മാഷ് വില്ലനായപ്പോൾ പ്രശ്‌നം തുടങ്ങി; കല്ല്യാണം കഴിച്ചാൽ മറ്റേ ബന്ധം ഉപേക്ഷിക്കാമെന്ന കളിയാക്കൽ പകയായി; അയൽവാസിയുമായി പൂജ നടത്താനുള്ള യാത്രിക്കിടെ കൊലയിലേക്ക് ചർച്ചകളെത്തി; വെങ്കിട്ട രമണ കാരന്തർ 'സൈക്കോപാത്ത്' ആകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സ്‌കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിര്; സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ അത് പറ്റില്ല; മതേതരത്വം നിലനിർത്തുന്നതിന് മതപഠന ക്ലാസുകൾ തടസ്സം; സർക്കാർ അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം അരുത്; പ്രത്യേകമതത്തിന്റെ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂൾ ആണെങ്കിലും പാടില്ല; വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും നിർണായ വിധിയിൽ ഹൈക്കോടതി
'ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവർ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ എന്നെ മലർത്തിയിട്ടു; മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു; കൈക്കുഴയോട് ചേർന്ന് പലതവണ വെട്ടി; അങ്ങനെ അവർ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി'; നടുക്കുന്ന ഓർമ്മകളുമായി ജോസഫ് മാഷിന്റെ അത്മകഥ വൈറലാവുമ്പോൾ
രൂപശ്രീയും വെങ്കിട്ടരമണയും ഒരേ സമയം ജോലിക്ക് കയറിയവർ; സൗഹൃദത്തിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നൽ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു; സാമ്പത്തിക തർക്കങ്ങൾ പ്രതികാരം ഇരട്ടിച്ചു; സ്‌കൂളിൽ വിളിച്ചു വരുത്തി വീട്ടിൽ കൊണ്ടു പോയി ബക്കറ്റിൽ തല മുക്കി കൊലപാതകം; കൂട്ടുകാരന്റെ സഹായത്താൽ കടലിൽ മൃതദേഹം ഉപേക്ഷിച്ചതും രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗം; മിയാപദവിലെ അദ്ധ്യാപികയുടെ കൊലയിൽ നിർണ്ണായകമായത് ഫോറൻസിക് പരിശോധന
അമിതമായി എംസാന്റ് കയറ്റിയതിന് പിഴ ചുമത്തിയപ്പോൾ ഇപ്പോൾ പണമില്ലെന്നും ലോഡ് ഇറക്കിയതിന് ശേഷം കായംകുളം ആർ.ടി ഓഫീസിൽ അടയ്ക്കാമെന്നും അപേക്ഷ; മനസ്സലിവ് തോന്നിയ മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പറ്റിച്ച് മടങ്ങി വരാതെ ഡ്രൈവർ; റോഡ് ടെസ്റ്റിനിറങ്ങിയപ്പോൾ പെറ്റി അടയ്ക്കാതെ മുങ്ങിയ ടോറസ് വീണ്ടും മുന്നിൽ; കണ്ടപാടേ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ തേടി നെട്ടോട്ടം
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു