Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടനാട് സീറ്റ് അവകാശ വാദം ഉപേക്ഷിച്ച ജോസ് കെ മാണി പറയുന്നത് കോൺഗ്രസ് ഏറ്റെടുക്കണമെന്ന്; ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും ചേർന്നതോടെ കരുത്ത് കൂടിയതിനാൽ ജോസഫ് വിട്ടു വീഴ്ചയ്ക്കില്ല; കൂട്ടനാട് ജോസഫിന് നൽകിയാൽ പകരം സീറ്റ് തരേണ്ടി വരുമെന്ന് ജോസ് കെ മാണിയും; യുഡിഎഫിൽ ഇനിയും സമവായം അകലെ

കുട്ടനാട് സീറ്റ് അവകാശ വാദം ഉപേക്ഷിച്ച ജോസ് കെ മാണി പറയുന്നത് കോൺഗ്രസ് ഏറ്റെടുക്കണമെന്ന്; ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരും ചേർന്നതോടെ കരുത്ത് കൂടിയതിനാൽ ജോസഫ് വിട്ടു വീഴ്ചയ്ക്കില്ല; കൂട്ടനാട് ജോസഫിന് നൽകിയാൽ പകരം സീറ്റ് തരേണ്ടി വരുമെന്ന് ജോസ് കെ മാണിയും; യുഡിഎഫിൽ ഇനിയും സമവായം അകലെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട്ടിൽ കോൺഗ്രസിന് മുന്നിൽ നിർത്താൻ എം ലിജുവെന്ന മികച്ച സ്ഥാനാർത്ഥിയുണ്ട്. അതുകൊണ്ട് സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനാണ് കോൺഗ്രസിന്റെ പദ്ധതി. ഇത് അംഗീകരിച്ചാണ് കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം രംഗത്ത് വന്നത്. ഇതിന് പാരവയ്ക്കുകയാണ് ഇപ്പോൾ പിജെ ജോസഫ്. സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കില്ലെന്നും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകണമെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചു. ഇത് പുതിയ പ്രതിസന്ധിയാവുകയാണ്.

നേരത്തെ സീറ്റ് വിട്ടുകൊടുക്കാൻ പിജെ ജോസഫ് തയ്യാറായിരുന്നു. എന്നാൽ കേരളാ കോൺഗ്രസ് ജേക്കബിൽ നിന്ന് ജോണി നെല്ലൂരും കൂട്ടരും ജോസഫിനൊപ്പം ലയിച്ചു. പിന്നാൽ ഇടതു പക്ഷത്തു നിന്ന് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലെ ജനാധിപത്യ കേരളാ കോൺഗ്രസും. ഇതോടെ തന്റെ ശക്തി കൂടിയെന്നും അതിനാൽ കുട്ടനാട് കിട്ടിയേ തീരുവെന്നും ജോസഫ് ഉറച്ച നിലപാട് എടുക്കുന്നു. വേണമെങ്കിൽ ജോണി നെല്ലൂരിനേയോ ഫ്രാൻസിസ് ജോർജിനെ തന്നെയോ കുട്ടനാട്ടിൽ മത്സരിപ്പിക്കാനും ആലോചന സജീവമാണ്. ഇതോടെയാണ് യുഡിഎഫിൽ സമ്പൂർണ്ണ ആശയക്കുഴപ്പമാകുന്നത്. കുട്ടനാട്ടിൽ ലിജുവാണ് നല്ല സ്ഥാനാർത്ഥിയെന്ന് കോൺഗ്രസിന് അറിയാം. അല്ലാത്ത പക്ഷം കേരളാ കോൺഗ്രസിലെ പടല പിണക്കങ്ങളിൽ സീറ്റ് നഷ്ടമാകാനും സാധ്യതയുണ്ട്. പാലായിൽ മാണിയുടെ മരണത്തിന് ശേഷം ഇടതു പക്ഷം ജയിച്ചതും ഈ തമ്മിലടി കാരണമാണ്.

കേരള കോൺഗ്രസിലെ തർക്കങ്ങൾക്കിടയിൽ, ഒത്തുതീർപ്പു ഭാഗമായി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസിലെ ജോസഫ്, ജോസ് കെ.മാണി വിഭാഗം നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. അതിനിടെ, ജോണി നെല്ലൂരിന്റെയും ഫ്രാൻസിസ് ജോർജിന്റെയും നേതൃത്വത്തിൽ മറ്റു കേരള കോൺഗ്രസ് വിഭാഗങ്ങളിലുണ്ടായിരുന്നവർ ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നത്. അങ്ങനെ ശക്തി കൂടിയതിനാൽ കുട്ടനാട് വിട്ടു കൊടുക്കില്ലെന്നാണ് ജോസഫ് ഇപ്പോൾ പറയുന്നത്. കുട്ടനാട് വിട്ടു കൊടുക്കുന്നതിന് പകരം മറ്റൊരു സീറ്റ് നൽകാമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. മൂവാറ്റുപുഴയായിരുന്നു അത്. ഇതിനിടെയാണ് ജോസഫ് വാശിയുമായി എത്തുന്നത്. ഇത് യുഡിഎഫിന് പ്രതിസന്ധിയായി മാറും.

മൂവാറ്റുപുഴ സീറ്റ് വിട്ടുകൊടുത്ത് കുട്ടനാട് ഏറ്റെടുക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ പി.ജെ.ജോസഫ് കടുംപിടിത്തം തുടരുന്നതിനാൽ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ ജോസ് കെ.മാണിയുമായി നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് ഏറ്റെടുക്കാതിരിക്കുകയും കുട്ടനാട് ജോസഫ് വിഭാഗത്തിനു നൽകുകയും ചെയ്താൽ, മുൻപു കോൺഗ്രസിനു വിട്ടുകൊടുത്ത പുനലൂരിനു പകരം ഒരു മണ്ഡലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് നൽകണമെന്നു ജോസ് കെ.മാണി ആവശ്യപ്പെടും.

20നു ചേരുന്ന യുഡിഎഫ് യോഗത്തിൽ, കുട്ടനാട് സീറ്റ് സംബന്ധിച്ച തീരുമാനം തർക്കങ്ങളില്ലാതെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് നേതൃത്വം. കുട്ടനാട്ടിൽ സിപിഎമ്മിന് മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാകുമോ എന്ന സംശയം സജീവമാണ്. തോമസ് ചാണ്ടിയുടെ സഹോരൻ തോമസ് കെ തോമസ് എൻസിപി സ്ഥാനാർത്ഥിയാകുന്നതിനെ പാർട്ടിയിൽ ഒരു വിഭാഗം എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യുഡിഎഫിന് കുട്ടനാട് മികച്ച ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അരൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ നേടിയ അട്ടിമറി ജയം കുട്ടനാടിൽ ആവർത്തിക്കാൻ കഴിയുമെന്നാണ് കണക്കു കൂട്ടൽ. ഇതിന് എം ലിജു മികച്ച സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫും വിലയിരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP