Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നാനിയിൽ ലീഗിനെ തോൽപിച്ചിരിക്കുമെന്ന് ഉറപ്പിച്ച് എൽഡിഎഫ്; പിവി അൻവർ തന്നെ സ്ഥാനാർത്ഥിയെന്ന് ഊഹങ്ങൾ; പത്ത് അഴിമതി കഥകൾ ഉയർത്തിക്കാട്ടാൻ യുഡിഎഫ് എത്തുമ്പോൾ ഇതൊരു വിഷയമേ അല്ലെന്ന് വിലയിരുത്തി സിപിഎം; കേരളം മൊത്തത്തിൽ തൂത്തുവാരാൻ ലക്ഷ്യമിട്ട് ഇറങ്ങുന്നതിനിടെ സിപിഎം പ്രത്യേകിച്ച് പിടിമുറുക്കുന്നത് ലീഗിന്റെ ഉറച്ച് സീറ്റിൽ തന്നെ; സിപിഐക്ക് മാത്രം നാല് സീറ്റ് വിട്ടുനൽകി ഉറച്ച മത്സരം ഉറപ്പാക്കി സിപിഎം നീങ്ങുമ്പോൾ എതിർപ്പുമായി ജനതാദൾ ഉൾപ്പെടെ ഘടക കക്ഷികൾ

പൊന്നാനിയിൽ ലീഗിനെ തോൽപിച്ചിരിക്കുമെന്ന് ഉറപ്പിച്ച് എൽഡിഎഫ്; പിവി അൻവർ തന്നെ സ്ഥാനാർത്ഥിയെന്ന് ഊഹങ്ങൾ; പത്ത് അഴിമതി കഥകൾ ഉയർത്തിക്കാട്ടാൻ യുഡിഎഫ് എത്തുമ്പോൾ ഇതൊരു വിഷയമേ അല്ലെന്ന് വിലയിരുത്തി സിപിഎം; കേരളം മൊത്തത്തിൽ തൂത്തുവാരാൻ  ലക്ഷ്യമിട്ട് ഇറങ്ങുന്നതിനിടെ സിപിഎം പ്രത്യേകിച്ച് പിടിമുറുക്കുന്നത് ലീഗിന്റെ ഉറച്ച് സീറ്റിൽ തന്നെ; സിപിഐക്ക് മാത്രം നാല് സീറ്റ് വിട്ടുനൽകി ഉറച്ച മത്സരം ഉറപ്പാക്കി സിപിഎം നീങ്ങുമ്പോൾ എതിർപ്പുമായി ജനതാദൾ ഉൾപ്പെടെ ഘടക കക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം ആയെന്നും പൊന്നാനിയിൽ ലീഗിനെ തോൽപിക്കുമെന്നും എൽഡിഎഫ് തീരുമാനം വിവരിച്ച് കൺവീനർ എ വിജയരാഘവൻ. പി.വി അൻവർ തന്നെ പൊന്നാനിയിൽ സ്ഥാനാർത്ഥിയെന്ന് ഉറപ്പാകുന്ന രീതിയിലാണ് ഇക്കാര്യം പുറത്തുവരുന്നത്.

പാർലമെന്റ് കമ്മിറ്റി നിർദേശിച്ച പേരുകൾക്ക് അംഗീകാരമായെന്ന നിലയിലാണ് കാര്യങ്ങൾ ചർച്ചയാകുന്നത്. പാർട്ടി ഔദ്യോഗികമായി പ്രഖ്യാപനം നാളെയെ നടത്തൂ. എന്നാൽ പിവി അൻവറിന്റെ പേര് സജീവ പരിഗണനയിലുണ്ടെന്ന വിവരം പുറത്തുവരുന്നു. ഇതോടെ പൊന്നാനിയിൽ ലീഗിനെ തോൽപിക്കാൻ ശക്തമായ മത്സരം സിപിഎം കാഴ്ചവയ്ക്കുമെന്നാണ് വിവരങ്ങൾ. അംഗീകരിച്ചുവെന്നാണ് എൽഡിഎഫിന്റെ കൺവീനർ സ്ഥാനം വഹിക്കുന്ന പാർട്ടി നേതാവ് എ വിജയരാഘവൻ വെളിപ്പെടുത്തുന്നത്. വലിയ തീരുമാനമാണ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎം കൈക്കൊള്ളുന്നത്.

ഇക്കുറി ലക്ഷ്യമിടുന്നത് എക്കാലത്തേയും ലീഗിന്റെ ഉറച്ച സീറ്റ് തന്നെ. പൊന്നാനിയിൽ പിവി അൻവറിനെ മത്സരിപ്പിച്ച് സീറ്റ് പിടിക്കാൻ സിപിഎം തീരുമാനിക്കുന്നു. നിരവധി പ്രതികൂല ഘടകങ്ങളുണ്ട്. പക്ഷേ, രണ്ടുംകൽപിച്ച് പോരാടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കേരളം മൊത്തം കീഴടക്കുമെന്ന നിലയിലാണ് സിപിഎമ്മിന്റെ പടയോട്ടം. അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തുവിട്ടില്ലെങ്കിലും ശക്തമായ നിലയിലാണ് പാർട്ടി സ്ഥാനാർത്ഥി നിർണയം നടത്തിയിട്ടുള്ളത്. കൂടെ സിപിഐയും. ഇതോടെ വലിയ പ്രതീക്ഷയിലാണ് ഇടതുപക്ഷം കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തീവ്ര ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എൽഡിഎഫ് നയത്തിന്റെ ഭാഗമായി വെളിപ്പെടുത്തൽ വരുന്നു.

ലോക്‌സഭ മണ്ഡലം കൺവെൻഷനുകൾ മാർച്ച് പത്തിന് തന്നെ തുടങ്ങും. 20ന് മുന്നേ സംഘാടക സമിതികൾക്ക് രൂപം നൽകും. - വിജയരാഘവൻ വ്യക്തമാക്കി. ഇക്കുറി സീറ്റ് ചർച്ചകളിൽ ജനതാദൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എതിർപ്പ് ഇല്ലെന്നാണ് വിജയരാഘവൻ വ്യക്തമാക്കിയത്. അതേസമയം ജെഡിഎസും എൽജെഡിയും പ്രതിഷേധം അറിയിച്ചുവെന്നാണ് വാർത്തകൾ പുറത്തുവരുന്നത്്. എന്നാൽ മുന്നണിബന്ധം മാനിച്ച് ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് പാർട്ടികൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP