Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തികമായി ഗുണമുണ്ടായാലും രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി; ഡൽഹിയിൽ വെള്ളം സൗജന്യമായി നൽകുമ്പോൾ നമ്മളെങ്ങനെ വെള്ളക്കരം വർധിപ്പിക്കും എന്ന ചോദ്യവുമായി കാനം രാജേന്ദ്രൻ; മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ 30 ശതമാനം വെള്ളക്കര വർധനവ് എന്ന ആശയത്തെ ഇടത് മുന്നണി മുക്കിയത് ജനവികാരം എതിരാകുമെന്ന് ഭയന്ന്

സാമ്പത്തികമായി ഗുണമുണ്ടായാലും രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി; ഡൽഹിയിൽ വെള്ളം സൗജന്യമായി നൽകുമ്പോൾ നമ്മളെങ്ങനെ വെള്ളക്കരം വർധിപ്പിക്കും എന്ന ചോദ്യവുമായി കാനം രാജേന്ദ്രൻ; മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ 30 ശതമാനം വെള്ളക്കര വർധനവ് എന്ന ആശയത്തെ ഇടത് മുന്നണി മുക്കിയത് ജനവികാരം എതിരാകുമെന്ന് ഭയന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നത് ഉടനടി വേണ്ടെന്ന തീരുമാനത്തിന് പിന്നിൽ ജനവികാരം എതിരാകുമോ എന്ന ഭയം. ഇന്ന ചേർന്ന ഇടത് മുന്നണി യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മുന്നോട്ട് വെച്ച വെള്ളക്കര വർധനവ് എന്ന ആശയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തള്ളി. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് വെള്ളക്കരം കൂട്ടണമെന്ന് നേരത്തെ ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളക്കരം 30 ശതമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശ മുന്നണി യോഗം അംഗീകരിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരക്ക് വർധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്റെ ശുപാർശ അംഗീകരിക്കേണ്ടെന്ന് മുന്നണി യോഗം തീരുമാനിച്ചത്.

വെള്ളക്കരം കൂട്ടുന്നത് സാമ്പത്തികമായി ഗുണം ചെയ്താലും രാഷട്രീയമായി ദോഷം ചെയ്യും എന്ന പൊതുവികാരമാണ് ഇടത് മുന്നണി യോഗത്തിൽ ഉയർന്നത്. വെള്ളക്കരം കൂട്ടാൻ ഇപ്പോൾ അനുകൂല സമയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വെള്ളക്കരം വർധിപ്പിക്കുന്നത് ജനവികാരം സർക്കാരിനെതിരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് വെള്ളക്കരം വർധിപ്പിക്കണമെന്ന വിഷയം മുന്നോട്ട് വെച്ചത്. ചർച്ചയിൽ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എൻസിപി നേതാവ് ടിപി പീതാബരൻ മാസ്റ്ററുമെല്ലാം വെള്ളക്കരം കൂട്ടുന്നതിനെ ശക്തമായി എതിർത്തു. ഡൽഹിയിലും മറ്റും സൗജന്യമായി ജലം നൽകുമ്പോൾ ഇവിടെ വെള്ളക്കരം കൂട്ടുന്നത് ശരിയാണോയെന്ന ചോദ്യം കാനം രാജേന്ദ്രൻ യോഗത്തിൽ ഉന്നയിച്ചു.

അതേസമയം സിഎജി റിപ്പോർട്ടിന്മേൽ എൽഡിഎഫ് യോഗത്തിൽ ചർച്ചയുണ്ടായില്ല. സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്നും സംഭവം പരിശോധിക്കണമെന്നും യോഗത്തിന് ശേഷം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. സിഎജി വിവാദം മാധ്യമങ്ങളും പ്രതിപക്ഷവും സൃഷ്ടിക്കുന്നതാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

പൊലീസിനെതിരെ നിരവധി ഗുരുതര ആരോപണങ്ങളുള്ള സിഎജി റിപ്പോർട്ട് സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യം മുന്നോട്ട് വയ്ക്കാനോ എന്തെങ്കിലും പരാമർശം നടത്താനോ ഘടകകക്ഷികൾ പോലും മുന്നണി യോഗത്തിൽ തയ്യാറായില്ല. റിപ്പോർട്ട് നേരത്തെ പുറത്ത് വന്നതിലെ സംശയമാണ് മുന്നണി കൺവീനർ മുന്നോട്ട് വച്ചത്. ഇക്കാര്യത്തിൽ സിഎജിയെ തന്നെയാണ് സംശയത്തിന്റെ നിഴലിൽ ഇടത് മുന്നണി നിർത്തുന്നത്.

അതേസമയം പൗരത്വ നിയമത്തിനെതിരായ തുടർ പ്രക്ഷോഭ പരിപാടികൾ ഇടത് മുന്നണി തീരുമാനിച്ചു. മാർച്ച് 10 മുതൽ 20 വരെ വാർഡ് തലത്തിൽ ഗൃഹ സന്ദർശന പരിപാടികൾ സംഘടിപ്പിക്കും. മാർച്ച് 23ന് പഞ്ചായത്ത് തലത്തിൽ ഭരണഘടന സംരക്ഷണ സദസുകൾ നടത്താനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP