Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലത്തൂരിലെ പെങ്ങളൂട്ടി രമ്യ ഹരിദാസിന്റെ തന്ത്രം യുഡിഎഫ് കൈയൊഴിഞ്ഞതോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് എൽഡിഎഫ്; സിപിഎം അംഗം പി.സുനിത പുതിയ പ്രസിഡന്റ്; ബ്ലോക്ക് ഭരണവും എൽഡിഎഫിന്; യുഡിഎഫ് പ്രതിസന്ധിയിലായത് എൽജെഡി അംഗം ശിവദാസൻ നായർ എൽഡിഎഫിലേക്ക് ചേക്കേറിയതോടെ

ആലത്തൂരിലെ പെങ്ങളൂട്ടി രമ്യ ഹരിദാസിന്റെ തന്ത്രം യുഡിഎഫ് കൈയൊഴിഞ്ഞതോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് എൽഡിഎഫ്; സിപിഎം അംഗം പി.സുനിത പുതിയ പ്രസിഡന്റ്; ബ്ലോക്ക് ഭരണവും എൽഡിഎഫിന്; യുഡിഎഫ് പ്രതിസന്ധിയിലായത് എൽജെഡി അംഗം ശിവദാസൻ നായർ എൽഡിഎഫിലേക്ക് ചേക്കേറിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: ആലത്തൂരിലെ ഇടതുകോട്ടയിൽ പി.കെ.ബിജുവിനെ തറപറ്റിച്ച് ജയിച്ചുകയറിപ്പോൾ പെങ്ങളൂട്ടി ഒരുതന്ത്രം പ്രയോഗിക്കാൻ മറന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് അംഗത്വം രാജി വച്ചു. തിരഞ്ഞെടുപ്പ് വിജയം വരെ കാത്തിരുന്നാൽ, യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവുകയും, പ്രസിഡന്റ് പദവി നറുക്കെടുപ്പിലേക്ക് പോവുകയും ചെയ്യുമായിരുന്നു. സമയം കളയാതെ ഉടൻ പ്രസിഡന്റ് വന്നാൽ, യുഡിഎഫിന് പ്രതിസന്ധി മറികടക്കാമായിരുന്നു. ഇത് കണക്കിലെടുത്തുള്ള രാജി യുഡിഎഫിന് ഗുണമാവുകയും ചെയ്തു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവ്വാട്ടുപറമ്പ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉഗ്രൻ ജയം കിട്ടുകയും ചെയ്തു. എന്നാൽ, ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ,
രമ്യ ഹരിദാസ് രാജിവച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എം അംഗമായ പി സുനിതയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ബ്ലോക്ക് ഭരണവും എൽഡിഎഫിന് ലഭിക്കും.

യുഡിഎഫ് അംഗങ്ങൾ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിർദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസൻ നായരാണ്. രാജീവ് പെരുമൺതുറ പിൻതാങ്ങി.രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലേക്ക് പുവ്വാട്ടുപറമ്പിൽ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നസീബ റായ് വിജയിച്ചിരുന്നു. ഇതോടെ ഭരണം യുഡിഎഫ് നിലനിർത്തി. പിന്നീട് പ്രസിഡന്റായ കോൺഗ്രസിലെ വിജി മുപ്രമ്മൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ഒരുമാസം മുമ്പ് രാജിവച്ചു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് പൂർണമായും ബോധ്യമായതോടെ ഗത്യന്തരമില്ലാതെയാണ് വിജി മുപ്രമ്മൽ രാജിവച്ചത്.

എൽജെഡി അംഗമായ വൈസ് പ്രസിഡന്റ് ശിവദാസൻ നായർ എൽഡിഎഫിന്റെ ഭാഗമായതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ഇതോടെ 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10ഉം യുഡിഎഫിന് ഒമ്പതും അംഗങ്ങളായിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്

കുന്ദമംഗലം ബ്ലോക്കിലെ 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളുമാണ് നേരത്തെ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിനാണ് ശിവദാസൻ നായർ എൽഡിഎഫിലേക്ക് ചേക്കേറിയതോടെ ഇല്ലാതായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രമ്യ ജയിച്ചപ്പോൾ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരുമായിരുന്നു. ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകുകയും ചെയ്യുമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോൺഗ്രസിന് പ്രതിസന്ധിയായി മാറുമാിരുന്നു. പ്രസിഡന്റ് പദവി നിലനിർത്താൻ അന്ന യുഡിഎഫിന്റെ കണക്കുകൂട്ടൽ ഫലിച്ചെങ്കിലും ഇപ്പോൾ അത് പാളിപ്പോയിരിക്കുകയാണ്.

പ്രസിഡണ്ട് പദവി പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കോൺഗ്രസ് നേതൃത്വം 29 കാരിയായ യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഉജ്ജല വിജയം കൈവരിച്ചപ്പോൾ യു ഡി എഫ് നേതൃത്വത്തിന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല. അപ്രതീക്ഷിതമായാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ- ഓഡിനേറ്റർ കൂടിയായ രമ്യയെ ആലത്തൂരിൽ യു ഡി എഫ് മത്സരിപ്പിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ പ്രസിഡണ്ട് പദവി രാജി വെച്ച രമ്യ ഒന്നര ലക്ഷത്തിൽ പരം ഭൂരിപക്ഷം വോട്ടിന് ആലത്തൂരിൽ നിന്ന് വിജയിച്ചതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ. ഖമറുന്നിസ മുമ്പാകെ രാജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP