Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

5000 രൂപക്ക് മുകളിൽ ശമ്പളം; മൊബൈൽ ഫോൺ വിളികൾക്കായി 500 രൂപ അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെൺമക്കളുടെ വിവാഹത്തിലും പാർട്ടി സഹായം; ശമ്പളക്കാരായ സിപിഐ.(എം) ലോക്കൽ സെക്രട്ടറിമാർ അടുത്ത സമ്മേളനത്തോടെ മുഴുവൻസമയ പ്രവർത്തകരാകും

5000 രൂപക്ക് മുകളിൽ ശമ്പളം; മൊബൈൽ ഫോൺ വിളികൾക്കായി 500 രൂപ അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെൺമക്കളുടെ വിവാഹത്തിലും പാർട്ടി സഹായം; ശമ്പളക്കാരായ സിപിഐ.(എം) ലോക്കൽ സെക്രട്ടറിമാർ അടുത്ത സമ്മേളനത്തോടെ മുഴുവൻസമയ പ്രവർത്തകരാകും

രഞ്ജിത് ബാബു

കണ്ണൂർ: സിപിഐ.(എം) ലോക്കൽ സെക്രട്ടറിമാർ ഈ സമ്മേളനത്തോടെ മുഴുവൻസമയ പ്രവർത്തകരാകും. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ എല്ലാ ലോക്കൽ കമ്മിറ്റികളിലും ശമ്പളക്കാരായ സെക്രട്ടറിമാർ ചുമതലയേൽക്കും. വരുന്ന ജില്ലാ സമ്മേളനങ്ങൾക്കു മുമ്പ് സ്ഥാനമേൽക്കുന്ന ലോക്കൽ സെക്രട്ടറിമാർക്ക് ശമ്പളവും നിശ്ചയിച്ചിട്ടുണ്ട്. ഓരോ ലോക്കലിന്റേയും സാമ്പത്തിക സ്ഥിതി അനുസരിച്ച് 5000 രൂപയും അതിനു മുകളുലുമായിരിക്കും ശമ്പളം നൽകുക.

മാസങ്ങൾക്കു മുമ്പ് തന്നെ വടക്കേ മലബാർ ജില്ലകളിൽ ജോലിയുള്ളവരെ ഒഴിവാക്കി മുഴുസമയ പ്രവർത്തകരെ നിയോഗിക്കാൻ ശ്രമമാരംഭിച്ചു കഴിഞ്ഞിരുന്നു എന്നാൽ എല്ലായിടത്തും ഇത് പൂർണ്ണമായും നടപ്പിലായിരുന്നില്ല. ഒക്ടോബർ 15 മുതൽ ആരംഭിക്കുന്ന ലോക്കൽ സമ്മേളനത്തോടെ ശമ്പളക്കാരായ മുഴുസമയ പ്രവർത്തകർ സ്ഥാനമേറ്റു തുടങ്ങും.

അടുത്ത കാലം വരെ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ലോക്കൽ സെക്രട്ടറിമാരിൽ ഏറിയ പങ്കും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം ജോലിയുള്ളവരെ മാറ്റി നിർത്തി മുഴുസമയ പ്രവർത്തകരെ ലോക്കൽ സെക്രട്ടറി പദവിയിലേക്ക് കൊണ്ടു വരണമെന്ന് സംസ്ഥാന കമ്മിറ്റി കർശന നിർദ്ദേശം നൽകിയിരുന്നു. അതോടെയാണ് ജില്ലാ കമ്മിറ്റികൾ ഇടപെട്ട് ജോലിയുള്ള ലോക്കൽ സെക്രട്ടറിമാരെ മാറ്റിനിർത്താൻ തുടങ്ങിയത്.

പാർട്ടി തന്നെ നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു ലോക്കൽ സെക്രട്ടറിമാരായും പ്രവർത്തിച്ചു പോന്നിരുന്നത്. അതുകൊണ്ടു തന്നെ ചിലരുടെ കാര്യത്തിൽ മേൽ കമ്മിറ്റി മൗനാനുവാദവും നൽകിയിരുന്നു. എന്നാൽ വരാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന് മുമ്പ് തന്നെ ജില്ലാ നേതൃത്വവും ഏരിയാ നേതൃത്വങ്ങളും പാർട്ടിയുടെ നിലപാട് കീഴ്കമ്മിറ്റിക്ക് നൽകി കഴിഞ്ഞിട്ടുണ്ട്.

ഒക്ടോബർ 15 മുതൽ നവംബർ 15 വരെ നടക്കുന്ന ലോക്കൽ സമ്മേളനങ്ങളിൽ വെച്ച് തെരഞ്ഞെടുക്കപ്പെടുന്ന ലോക്കൽ സെക്രട്ടറിമാർ മുഴുസമയ പ്രവർത്തകരും അതോടൊപ്പം ശമ്പളക്കാരുമായും മാറും. 5000 രൂപ ശമ്പളം മെച്ചപ്പെട്ടതല്ലെന്ന് നേതൃത്വത്തിനറിയാം. അതിനാൽ ലോക്കൽ സെക്രട്ടറിമാരിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരുടെ കുടുംബത്തിന്റെ സുരക്ഷയും ഒരു പരിധിവരെ പാർട്ടി ഏറ്റെടുക്കും.

കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം എന്നീ കാര്യങ്ങൾ പാർട്ടി ആവുന്നത് ചെയ്യും. പ്രാദേശിക തലത്തിൽ പാർട്ടി അനുഭാവികളുമായും അവരുടെ കുടുംബങ്ങളുമായും മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കുകയാണ് മുഴുസമയ പ്രവർത്തനം കൊണ്ട് നേതൃത്വം ഉദ്ദേശിക്കുന്നത്.

ബ്രാഞ്ച് സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി ദൈനംദിന ബന്ധം സ്ഥാപിക്കാനും ഇതു വഴി കഴിയും. പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബ്രാഞ്ച് കമ്മിറ്റിക്ക് സഹായം നൽകാനും വേണ്ടി വന്നാൽ നേരിട്ട് ഇടപെടാനും ലോക്കൽ സെക്രട്ടറിമാരെ സജ്ജരാക്കാനും മുഴുസമയ പ്രവർത്തനത്തിലൂടെ കഴിയും.

സഹകരണ സ്ഥാപനങ്ങളിൽ നിന്നും റിട്ടയർ ചെയ്തവർ ലോക്കൽ സെക്രട്ടറിമാരായാൽ അവർക്ക് ശമ്പളം നൽകേണ്ടി വരില്ല. കാരണം പാർട്ടി നിശ്ച്ചയിക്കുന്ന ശമ്പളത്തിലും അധികം പെൻഷൻ വാങ്ങുന്നവരാണ് അവർ. പാർട്ടി സ്വാധീനം ഉപയോഗ്ിച്ച് മറ്റ് ജോലികൾ നേടിയവർക്കും റിട്ടയർ ചെയ്ത് ഉയർന്ന പെൻഷനുണ്ടെങ്കിൽ പാർട്ടി ശമ്പളം നൽകില്ല. എന്നാൽ പ്രതിമാസം മൊബൈൽ ഫോൺ വിളിക്കായി 500 രൂപ അലവൻസ് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP