Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സദാചാര പൊലീസിങ്ങിനെതിരായ പ്രതിരോധങ്ങളെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല; തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം: നിലപാടു വ്യക്തമാക്കി എം ബി രാജേഷ്

സദാചാര പൊലീസിങ്ങിനെതിരായ പ്രതിരോധങ്ങളെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല; തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം: നിലപാടു വ്യക്തമാക്കി എം ബി രാജേഷ്

തിരുവനന്തപുരം: ചുംബനസമരമെന്ന വ്യത്യസ്ത പ്രതിഷേധ രീതിയിലൂടെ സെലിബ്രിറ്റിയായി മാറിയ രാഹുൽ പശുപാലനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എം ബി രാജേഷ് എംപി. സദാചാര പൊലീസിങ്ങിനെതിരായ പ്രതിരോധങ്ങളെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നു രാജേഷ് പറഞ്ഞു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജേഷ് പറഞ്ഞു.

കുറ്റം ചെയ്തവർ നിയമനടപടികൾ നേരിടട്ടെ. കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ. ഞാനടക്കമുള്ളവർ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കിൽ ഇതിനേക്കാൾ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉൾപ്പെടെയുള്ള സംഘപരിവാർ ആകെ സമാധാനം പറയേണ്ടതാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.

സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരിൽ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട. സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളിയെന്നും രാജേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളിൽ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച് ആദരിച്ചവരാണിക്കൂട്ടർ. ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാർഗ്ഗിക താവളത്തിൽ അനുഗ്രഹാശ്ശിസ്സുകൾ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച് അനുഗ്രഹം തേടുന്ന മോദിയുടെ ചിത്രം ഇത്രവേഗം മറന്നോ? ഓർമ്മ പുതുക്കാൻ വേണമെങ്കിൽ അതിവിടെ പോസ്റ്റ് ചെയ്യാമെന്നും രാജേഷ് പറയുന്നു.

രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാഹുൽ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തതോടെ സംഘികളും അവരുടെ ഇസ്ലാമിക വർഗ്ഗീയ സഹോദരങ്ങളും യോജിച്ച് പതിവുപോലെ സദാചാര സംരക്ഷണാർത്ഥമുള്ള തെറിപ്പാട്ടുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ അഴിഞ്ഞാടുന്നുണ്ട്. സദാചാര പൊലീസിനെ എതിർത്ത ഞാനടക്കമുള്ളവർ സമാധാനം പറയണമെന്നാണത്രെ ആക്രോശം. ടെലിവിഷനിൽ കെ. സുരേന്ദ്രനും മലയാളിഹൗസ് വിദ്വാനും ഇതേ ആക്രോശമുയർത്തിയതായും കേട്ടു. ഫേസ്‌ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാൻ പുല്ലു വിലപോലും കൽപ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്‌കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുർഗന്ധം മൂലം ഫേസ് ബുക്ക് തുറന്നാൽ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കിൽ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും! അതുകൊണ്ട് അത് അവജ്ഞ മാത്രമേ അർഹിക്കുന്നുള്ളൂ.

സദാചാര പൊലീസിങ്ങിനെ ഞാൻ ശക്തമായി എതിർത്തിട്ടുണ്ട്. സദാചാര പൊലീസിങ്ങിനെതിരായി ഉയർന്നുവന്ന പലരൂപത്തിലുള്ള പ്രതിഷേധങ്ങളോട് പൊതുവിൽ അനുഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്. ആ അനുഭാവം ആ പ്രതിഷേധത്തിന്റെ ഭാഗമായ ആരെങ്കിലും ചെയുന്ന തെറ്റുകൾക്കുള്ള പിന്തുണയാവുന്നില്ല. തെറ്റ് ചെയ്ത ഒരാളെയും ന്യായീകരിക്കുന്നുമില്ല. സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള പലതരത്തിൽ ഉയർന്നുവന്ന പ്രതിരോധങ്ങളെയാകെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല. കുറ്റം ചെയ്തവർ നിയമനടപടികൾ നേരിടട്ടെ; കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ.
ഞാനടക്കമുള്ളവർ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കിൽ ഇതിനേക്കാൾ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉൾപ്പെടെയുള്ള സംഘപരിവാർ ആകെ സമാധാനം പറയേണ്ടതാണു. അസാറാം എന്ന ആത്മീയവേഷധാരിയായ സാമൂഹ്യവിരുദ്ധനെ സംഘികൾക്കറിയില്ലേ? അവർക്കറിയണമെങ്കിൽ അസാറാം ബാപ്പു എന്ന് പറയേണ്ടി വരും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളിൽ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച് ആദരിച്ചവരാണിക്കൂട്ടർ. (ഗാന്ധിജിയെ ഇവർ ബാപ്പു എന്ന് വിളിക്കില്ല;പക്ഷെ അസാറാമിനെ അങ്ങനെയേ വിളിക്കൂ. ) ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാർഗ്ഗിക താവളത്തിൽ അനുഗ്രഹാശ്ശിസ്സുകൾ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച് അനുഗ്രഹം തേടുന്ന മോദിയുടെ ചിത്രം ഇത്രവേഗം മറന്നോ? ഓർമ്മ പുതുക്കാൻ വേണമെങ്കിൽ അതിവിടെ പോസ്റ്റ് ചെയ്‌യാം. പറഞ്ഞാൽ മതി.

സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരിൽ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട.സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളി.

രാഹുൽ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ്‌ ചെയ്തതോടെ സംഘികളും അവരുടെ ഇസ്ലാമിക വർഗ്ഗീയ സഹോദരങ്ങളും യോജിച്ച്‌ പതിവുപോലെ സദ...

Posted by M.B. Rajesh on Thursday, 19 November 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP