Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കാസർകോഡ് രണ്ടുചെറുപ്പക്കാർ കൊല്ലപ്പെട്ടപ്പോൾ പ്രതിസന്ധിയിലായ ഒരമ്മയും മകളുമുണ്ട്; അവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ? ചോദ്യം കേട്ടപാടെ പൊട്ടിത്തെറിച്ച് എം.സി.ജോസഫൈൻ: 'പൊളിറ്റിക്കലായ ചോദ്യങ്ങൾക്ക് മറുപടി നൽകില്ല; കേരളത്തിൽ കണ്ണീരൊഴുക്കുന്നത് ഒരു സ്ത്രീ മാത്രമല്ല; കാസർകോഡ് പോകുന്നുണ്ടോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ

'കാസർകോഡ് രണ്ടുചെറുപ്പക്കാർ കൊല്ലപ്പെട്ടപ്പോൾ പ്രതിസന്ധിയിലായ ഒരമ്മയും മകളുമുണ്ട്; അവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ? ചോദ്യം കേട്ടപാടെ പൊട്ടിത്തെറിച്ച് എം.സി.ജോസഫൈൻ: 'പൊളിറ്റിക്കലായ ചോദ്യങ്ങൾക്ക് മറുപടി നൽകില്ല; കേരളത്തിൽ കണ്ണീരൊഴുക്കുന്നത് ഒരു സ്ത്രീ മാത്രമല്ല; കാസർകോഡ് പോകുന്നുണ്ടോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ

ആർ പീയൂഷ്

കൊച്ചി: സിപിഎം പ്രവർത്തകരുടെ കൊലക്കത്തിക്കിരയായ കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടിൽ പോകാത്തതിന്റെ വിവരം ചോദിച്ചപ്പോൾ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. കാസർഗോഡ് രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ടപ്പോൾ പ്രതിസന്ധിയിലായ ഒരമ്മയും മകളും ഉണ്ട് ..അവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ വനിതാ കമ്മീഷന് ചെയ്യാൻ പറ്റിയോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിലാണ് ചെയർപേഴ്സൺ പൊട്ടിതെറിച്ചത്. ചോദ്യത്തിന്റെ കുന്തമുന എങ്ങോട്ടാണ് തിരിയുന്നത് എന്നുള്ള പൊളിറ്റിക്സ് എനിക്ക് നന്നായിട്ട് പിടികിട്ടുമെന്നും പൊളിറ്റിക്കലായ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെന്നും ജോസഫൈൻ പറഞ്ഞു. എന്നാൽ മാധ്യമ പ്രവർത്തകർ ഇത് രാഷ്ട്ട്രീയമായ ചോദ്യമല്ലെന്നും നിരാലംബരായ സ്ത്രീകൾക്ക് ധൈര്യവും പിൻതുണയും നൽകാനുള്ള കമ്മീഷനല്ലെ വനിതാ കമ്മീഷനെന്നും ചോദിച്ചു.

ഇതിനുള്ള മറുപടി ഇങ്ങനെ: 'എല്ലാ സ്ത്രീകൾക്കും ധൈര്യം കൊടുക്കണമെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും പറയുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല എന്നും അങ്ങനെ പറഞ്ഞേ മതിയാവൂ. അങ്ങനെ പറയുമ്പോൾ എല്ലാ സ്ത്രീകളെയും പെറുക്കി എടുത്ത് അവർക്ക് അപ്പോൾ തന്നെ ധൈര്യം കൊടുക്കാനായിട്ട്, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ഇടപെടലുകൾ നടത്തുക എന്നുള്ളത് അപ്രായോഗികമാണ് എന്നും അവർ മറുപടി പറഞ്ഞു. ചില സന്ദർഭങ്ങളിൽ അങ്ങനെയാകും. അപ്രായോഗികത എന്ന വാക്ക് കേട്ട് ചാടി വീഴരുത്. ഞങ്ങൾ മനുഷ്യരുടെ ചില പരിമിതികളുണ്ട്. അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ചിലപ്പോൾ കുറച്ച് കാലതാമസം വരികയോ അല്ലെങ്കിൽ ചിലപ്പോൾ പോകാൻ കഴിയാതിരിക്കുകയോ ചെയ്തേക്കാം. അതല്ല പ്രശ്നം. പോകേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ആ ചാദ്യത്തിന് പ്രസക്തിയില്ലാ എന്നാണ് മറുപടി പറഞ്ഞത്.

വനിതാ കമ്മീഷന്റെ അടുത്തിടെയുള്ള ഇടപെടലുകളിൽ രാഷ്ട്രീയം കാണുന്നുവെന്നും ഒരു രാഷ്ട്ട്രീയ പാർട്ടിയുടെയും ഇഷ്ടം നോക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും മാധ്യമ പ്രവർത്തകർ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിയന്ത്രണത്തിലല്ല വനിതാ കമ്മീഷനെന്നും കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ വീട്ടിൽ പോകാതിരുന്നത് മാർച്ച് ഏഴിന് നടക്കുന്ന മെഗാ വനിതാ സംഗമത്തിന്റെ പ്രവർത്തനങ്ങൾ മൂലമാണെന്നും ശാരീരിക വൈഷമ്യങ്ങൾ മൂലമാണെന്നും ചെയർപേഴ്സൺ മറുപടി നൽകി. അപ്പോൾ കാസർ ഗോഡ് അമേരിക്കയിലല്ല എന്ന് ഒരു മാധ്യമ പ്രവർത്തകൻ തിരിച്ചടിച്ചു. അതിന് മറുപടിയായി ചെയർപേഴ്സൺ പറഞ്ഞതിങ്ങനെ. എനിക്കറിയാം മിസ്റ്റർ, കാലർഗോഡ് അമേരിക്കയില്ലല്ലെന്ന്. ഞാൻ കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചിട്ടുള്ളവളാണ്. അതു കൊണ്ട് എന്നോട് കാസർഗോഡ് അമേരിക്കയിലാണോ മറ്റെവിടെയെങ്കിലുമാണോ എന്ന് പറയണ്ട. പക്ഷേ നിങ്ങളുടെ ചോദ്യത്തിനുള്ളലുള്ള കുന്തമുന എനിക്ക് മനസ്സിലാവുന്നുണ്ട്. കേരളത്തിലെ ഒരു സ്ത്രീയുടെ കരച്ചിൽ കാണുമ്പോഴുള്ള ചോദ്യമാണ് ഞങ്ങൾ ചോദിച്ചത് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. അതിന് മറുപടിയായി കേരളത്തിൽ ഇപ്പോൾ കണ്ണീരൊഴുക്കുന്നത് ഒരു സ്ത്രീ മാത്രമല്ലല്ലോ എന്നായിരുന്നു അവർ പറഞ്ഞത്. ഇനി പോകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ പറയാൻ പറ്റില്ല എന്നും മറുപടി പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സധൈര്യം മുന്നോട്ട് എന്ന സന്ദേശം നൽകി മാർച്ച് ഏഴിന് മെഗാ വനിതാ സംഗമത്തിന്റെ വിവരങ്ങൾ വിശദമാക്കാൻ നടത്തിയ പത്ര സമ്മേളനത്തിടെയായിരുന്നു വാഗ്വാദങ്ങൾ. സ്ത്രീകളുടെ ഒപ്പം എന്നും വനിതാ കമ്മീഷൻ ഉണ്ടാകും എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു മാധ്യമപ്രവർത്തകർ ഇരട്ടകൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോയോ എന്ന ചോദ്യം ഉന്നയിച്ചത്.

പിന്നീടടവിടെ നടന്നത് കടുത്ത വാക് പോരായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഇതൊന്നും വ്യക്തിപരമായിട്ടെടുക്കേണ്ടെന്നും ജോലിയുടെ ഭാഗമാണെന്നും പറഞ്ഞ് മാധ്യമപ്രവർത്തകരും ചെയർ പേഴ്സണും സൗഹൃദത്തോടെയാണ് പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP