Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202411Saturday

വി എസിന്റെ കത്ത് രാഷ്ട്രീയ ആയുധമാക്കണമെന്ന് കെപിസിസി യോഗത്തിൽ അഭിപ്രായം; കോൺഗ്രസിൽ ഗ്രൂപ്പു പ്രവർത്തനങ്ങൾ വിലക്കി പ്രസിഡന്റ് വി എം സുധീരൻ

വി എസിന്റെ കത്ത് രാഷ്ട്രീയ ആയുധമാക്കണമെന്ന് കെപിസിസി യോഗത്തിൽ അഭിപ്രായം; കോൺഗ്രസിൽ ഗ്രൂപ്പു പ്രവർത്തനങ്ങൾ വിലക്കി പ്രസിഡന്റ് വി എം സുധീരൻ

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ വിവാദമായ വി എസ് അച്യുതാനന്ദന്റെ കത്തു രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് കോൺഗ്രസിൽ അഭിപ്രായം. കെപിസിസി നിർവാഹകസമിതി യോഗത്തിലാണ് സിപിഎമ്മിനെതിരെ ആയുധമായി കത്തുപയോഗിക്കണമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടത്.

അതിനിടെ, കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വിലക്കു കൽപ്പിച്ചു. ഗ്രൂപ്പ് യോഗങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് നിർവ്വാഹക സമിതി യോഗത്തിൽ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്.

മാർച്ച് ഒന്നിനകം വാർഡ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാനും ഡിസിസി പുനഃസംഘടന മാർച്ച് 30നകം പൂർത്തിയാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, പുനഃസംഘടന എന്നിവ അടുത്ത സാഹചര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ സംഘടനാശക്തി പരിശോധിക്കാനുള്ള അവസരങ്ങളായി അവയെ മാറ്റാതിരിക്കാനാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ കർശനമായി വിലക്കിയുള്ള നിർദ്ദേശം.

വി എസ് അച്യുതാനന്ദന്റെ കത്തിലെ ആരോപണങ്ങൾ രാഷ്ട്രീയമായും നിയമപരമായും ഉപയോഗിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ടി പി ചന്ദ്രശേഖരൻ കൊലപാതക കേസ് സംബന്ധിച്ച വിവരങ്ങൾ വി എസിന്റെ കത്തിൽ വിഷയമായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് രാഷ്ട്രീയമായും നിയമപരമായും കത്ത് ഉപയോഗിക്കാനുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP