Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ട് കുറഞ്ഞാൽ കുമ്മനം മറുപടി പറയേണ്ടി വരും; തിരിച്ചടിയുണ്ടായാൽ കേന്ദ്രമന്ത്രിപദ മോഹത്തിനും തിരിച്ചടിയാകും; കോ-ലീ-ബി സഖ്യ വിവാദം ഉയർത്തിയിട്ടും മനസ്സ് മാറ്റാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; മലപ്പുറത്ത് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കുന്നത് രാജഗോപാലിന്റെ നിലപാടുകളെ തള്ളി

വോട്ട് കുറഞ്ഞാൽ കുമ്മനം മറുപടി പറയേണ്ടി വരും; തിരിച്ചടിയുണ്ടായാൽ കേന്ദ്രമന്ത്രിപദ മോഹത്തിനും തിരിച്ചടിയാകും; കോ-ലീ-ബി സഖ്യ വിവാദം ഉയർത്തിയിട്ടും മനസ്സ് മാറ്റാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; മലപ്പുറത്ത് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കുന്നത് രാജഗോപാലിന്റെ നിലപാടുകളെ തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : മലപ്പുറത്ത് ജയിച്ചത് കുമ്മനം രാജശേഖരന്റെ നിലപാടാണ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു ബിജെപി സ്ഥാനാർത്ഥിയായി എൻ.ശ്രീപ്രകാശിനെ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി പ്രഖ്യാപിച്ചത് സംസ്ഥാന അധ്യക്ഷനമാത്രം മുഖവിലയ്‌ക്കെടുത്താണ്. അങ്ങനെ ഉപതെരഞ്ഞെടുപ്പുകളിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തുന്ന പതിവ് ബിജെപി മലപ്പുറത്ത് അവസാനിപ്പിക്കുന്നു. മലപ്പുറത്ത് സംഘടനാ ശേഷിയില്ലാത്തതിനാൽ വെറുതെ കാശും സമയവും കളയേണ്ടെന്നാണ് കുമ്മനത്തിന്റെ പക്ഷം. ഇത് കോർ കമ്മറ്റിയിൽ അവതരിപ്പിക്കുകയും കേന്ദ്ര നേതൃത്വം അത് അംഗീകരിക്കുകയുമായിരുന്നു. ഇതോടെ ശ്രീ പ്രകാശ് സ്ഥാനാർത്ഥിയായി.

വി മുരളീധരന്റെ പിന്തുണയാണ് കുമ്മനത്തിന് ഇക്കാര്യത്തിൽ തുണയായത്. മുൻ സംസ്ഥാന അധ്യക്ഷനും സംസ്ഥാനത്തെ പ്രബല ഗ്രൂപ്പിന്റെ നേതാവുമായ പികെ കൃഷ്ണദാസും പിന്തുച്ചു. ഇതോടെ കുമ്മനത്തിന്റെ തീരുമാനത്തിന് ഡൽഹിയിൽ പാരകളും ഉണ്ടായില്ല. അതിനിടെ ശോഭാ സുരേന്ദ്രനേയോ കെ സുരേന്ദ്രനേയോ മത്സരിപ്പിക്കാത്തത് ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുമെന്ന ഭയം കാരണമാണെന്ന വിലയിരുത്തലുമുണ്ട്. നെയ്യാറ്റിൻകര, അരുവിക്കര മാതൃകയിൽ മലപ്പുറത്ത് കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന് ബിജെപി കോർകമ്മറ്റിയിൽ രാജഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണമില്ലെന്നും പ്രവർത്തരില്ലെന്നും കുമ്മനം പറയുകയായിരുന്നു. പിന്നീട് ആരും എതിർത്തില്ല. മലപ്പറം ജില്ലാ കമ്മറ്റിയുടെ എതിർപ്പും പരിഗണിക്കപ്പെട്ടില്ല. ശോഭാ സുരേന്ദ്രനേയോ സുരേന്ദ്രനേയോ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു മലപ്പുറത്തെ നേതാക്കളുടെ പൊതു വികാരം.

മലപ്പുറത്ത് കഴിഞ്ഞ തവണ ബിജെപിക്ക് 65,000പരം വോട്ടാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 70000ത്തോളമായി. ഈ വോട്ടുകൾ ഒരു ലക്ഷം കടത്തണമെന്നതായിരുന്നു ബിജെപി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഗ്രഹം. അതിനായിരുന്നു സംസ്ഥാന നേതാവിനെ ആവശ്യപ്പെട്ടത്. എന്നാൽ മോദി തരംഗത്തിൽ ശ്രീ പ്രകാശിന് തന്നെ ഇത് നേടാനാകുമെന്നാണ് കുമ്മനം പറയുന്നത്. ഈ കണക്കു കൂട്ടൽ തെറ്റിയാൽ ദേശീയ നേതൃത്വം കുമ്മനത്തോട് വിശദീകരണം തേടും. കേന്ദ്രമന്ത്രിയായി പോലും കുമ്മനത്തെ ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. മലപ്പുറത്ത് പ്രടകനം മോശമായാൽ ഇതിനും തിരിച്ചടി നേരിടും. കേരളത്തിന്റെ അക്കൗണ്ടിൽ സുരേഷ് ഗോപിയോ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറോ കേന്ദ്രമന്ത്രിയാവുകയും ചെയ്യും.

അതിനിടെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ബിജെപി ദുർബ്ബലനായ സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന വാദവും സജീവമാണ്. 1992ലെ കോ-ലീ-ബി സഖ്യം വീണ്ടും മലപ്പുറത്ത്
 അവതരിക്കുന്നുവെന്ന സംശയം ബിജെപി ജില്ലാ നേതൃത്വത്തിലെ പ്രമുഖർക്കുമുണ്ട്. അതുകൊണ്ട് തന്നെ മലപ്പുറത്ത് വോട്ട് കുറഞ്ഞാൽ അത് കുമ്മനത്തിന് ഏറെ പ്രതിസന്ധിയുണ്ടാകും. എംടി രമേശിനെ ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാക്കാനുള്ള കളിയുടെ ഭാഗമാണ് മലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയം. അതിന് വി മുരളീധരൻ കൂട്ടു നിന്നതും അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മലപ്പുറത്ത് ശക്തമായ പോരാട്ടം നടത്തുമെന്ന് കെ സുരേന്ദ്രൻ ഫെയ്‌സ് ബുക്കിൽ കുറിച്ചിരുന്നു. ശക്തനായ സ്ഥാനാർത്ഥി വേണമെന്ന സുരേന്ദ്രന്റെ പരോക്ഷ അഭിപ്രായ പ്രകടനമായി ഇത് വിലയിരുത്തപ്പെട്ടു.

മലപ്പുറത്ത് മത്സരിക്കാൻ സുരേന്ദ്രനും ശോഭയും എഎൻ രാധാകൃഷ്ണനും തയ്യാറായിരുന്നു. ഇവരെല്ലാം സമ്മതം അറിയിച്ചതുമാണ്. മലപ്പുറം ജില്ലാ കമ്മറ്റിയും ശോഭയുടെ പേരാണ് മുന്നോട്ട് വച്ചത്. എന്നിട്ടും അതൊന്നും പരിഗണിക്കാത്ത് ലീഗിന് ഭൂരിപക്ഷം കൂട്ടാനുള്ള കള്ളക്കളിയാണെന്ന് കരുതുന്നവരാണ് ബിജെപിയിലെ മലപ്പുറത്തെ പ്രവർത്തകരിൽ ഒരുവിഭാഗം. മലപ്പുറവുമായി ബന്ധപ്പെട്ട് രാജഗോപാൽ മുന്നോട്ട് വച്ച നിർദ്ദേശം അംഗീകരിക്കണമായിരുന്നു. യുപിയിലെ മോദി തരംഗം മലപ്പുറത്തും വീശുമായിരുന്നു. അതിലൂടെ കൂടുതൽ കരുത്തുള്ള സംഘടനാ സംവിധാനവും രൂപപ്പെടുമായിരുന്നു. ഇങ്ങനെ പോകുന്നു മലപ്പുറത്തെ നേതാക്കളുടെ പരാതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP