Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീം കോടതി വിധി ജനാധിപത്യവിജയമെന്ന് വ്യാഖ്യാനിച്ച് ദീദി; സമരം അടുത്താഴ്ച ഡൽഹിയിലേക്ക് മാറ്റും; പൊലീസ് കമ്മീഷണറുടെ അറസ്റ്റ് കോടതി തടഞ്ഞത് കേന്ദ്രസർക്കാരിനെതിരെയുള്ള വിജയമെന്ന പ്രഖ്യാപനത്തോടെ മെട്രോ ചാനലിലെ ധർണ അവസാനിപ്പിച്ച് മമത ബാനർജി: സംസ്ഥാന ഏജൻസികളെയും വരുതിക്ക് നിർത്താനാണ് കേന്ദ്രത്തിന്റെ ശ്രമം; മോദി രാജി വച്ച് ഗുജറാത്തിലേക്ക് മടങ്ങണം; ഏകവ്യക്തി, ഏകപാർട്ടി ഭരണം നയിക്കുന്ന ബിജെപി സർക്കാരിനെ പുറത്താക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി

സുപ്രീം കോടതി വിധി ജനാധിപത്യവിജയമെന്ന് വ്യാഖ്യാനിച്ച് ദീദി; സമരം അടുത്താഴ്ച ഡൽഹിയിലേക്ക് മാറ്റും; പൊലീസ് കമ്മീഷണറുടെ അറസ്റ്റ് കോടതി തടഞ്ഞത് കേന്ദ്രസർക്കാരിനെതിരെയുള്ള വിജയമെന്ന പ്രഖ്യാപനത്തോടെ മെട്രോ ചാനലിലെ ധർണ അവസാനിപ്പിച്ച് മമത ബാനർജി: സംസ്ഥാന ഏജൻസികളെയും വരുതിക്ക് നിർത്താനാണ് കേന്ദ്രത്തിന്റെ ശ്രമം; മോദി രാജി വച്ച് ഗുജറാത്തിലേക്ക് മടങ്ങണം; ഏകവ്യക്തി, ഏകപാർട്ടി ഭരണം നയിക്കുന്ന ബിജെപി സർക്കാരിനെ പുറത്താക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ അറസ്റ്റ് സുപ്രീംകോടതി തൽകാലം തടഞ്ഞത് വിജയമായി വ്യാഖ്യാനിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ധർണ അവസാനിപ്പിച്ചു. സംസ്ഥാന പൊലീസ് ഏജൻസികൾ അടക്കം എല്ലാ ഏജൻസികളെയും നിയന്ത്രിക്കാനണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് മമത ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി വച്ച് ഗുജറാത്തിലേക്ക് മടങ്ങിപ്പോകണം. ഏകവ്യക്തി ഏകപാർട്ടി ഭരണമാണ് നടക്കുന്നത്. സുപ്രീം കോടതി ഇന്ന് അനുകൂലവിധിയാണ് പുറപ്പെടുവിച്ചത്്. അടുത്താഴ്ച ഈ വിഷയം ഡൽഹിയിൽ ഞങ്ങൾ ഉന്നയിക്കും. മോദി സർക്കാരിനെ നമ്മൾ പുറത്താക്കണം, എന്നിങ്ങനെയായിരുന്നു മമതയുടെ വാക്കുകൾ. ധർണ ജനാധിപത്യവിജയമെന്നും മമത വിശേഷിപ്പിച്ചു.

കൊൽക്കത്ത പൊലീസ് കമ്മിഷണറുടെ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് രാഷ്ട്രീയ നാടകം തുടങ്ങിയത്. ഞായറാഴ്ച രാത്രി മമത നേരിട്ടെത്തി മെട്രോ ചാനലിൽ ധർണ തുടങ്ങുകയായിരുന്നു. അഞ്ചു സിബിഐ ഉദ്യോഗസ്ഥരെയാണ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തത്. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്മിഷണർ രാജീവ് കുമാറിന്റെ ഓഫീസിൽ പരിശോധനക്കെത്തിയ സിബിഐ സംഘത്തെ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു.സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെ ഓഫീസിന് മുന്നിൽ ഉദ്യോഗസ്ഥരുടെ കൈയാങ്കളി അരങ്ങേറി. പിന്നീടാണ് ഇവരെ അറസ്റ്റുചെയ്തത്.

സംഭവത്തെതുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി കമ്മിഷണറുടെ വസതിയിലെത്തി.റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ കൈമാറിയെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്ന് സിബിഐ ആരോപിക്കുന്നു. സിബിഐയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടർന്നാൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിർണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ അദ്ദേഹത്തോട് സിബിഐ നിർദ്ദേശിച്ചത്.

സുപ്രീംകടോതിയുടെ ഇന്നത്തെ വിധി മമത ബാനർജിക്കു തിരിച്ചടിയായെങ്കിലും അവർ അത് അംഗീകരിക്കാൻ തയ്യാറല്ല. കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാർ സിബിഐക്കു മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐക്കു മുന്നിൽ ഹാജരാകാൻ ഉയർന്ന ഉദ്യോഗസ്ഥർ മടിക്കേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, കമ്മിഷണറെ അറസ്റ്റു ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതാണു നിലവിലെ പ്രശ്‌നങ്ങൾക്കു കാരണം.

ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാൾ പൊലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയിൽ പറഞ്ഞു. പിടിച്ചെടുത്ത തെളിവുകൾ പ്രതിക്കു തിരികെ നൽകി. ലാപ്‌ടോപ്പും അഞ്ചു മൊബൈൽ ഫോണുകളുമാണ് തിരിച്ചു നൽകിയത്. തിരുത്തിയ തെളിവുകളാണ് ബംഗാൾ പൊലീസ് കൈമാറിയത്. ഇതിൽ വ്യക്തത വരുത്താൻ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഈമാസ 20ന് ഹർജി വീണ്ടും പരിഗണിക്കും.

കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ, ഡിജിപി, ബംഗാൾ സർക്കാർ എന്നിവർക്ക് കോടതി നോട്ടിസ് അയച്ചു. സുപ്രീംകോടതി വിധി ധാർമിക വിജയമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP