Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ മണ്ഡലം സെക്രട്ടറി പെൺകുട്ടിക്ക് ജോലി നേടിക്കൊടുത്തത് വ്യാജ ശുപാർശ കത്തിലൂടെ: വിവാദമായതോടെ ശബളം പോലും വാങ്ങാതെ രാജിവെച്ചെന്ന് ആശുപത്രി അധികൃതർ; യുവതിയുടെ നിയമനത്തിനായി മുൻ സെക്രട്ടറി വഴിവിട്ട് ഇടപെട്ടു; നേതാവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി നേതൃത്വം; ജോലി നൽകിയതിനെച്ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ വിവാദങ്ങളും നടപടികളും മുറുകുമ്പോൾ

മുൻ മണ്ഡലം സെക്രട്ടറി പെൺകുട്ടിക്ക് ജോലി നേടിക്കൊടുത്തത് വ്യാജ ശുപാർശ കത്തിലൂടെ: വിവാദമായതോടെ ശബളം പോലും വാങ്ങാതെ രാജിവെച്ചെന്ന് ആശുപത്രി അധികൃതർ; യുവതിയുടെ നിയമനത്തിനായി മുൻ സെക്രട്ടറി വഴിവിട്ട് ഇടപെട്ടു; നേതാവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി നേതൃത്വം; ജോലി നൽകിയതിനെച്ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ വിവാദങ്ങളും നടപടികളും മുറുകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മട്ടന്നൂർ ശുഹൈബ് വധക്കേസ് പ്രതികളിലൊരാളുടെ സഹോദരിക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ജോലി നൽകിയതിനെച്ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ വിവാദവും നടപടിയും കൊഴുക്കുന്നു. യുവതിക്ക് നിയമനത്തിനായി വഴിവിട്ട് ഇടപെട്ടെന്ന് കാട്ടി മുൻ മണ്ഡലം പ്രസിഡന്റിനെ ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാർത്ത വന്നത്.

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് നടപടിയെടുത്തത്. ചുമതലയോ അധികാരമോ ഇല്ലാതിരിക്കെ മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്നയാൾക്ക് വേണ്ടി വ്യാജ ശുപാർശക്കത്ത് നൽകിയെന്ന് കണ്ടെത്തിയാണ് ചാക്കോ തൈക്കുന്നിലിനെതിരായ ഡിസിസി പ്രസിഡന്റിന്റെ നടപടി എടുത്തിരിക്കുന്നത്. ശുപാർശയുടെ അടിസ്ഥാനത്തിൽ ജനുവരി 26ന് ആശുപത്രിയിൽ നഴ്‌സായി താൽക്കാലിക നിയമനം നേടിയ യുവതി സംഭവം പാർട്ടിയിൽ വിവാദമായതോടെ ഈ മാസം 18ന് ശമ്പളം പോലും വാങ്ങാതെ രാജിവെച്ചുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചിരുന്നു.

ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി.സി.സി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാർത്ത വന്നത്. വാർത്ത പുറത്ത് വന്നതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞു. ഒപ്പം ആശുപത്രിയിൽ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും പുറത്തിറക്കി. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നേഴ്സായി ജോലി നൽകിയത്. കെപിസിസി ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നൽകിയത്.

യോഗ്യതയും മുൻപരിചയും ഉണ്ടെന്ന് കണ്ടതിനാലും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് പെട്ടെന്ന് നിയമനം നടത്തിയതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നേഴ്‌സായി ജോലി നൽകിയത്. കെപിസിസി ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നൽകിയത്. 

സഹോദരിക്ക് ജോലി നൽകി ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നിരുന്നു. എന്നാൽ, പ്രതിയുടെ സഹോദരി എന്ന നിലയിലല്ല, മറിച്ച് ഒരു പെൺകുട്ടിയുടെ ജോലിക്കുവേണ്ടിയാണ് മുൻ മണ്ഡലം പ്രസിഡന്റ് പ്രവർത്തിച്ചതെന്നും അതിൽ യാതൊരുവിധ തരത്തിലുള്ള തെറ്റില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. എന്നാൽ, നേതൃത്വം ഇടപെട്ടതോടെയാണ് നടപടികളും വിവാദമായതെന്ന് ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP