Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മംഗൾയാൻ ചൊവ്വയിലെത്തിയിട്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി കസേരയിൽ തന്നെ! കോടിയേരിയുടെ പ്രസ്താവന കടമെടുത്ത് സിപിഎമ്മിനെ കളിയാക്കി സോഷ്യൽ മീഡിയ

മംഗൾയാൻ ചൊവ്വയിലെത്തിയിട്ടും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി കസേരയിൽ തന്നെ! കോടിയേരിയുടെ പ്രസ്താവന കടമെടുത്ത് സിപിഎമ്മിനെ കളിയാക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: അങ്ങനെ മംഗൾയാൻ ചൊവ്വയിലെത്തി.. എന്നിട്ടും മുഖ്യമന്ത്രി എന്താ രാജിവെക്കാത്തെ! ഇന്ത്യയുടെ ചരിത്ര ദൗത്യമായ മംഗൾയാൻ വിജയം നേടിയപ്പോൾ സോഷ്യൽ മീഡിയ ആദ്യം തെരഞ്ഞത് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയാണ്. കോടിയേരിയെ കളിയാക്കി ഫേസ്‌ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും സോഷ്യൽ മീഡിയയിൽവ്യാപിക്കുകയാണിപ്പോൾ.

മംഗൾയാൻ വിക്ഷേപിച്ച ശേഷം സോളാർ വിവാദവും, ടൈറ്റാനിയും അഴിമതി കേസും അടക്കം ഒന്നിനു പിറകെ മറ്റൊന്നായി വിവാദങ്ങൾ പൊങ്ങിവന്നപ്പോഴും ഉമ്മൻ ചാണ്ടി പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ മുഖ്യമന്ത്രി കസേരയിൽ അമർന്നിരുന്നു. പ്രതിപക്ഷമാകട്ടെ സമരങ്ങളെല്ലാം നയിച്ച് ശരിക്കും ക്ഷീണിതരാകുകയും ചെയ്തു. ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭേദപ്പെട്ട വിജയം നേടി. ഇതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ തലത്തിൽ തന്നെ താരമായി മാറുകയും ചെയ്തു.

ലാവ്‌ലിൻ കേസിന്റെ പ്രതിപട്ടികയിൽ നിന്നും പിണറായി വിജയനെ ഒഴിവാക്കിയ ഘട്ടത്തിലാണ് മുഖ്യമന്ത്രിയെ താഴെയിറക്കുമെന്ന് കോടിയേരി പ്രഖ്യാപിച്ചത്. മംഗൾയാൻ ചൊവ്വയിലെത്തുംമുമ്പേ മുഖ്യമന്ത്രിയെ താഴെയിറക്കുമെന്നായിരുന്നു പരാമർശം. പാർട്ടി തീരുമാനം എടുക്കാത്തതിനാൽ മാത്രമാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നതെന്നും അന്ന് കോടിയേരി പറഞ്ഞിരുന്നു.

ഇന്ന് മംഗൾയാൻ ലക്ഷ്യത്തിലെത്തിയതോടെ കോടിയേരിയുടെ പൊടിപോലുമില്ലെന്ന തരത്തിലാണ് കാര്യങ്ങൾ. കോടിയേരിയെ കളിയാക്കികൊണ്ടുള്ള കാർട്ടൂണുകളും ഫേസ്‌ബുക്കിലൂടെ വ്യാപിക്കുന്നുണ്ട്. യുഡിഎഫ് അനുഭാവികളാണ് സോഷ്യൽ മീഡിയയിലൂടെ കോടിയേരിയെ കളിയാക്കി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP