Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഴവൂർ വിജയനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ; പാർട്ടിയും മന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ഉഴവൂർ ശ്രമിക്കുന്നെന്ന് ആക്ഷേപം; തോമസ് ചാണ്ടി മന്ത്രിയായതോടെ രണ്ടു ചേരിയിലേക്ക് സംസ്ഥാന എൻസിപി

ഉഴവൂർ വിജയനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ; പാർട്ടിയും മന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ഉഴവൂർ ശ്രമിക്കുന്നെന്ന് ആക്ഷേപം; തോമസ് ചാണ്ടി മന്ത്രിയായതോടെ രണ്ടു ചേരിയിലേക്ക് സംസ്ഥാന എൻസിപി

കോട്ടയം: സംസ്ഥാനത്തെ എൻ.സി.പി പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു.സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും സംസ്ഥാന ട്രഷറർ മാണി സി കാപ്പനും തമ്മിലുള്ള ഭിന്നതയാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.ഉഴവൂർ വിജയനെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മാണി സി കാപ്പൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

പാർട്ടിയും മന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് പ്രസ്താവനകളിലൂടെ ഉഴവൂർ ശ്രമിക്കുന്നതെന്നും മാണി.സി.കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടിയിൽ ഭന്നതയില്ലെന്നും മാണി സി കാപ്പന്റെ പ്രസ്താവന തമാശയായി കണ്ടാൽ മതിയെന്നും ഉഴവൂർ വിജയൻ തിരിച്ചടിച്ചു.

മന്ത്രിയെ അറിയിക്കാതെ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിക്കുന്ന അഭിഭാഷകരെ മാറ്റിയ നടപടിയിൽ ഉഴവൂർ വിജയന്റെ പ്രതികരണമാണ് പാർട്ടിക്കുള്ളിലെ ഭിന്നത പുറത്തുകൊണ്ടു വന്നത്. ഉഴവൂരിന്റെ പ്രസ്താവന പാർട്ടിയും മന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മാണി.സി.കാപ്പൻ പറയുന്നു.

തോമസ് ചാണ്ടി മന്ത്രിയായതിനു ശേഷം വകുപ്പിൽ ഇടപെടാൻ സാധിക്കാത്തതാണ് ഉഴവൂരിന്റെ വിമർശനത്തിനു കാരണമെന്ന ആരോപണം ഉന്നയിച്ചാണ് മാണി.സി.കാപ്പൻ പരസ്യമായി വിമർശനവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉഴവൂർ ഏകപക്ഷിയമായി പ്രവർത്തിച്ചുവെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ മാണി സി കാപ്പന്റെ ആരോപണങ്ങളോട് പരിഹാസ രൂപേണയാണ് ഉഴവൂർ വിജയൻ മറുപടി നൽകിയത്. പ്രസിഡന്റ് എന്ന നിലയിൽ സ്വീകരിക്കേണ്ട നടപടികളാണ് താൻ എപ്പോഴും എടുത്തിട്ടുള്ളത്. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ ശരിയല്ലെന്നും ഉഴവൂർ വിജയൻ പറഞ്ഞു.താൻ എടുത്ത നടപടികളിൽ ആർക്കും അത്യപ്തി ഉള്ളതായി തനിക്ക് അറിയില്ലെന്നും പറഞ്ഞു.തനിക്കെതിരെ കേന്ദ്ര നേത്യത്വത്തിന് പരാതി നല്കിയ വിവരം അറിയില്ലെന്നും തന്നെ ആരും ആരും അറിയിച്ചിട്ടില്ലന്നും ഉഴവൂർ വിജയൻ പറയുന്നു.

തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ പ്രസിഡന്റും മന്ത്രിയും രണ്ടുവഴിക്കാണ് പ്രവർത്തനം. വകുപ്പിൽ പാർട്ടി പ്രസിഡന്റിന് കൂടുതൽ ഇടപെടാൻ അനുവദിക്കാൻ മന്ത്രി കൂട്ടാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ പ്രതിഷേധം അറിയിക്കാൻ കൂടിയാണ് മാണി.സി.കാപ്പൻ രംഗത്ത് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന വിവരം.

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിന് പിണറായി സർക്കാരിന്റെ രൂപീകരണവേളയിൽ ഉഴവൂർ എതിരുനിന്നിരുന്നു. ഇതേത്തുടർന്നാണ് ശശീന്ദ്രൻ എൻസിപി മന്ത്രിയായി എത്തുന്നത്. എന്നാൽ ചാനലിലെ ലൈംഗിക ആരോപണത്തെ തുടർന്ന് ശശീന്ദ്രൻ സ്ഥാനമൊഴിഞ്ഞതോടെ തോമസ് ചാണ്ടി മന്ത്രിയായി. ഇതിന് പിന്നാലെ പാർട്ടിയിലെ തർക്കങ്ങളും രൂക്ഷമായെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP