Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണം; സർക്കാർ പരിപാടികളുടെ ബ്രാൻഡ് അംബാസിഡർ ആയപ്പോൾ സഖാവായി സിപിഎമ്മിന് ഒപ്പമെന്നും; നവോത്ഥാന മതിലിനെ തള്ളിപ്പറഞ്ഞപ്പോൾ അവസരം മുതലെടുത്ത് കോൺഗ്രസുകാർ; മഞ്ജു വാര്യർ കോൺഗ്രസിൽ ചേരുമെന്ന് പ്രചരിപ്പിച്ച് വാർത്തകൾ; രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയില്ലെന്നും ഒരു രാഷ്ട്രീയപാർട്ടിയുടേയും നേതാക്കൾ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് എല്ലാ അഭ്യൂഹങ്ങളും തള്ളി ലേഡി സൂപ്പർസ്റ്റാർ

ആദ്യം ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണം; സർക്കാർ പരിപാടികളുടെ ബ്രാൻഡ് അംബാസിഡർ ആയപ്പോൾ സഖാവായി സിപിഎമ്മിന് ഒപ്പമെന്നും; നവോത്ഥാന മതിലിനെ തള്ളിപ്പറഞ്ഞപ്പോൾ അവസരം മുതലെടുത്ത് കോൺഗ്രസുകാർ; മഞ്ജു വാര്യർ കോൺഗ്രസിൽ ചേരുമെന്ന് പ്രചരിപ്പിച്ച് വാർത്തകൾ; രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയില്ലെന്നും ഒരു രാഷ്ട്രീയപാർട്ടിയുടേയും നേതാക്കൾ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് എല്ലാ അഭ്യൂഹങ്ങളും തള്ളി ലേഡി സൂപ്പർസ്റ്റാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂഡിലേക്ക് കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലും രാഷ്ട്രീയ ചർച്ചകൾ തുടങ്ങി. മമ്മൂട്ടിയും മോഹൻലാലും സ്ഥാനാത്ഥികളുമെന്ന വിധത്തിൽ വാർത്തകളും വന്നിരുന്നു. എന്നാൽ, എല്ലാം തള്ളിക്കഞ്ഞു കൊണ്ടാണ് അവർ രംഗത്തെത്തെത്തിയത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ കോൺഗ്രസിന് വേണ്ടി മത്സരിക്കുമെന്ന വിധത്തിലായിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ട് താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് നടി വ്യക്തമാക്കി.

ഇന്ന് രാവിലെ ന്യൂസ് 18 ചാനലാണ് മഞ്ജു വാര്യർ രാഷ്ട്രീയത്തിൽ കൈനോക്കാൻ പോകുന്നെന്നും കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രചരണത്തിന് രംഗത്തിറങ്ങുമെന്നും കാണിച്ച് വാർത്തകതൾ വന്നത്. എന്നാൽ, ഈ വാർത്തകളെല്ലാം മഞ്ജു നിഷേധിക്കുകയായിരുന്നു. വാർത്ത പൂർണമായും തെറ്റാണെന്ന് നടി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരു പദ്ധതിയുമില്ല. ഒരു രാഷ്ട്രീയപാർട്ടിയുടേയും നേതാക്കൾ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോൾ താൻ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു തീർത്തു പറഞ്ഞു.

മഞ്ജു വാര്യർ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു വാർത്ത പുറത്തുവന്നത്. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ കഴിഞ്ഞതായും വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുകയും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യുമെന്നും വിവരങ്ങൾ പുറത്തുവന്നു. തൃശൂർ മണ്ഡലത്തെ ചുറ്റിപ്പറ്റിയും മഞ്ജുവാര്യരുടെ പേര് ഉയർന്നുവന്നിരുന്നു. അതേസമയം മഞ്ജുവിന് സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. കോൺഗ്രസോ, മഞ്ജു വാര്യരോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കുകയും ചെയ്തില്ല. ഇതിനിടെയാണ് സ്ഥാനാർത്ഥിയാകുമെന്ന വിധത്തിൽ വാർത്തകൾ വന്നത്.

സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കിയ വനിതാ മതിലിനെ പിന്തുണച്ചും, പിന്നീട് പിന്തുണ പിൻവലിച്ചും മഞ്ജുവാര്യർ സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത് ഏറെ ചർച്ചയായിരുന്നു. മതിലിനെ ആദ്യം പിന്തുണച്ച മഞ്ജു വാര്യർ സൈബർ ലോകത്ത് പ്രതിഷേധം ശക്തമായപ്പോൾ താൻ പിന്തുണച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. വനിതാ മതിലിന്റെ ഫേസ്‌ബുക്ക് പേജിൽ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നടിയുടെ പിന്മാറ്റം. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാൻ വനിതാ മതിലിനൊപ്പം''എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

എന്നാൽ ഇതിന് പിന്നാലെ കലയാണ് തന്റെ രാഷ്ട്രീയമെന്നും പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്‌ബുക്കിലൂടെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രിമാരായ എം.എം മണിയും മേഴ്‌സിക്കുട്ടിയമ്മയും മഞ്ജുവിനെതിരെ പരാമർശങ്ങളുമായി എത്തിയിരുന്നു. മഞ്ജു വാര്യരുടെ പിന്മാറ്റം സിപിഎമ്മിന് ക്ഷീണമാകുകയും ചെയ്തു. മഞ്ജു വാരിയരെ പ്രതീക്ഷിച്ചല്ല വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നുമായിരുന്നു മന്ത്രി മണിയുടെ വാക്കുകൾ. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വാര്യർ വ്യക്തമാക്കണം. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നായിരുന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്.

മഞ്ജുവിന്റെ ഈ പ്രസ്താവന സിപിഎമ്മിന് എതിരാണെന്ന സാധ്യത വന്നപ്പോൾ അത് ഉപയോഗിക്കുയാണ് കോൺഗ്രസ് ചെയ്തത്. സാഹചര്യം മുതലെടുത്ത് മഞ്ജു കോൺഗ്രസിന് വേണ്ടി പ്രചരണം നടത്തുമെന്ന് പ്രചരിപ്പിച്ചത് കോൺഗ്രസ് കേന്ദ്രങ്ങളാണെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ദേശീയ തലത്തിൽ പ്രചരണം നടത്തുന്ന ഏജൻസികളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നാണ് സൂചന. നേരത്തെ കരീന കപൂർ സ്ഥാനാർത്ഥിയാകുമെന്ന വിധത്തിലും പ്രചരണം ഉണ്ടായിരുന്നു. ഈ വാർത്ത കരീന നിഷേധിക്കുകയും ചെയ്തു.

മുമ്പ് മഞ്ജു വാര്യർ ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതെല്ലാം മഞ്ജു നിഷേധിച്ചിരുന്നു. സിനിമയാണ് തന്റെ മേഖലയെന്നും പറഞ്ഞാണ് അവർ രാഷ്ട്രീയപ്രവേശന വാർത്തകളെ തള്ളിക്കളഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP