1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
09
Monday

സിപിഎമ്മിനുള്ളിൽ മാവോവാദികൾ വലിയ തോതിൽ നുഴഞ്ഞു കയറിയെന്ന് റിപ്പോർട്ട്; അഞ്ഞൂറോളം പേരുണ്ടെന്ന് പൊലീസിന്റെ റിപ്പോർട്ട്; കോഴിക്കോട്ട് മാവോ ബന്ധത്തിൽ അലൻ ഷുഹൈബ്, താഹ ഫസൽ അറസ്റ്റിലായതോടെ സംഘടനയ്ക്കുള്ളിലെ തീവ്രനിലപാടുകാരെ കണ്ടെത്താൻ കണക്കെടുപ്പുമായി സിപിഎം; എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളിൽ നിക്ഷിപ്ത താൽപ്പര്യത്തോടെ കയറിക്കൂടിയത് സ്വത്വവാദികളായ തീവ്ര മുസ്ലിം സംഘത്തിൽ പെട്ടവരെന്നും റിപ്പോർട്ട്

November 11, 2019 | 05:34 PM IST | Permalink



സിപിഎമ്മിനുള്ളിൽ മാവോവാദികൾ വലിയ തോതിൽ നുഴഞ്ഞു കയറിയെന്ന് റിപ്പോർട്ട്; അഞ്ഞൂറോളം പേരുണ്ടെന്ന് പൊലീസിന്റെ റിപ്പോർട്ട്; കോഴിക്കോട്ട് മാവോ ബന്ധത്തിൽ അലൻ ഷുഹൈബ്, താഹ ഫസൽ അറസ്റ്റിലായതോടെ സംഘടനയ്ക്കുള്ളിലെ തീവ്രനിലപാടുകാരെ കണ്ടെത്താൻ കണക്കെടുപ്പുമായി സിപിഎം; എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളിൽ നിക്ഷിപ്ത താൽപ്പര്യത്തോടെ കയറിക്കൂടിയത് സ്വത്വവാദികളായ തീവ്ര മുസ്ലിം സംഘത്തിൽ പെട്ടവരെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട്ട് സിപിഎം പ്രവർത്തകരായ രണ്ട് പേരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിൽ കേരളാ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. തുടക്കത്തിൽ ഈ വിഷയത്തിൽ പൊലീസിനെ തള്ളിപ്പറഞ്ഞ സിപിഎം പിന്നീട് പൊലീസിന്റെ ലൈൻ ശരിയാണെന്ന് വാദിച്ചു രംഗത്തുവന്നു. ഇതോടെ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയ മാവോയിസ്റ്റുകളുടെയും തീവ്ര മുസ്ലിം സ്വത്വവാദികളുടെയും കണക്കെടുപ്പിലേക്ക് നീങ്ങുകയാണ് പാർട്ടി. ഇതിന്റെ ഭാഗമായി പാർട്ടി അന്വേഷണം തുടങ്ങി. സംഘടനാ നടപടികൾക്ക് ഫ്രാക്ഷൻ യോഗം ചേരും. കോഴിക്കോട്ടെ യു.എ.പി.എ. അറസ്റ്റിന് പിന്നാലെയാണ് സിപിഎം ഈ നടപടികളിലേക്ക് കടക്കുന്നത്.

ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ പോഷകസംഘടനകളിൽപ്പെട്ടവർ പങ്കെടുക്കുന്ന ഫ്രാക്ഷൻ യോഗങ്ങളാണ് നടക്കുന്നത്. മാവോവാദി അനുഭാവികളെ കണ്ടെത്താനും തെറ്റുതിരുത്തലിനുമാണ് ഈ യോഗങ്ങൾ ചേരുന്നത്. കോഴിക്കോട് രണ്ട് പാർട്ടി പ്രവർത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇതിൽ ജാഗ്രതക്കുറവുണ്ടായെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇനിയും ഇത്തരം സാഹചര്യങ്ങളുണ്ടാകാതിരിക്കാനാണ് മാവോ അനുഭാവികളെ കണ്ടെത്താൻ പാർട്ടി ഫ്രാക്ഷൻ യോഗങ്ങളും അന്വേഷണവും നടത്തുന്നത്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നാണ് പാർട്ടിയുടെ നിലപാട്. സിപിഎമ്മിൽ അഞ്ഞൂറോളം മാവോവാദി അനുഭാവികളുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

പോഷക സംഘടനകളായ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ എന്നിവയിലെ പ്രവർത്തരെയാണ് ചില കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് വിധേയമാക്കുന്നത്. പാർട്ടിക്കുള്ളിൽ മാവോവാദികളുടേയും മുസ്ലിം തീവ്രവാദ സംഘത്തിൽപ്പെട്ടവരും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് പാർട്ടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അന്നൊന്നും പരിശോധന കർശനമാക്കിയിരുന്നില്ല.പോഷക സംഘടനകളുടെ സമ്മേളനങ്ങൾ നടക്കുമ്പോഴും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും മാത്രമാണ് പോഷക സംഘടനകളുടെ ഭാരവാഹികളായ പാർട്ടി അംഗങ്ങളുടെ ഫ്രാക്ഷൻ വിളിച്ചിരുന്നത്.

എന്നാൽ പുതിയ സാഹചര്യത്തിൽ ഫ്രാക്ഷൻ ഇടക്കിടെ വിളിച്ച് ചേർക്കാനുള്ള തീരുമാനവുമായി പാർട്ടി നേതൃത്വം മുന്നോട്ടുപോവുകയാണ്. പാർട്ടിയും പോഷക സംഘടനകളിലുമായി ഇത്തരക്കാർ ഉണ്ടെന്നുള്ളത് തള്ളിക്കളയാൻ കഴിയില്ലെന്ന് ഒരു മുതിർന്ന സംസ്ഥാന നേതാവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ പാർട്ടിയെ സംബന്ധിച്ചേടത്തോളം പുതിയതല്ലെന്നും, ഇത്തരക്കാരെ കണ്ടെത്തിയാൽ നടപടി എടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തീവ്ര ഇടതുപക്ഷ ആശയം കൊണ്ടുനടക്കുന്നവരുടെ എണ്ണം പാർട്ടിയിലും പോഷക സംഘടനകളിലും കൂടിവരികയാണ്.

അതേസമയം യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അംഗങ്ങളായ സിപിഎം. ലോക്കൽ കമ്മിറ്റിയുടെ യോഗം ഇന്ന് നടക്കും. ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഉണ്ടാകൂ എന്നാണ് സൂചന. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. അതിനിടെ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന പൊലീസ് റിപ്പോർട്ടോടെ തൽക്കാലം പാർട്ടിയെന്ന സ്വഭാവത്തിൽ നിയമസഹായം നൽകേണ്ടതുമില്ലെന്നാണ് സിപിഎം തീരുമാനം. പിടികൂടിയ വിദ്യാർത്ഥികളുകെ ബന്ധുക്കളാണ് നിയമസഹായവുമായി മുന്നോട്ട് നീങ്ങേണ്ടത് എന്ന ഉറച്ച നിലപാടിയാണ് പാർട്ടി.

ആദ്യഘട്ടത്തിൽ ജില്ലാകമ്മറ്റിയുടെ തീരുമാനത്തെ എതിർത്തിരുന്ന പാർട്ടി പ്രാദേശിക നേതൃത്വവും ഇപ്പോൾ വഴങ്ങിയിരിക്കയാണ്. അതിനിടെ മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പൊലീസ് വാദത്തിന് കൂടുതൽ ശക്തിപകരുന്ന തെളിവുകളാണിത്.

അതിനിടെ അലനെയും, താഹയെയും പുറത്താക്കാനും സിപിഎമ്മിൽ നീക്കം നടക്കുന്നത്. പാർട്ടി നടത്തിയ രഹസ്യാന്വേഷണത്തിൽ ഇുവരും മാവോവാദികളാണെന്നു ബോധ്യപ്പെട്ടുവെവെന്നാണ് മുതിർന്ന നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. എന്നാൽ ധൃതി പിടിച്ച് നടപടി വേണ്ടെന്നും അൽപ്പം കാത്തിരിക്കാനുമാണ് സിപിഎം സംസ്ഥാന നേതാക്കൾ പറയുന്നത്.

കോഴിക്കോട്ടെ സിപിഎം പ്രവർത്തകരെ ഞെട്ടിച്ച സംഭവമായിരുന്നു പാർട്ടി പ്രവർത്തകരായ രണ്ടുപേരെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പന്തീരങ്കാവിലൊക്കെ ഇതോടെ ജനരോഷം പാർട്ടിക്കെതിരെ ഇരമ്പി. പൊലീസ് യുഎപിഎ ചുമത്തിയെന്ന വാർത്തകൂടി വന്നതോടെ, പിണറായിക്കെതിരെ സ്വന്തം പാർട്ടിക്കാർപോലും രംഗത്തിറങ്ങുന്ന അവസ്ഥവന്നു. ഇതോടെ എങ്ങനെ ഈ സംഭവം ഉണ്ടായിയെന്ന് ജില്ലാ സെക്രട്ടറി മോഹന്മാസ്റ്റർ, കേന്ദ്രകമ്മറ്റി അംഗം എളമരം കരീം എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ഡിജിപി തലത്തിൽ തന്നെ അന്വേഷിച്ചു. എന്നാൽ അലനും, താഹാ ഫസലും മാവോയിസ്റ്റുകൾ ആണെന്ന് തെളിയിക്കുന്ന രേഖകളും ഡജിറ്റൽ തെളിവുകളുമാണ് ഇവിടെ നിന്ന് കിട്ടിയത്. പാർട്ടിക്കാർക്ക് മാത്രമായി ഒരു നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് പിണറായിയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് പാർട്ടി ശുദ്ധീകരണ നടപടിയിലേക്ക് നീങ്ങിയത്.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതൽ പേർ ആകൃഷ്ടരായോ എന്നു ആഴത്തിൽ പരിശോധിക്കാനും പാർട്ടി ഒരുങ്ങുകയാണ്. പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുൻകരുതലുകളും എടുക്കും. മാവോ ആശയക്കാർ വേറെയും പാർട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകൾ. വഴിതെറ്റിയ സഖാക്കളെ പാർട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാർട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സിപിഎം ബന്ധം ഇവർ ദുരുപയോഗം ചെയ്തതായും പാർട്ടി കണ്ടെത്തി. ഇതേസമയം ഇവരുടെ മേൽ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നില്ല.

വസ്തുതകൾ ബോധ്യപ്പെടുന്നതിനു മുൻപ് പി.ബി അംഗമായ പ്രകാശകാരാട്ടും എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തിൽ ഇടപെട്ടതിനെതിരെ സിപിഎമ്മിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികൾ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
മലയാളി വേറെ ലെവലാണ് മക്കളെ! അതിരപ്പള്ളിയിലെ പ്രണയനിമിഷങ്ങൾ കോർത്ത് തകർപ്പൻ ഫോട്ടോഷൂട്ട് ; ശ്രീലങ്കൻ സ്വദേശികളായ നവവരനും വധുവിനും ദൈവത്തിന്റെ സ്വന്തം നാട് തീർത്തത് വിസ്മയം; മനോഹര ക്ലിക്കുകൾ പിറന്നത് പ്രശസ്ത ലെ വെഡ്ഡ് ഫോട്ടോഗ്രഫിയുടെ ക്യാമറയിലൂടെ; നവവരന്റേയും വധുവിന്റേയും ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കേരളവും; ഫോട്ടോഗ്രഫർക്ക് നിറഞ്ഞ കൈയടി;വൈറലായ ചിത്രങ്ങൾ ഇതാ
സിപിഎമ്മിന്റെ നവോത്ഥാന പക്ഷത്തേക്ക് ചാഞ്ഞ വെള്ളാപ്പള്ളിയെ വെട്ടാൻ സെൻകുമാറിനെ മുന്നിൽനിർത്തി അമിത്ഷായുടെ നീക്കമോ? ബിജെപി കേന്ദ്ര നേതൃത്വം ഒരേസമയം ലക്ഷ്യമിടുന്നത് എസ്എൻഡിപിയെയും ബിഡിജെഎസിനെയും പിളർത്താൻ; തനിക്കെതിരായി ചരടുവലിക്കുന്നവരെ കുറിച്ചു വെള്ളാപ്പള്ളി തുറന്നടിച്ചത് അണിയറ നീക്കങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ; 'ഞാനും അപ്പനും സുഭദ്രയും' മോഡലിൽ ഈഴവ രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് മറുപക്ഷം; ഗോകുലം ഗോപാലനു സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ?
'എഗ്രിമെന്റില് ഈ പടത്തിന്റെ പേരല്ല..അത് മാറ്റിയിട്ടുണ്ടാകും; പറയുന്ന ഡേറ്റും അതിലെഴുതിയിരിക്കുന്ന ഡേറ്റും രണ്ടും രണ്ടാണ്; പിന്നെ ഒപ്പിടീച്ചത് ...പലപ്പോഴും ഡേറ്റ് എഴുതാറില്ല..പൈസ എഴുതാറില്ല..ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്': ഉല്ലാസം സിനിമയിൽ കൃത്രിമം നടന്നു; നിർമ്മാതാക്കൾ വ്യാജകരാറിൽ ഒപ്പിടീച്ചെന്ന ഷെയിൻ നിഗമിന്റെ ആരോപണം ശരിവച്ച് അമ്മ ജന.സെ. ഇടവേള ബാബു
ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ
വധഭീഷണി ഉണ്ടായിട്ട് നാളെ ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ, ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും? കള്ളുകുടിച്ച് ബോധമില്ലാതെ എൽ.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ; വീട്ടുകാർക്ക് പോകും; എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്; ലാലേട്ടൻ ഇന്നലെയും ബാബു ചേട്ടനുമായി സംസാരിച്ചു; സിനിമകൾ പൂർത്തിയാക്കില്ലെന്ന് ആരെടുത്തും ഞാൻ പറഞ്ഞിട്ടില്ല; തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്: ഷെയിൻനിഗം പ്രതികരിക്കുന്നു
വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ