Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചു തന്നെയെന്നു മന്ത്രി കെ.ടി.ജലീലും; പിതൃസഹോദര പുത്രന്റെ നിയമനത്തിൽ ചില ചട്ടങ്ങൾ പാലിച്ചില്ലെന്ന് പാറക്കൽ അബ്ദുള്ളയ്ക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി; പൊളിയുന്നത് ബന്ധു നിയമനം ചട്ടങ്ങൾ പാലിച്ചുതന്നെ എന്ന സർക്കാരിന്റെയും മന്ത്രിയുടേയും മുൻ വാദങ്ങൾ; ജലീൽ ലംഘിച്ചത് ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ

ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചു തന്നെയെന്നു മന്ത്രി കെ.ടി.ജലീലും; പിതൃസഹോദര പുത്രന്റെ നിയമനത്തിൽ ചില ചട്ടങ്ങൾ പാലിച്ചില്ലെന്ന്  പാറക്കൽ അബ്ദുള്ളയ്ക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി; പൊളിയുന്നത് ബന്ധു നിയമനം ചട്ടങ്ങൾ പാലിച്ചുതന്നെ എന്ന സർക്കാരിന്റെയും മന്ത്രിയുടേയും മുൻ വാദങ്ങൾ; ജലീൽ ലംഘിച്ചത് ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചുതന്നെയെന്നു മന്ത്രി കെ.ടി.ജലീലിന് മുൻപേ തന്നെ വ്യക്തതയുണ്ടായിരുന്നോ? ജലീലിന്റെ വാദങ്ങൾ പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബന്ധു നിയമനം ചട്ടങ്ങൾ പാലിച്ചു തന്നെയാണ് എന്നാണ് വ്യക്തമാക്കിയിരുന്നത്. മന്ത്രി കെ.ടി ജലീലിന്റെ പിതൃസഹോദരപുത്രൻ കെ.ടി.അദീബിനെ ചട്ടങ്ങൾ മറികടന്നു ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിയമിച്ചതാണ് ഇടത് സർക്കാരിനെ തന്നെ ഉലച്ച വിവാദമായി പിന്നെ മാറിയത്. ചട്ടങ്ങൾ പാലിച്ചു തന്നെ നിയമനം എന്ന് ഉറപ്പിച്ചു പറഞ്ഞ സർക്കാരും മന്ത്രിയും തന്നെയാണ് ഇപ്പോൾ ബന്ധുനിയമന വിവാദത്തിൽ ചുവടുമാറ്റുന്നത്.

ബന്ധുനിയമനം ചട്ടങ്ങൾ മറികടന്നാണ് എന്ന് മന്ത്രി ജലീൽ തന്നെയാണ് ഇപ്പോൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുല്ല നിയമസഭയിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ബന്ധു നിയമനം ചട്ടങ്ങൾ മറികടന്നാണെന്നു മന്ത്രി ജലീൽ തന്നെ വ്യക്തമാക്കുന്നത്. ബന്ധു നിയമനം ചട്ടങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ആവശ്യമാണോ എന്നാണ് പാറക്കൽ അബ്ദുള്ള നിയമസഭയിൽ ആരാഞ്ഞത്. ആവശ്യമെങ്കിൽ കെ.ടി.അദീബിന്റെ നിയമനത്തിന് പ്രസ്തുത ചട്ടം പാലിക്കുകയുണ്ടായോ എന്നും അബ്ദുള്ള ചോദിച്ചു. ഈ ചോദ്യത്തിനുള്ള മറുപടിയിലാണ് നിയമനം ചട്ടങ്ങൾ പാലിച്ചല്ല എന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നത്.

ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിയും നിയമനം ചട്ടങ്ങൾ പാലിച്ചു തന്നെ എന്നാണ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ കെ.ടി.അദീബിനു നിയമനം നൽകിയത് മന്ത്രിസഭാ തീരുമാനവും മറികടന്നാണെന്നു അന്ന് തന്നെ ആരോപണം ഉയർന്നിരുന്നതാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണമെന്ന സർക്കാർ തന്നെ തീരുമാനിച്ചിരുന്നു. നിയമനത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയും രൂപീകരിച്ചിരുന്നു.

വ്യവസായ മന്ത്രി ഇ.പി.ജയരാജന് ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി രാജിവയ്‌ക്കേണ്ടി വന്നതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇപ്പോൾ നിയമന കാര്യങ്ങൾ പരിശോധിക്കുന്നത്. ഈ സമിതിയുടെ രൂപീകരണത്തിനു ശേഷമാണ് കെ.ടി.ജലീലിന്റെ ബന്ധുവിന് നിയമനം നൽകിയതും വിവാദമുണ്ടായതും. അതുകൊണ്ട് തന്നെ ഈ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായാണ് ആരോപണം ഉയർന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ ഈ കാര്യങ്ങൾ നിഷേധിക്കുകയായിരുന്നു. പക്ഷെ അറിയാതെ ഒരു കുരുക്കിന്റെ രൂപത്തിലുള്ള ചോദ്യത്തിലാണ് ബന്ധു നിയമനം ചട്ടങ്ങൾ ലംഘിച്ചു കൊണ്ടെന്നു മന്ത്രി തന്നെ വ്യക്തമാക്കുന്ന സാഹചര്യം ഉണ്ടായത്.

2016 ഒക്ടോബറിന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സിൽ തന്നെ ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതീവരഹസ്യമെന്ന് രേഖപ്പെടുത്തിയാണ് ഈ തീരുമാനങ്ങൾ മന്ത്രിസഭാ യോഗം എടുത്തത്. ഇതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണ്. കൂടാതെ ദേശീയതലത്തിൽ അറിയപെടുന്ന സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയായിരിക്കണം ഇത്തരം ഉന്നത നിയമനങ്ങൾ നടത്തേണ്ടതും. ഇതെല്ലാം അദീബിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. പക്ഷെ ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ സർക്കാരും സിപിഎമ്മും ജലീലിന് ഒപ്പം ഉറച്ചു നിൽക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് യൂത്ത് ലീഗ് കെ.ടി.ജലീലിന്റെ വസതിയിലേക്ക് അടക്കം മാർച്ച് നടത്തിയത്.

ജലീലിന്റെ ബന്ധുത്വ നിയമന വിവാദം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കെ തന്നെയാണ് ഇപ്പോൾ മന്ത്രിയും ഈ കാര്യത്തിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കോര്പ്പറേഷൻ എം.ഡി വി.കെ അക്‌ബർ മുൻപ് തന്നെ സ്ഥിരീകരിച്ചിരുന്നു. ജനറൽ മാനേജർ നിയമനം സർക്കാർ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണമെന്നാണ് നിയമം. 2016-ൽ ഇത് സംബന്ധിച്ച കോർപ്പറേഷൻ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതെല്ലാം ലംഘിക്കപ്പെട്ടതായാണ് എംഡി വ്യക്തമാക്കിയത്.

സൗത്ത് ഇന്ത്യൻ ബാങ്ക് കോഴിക്കോട് ഓപ്പീസിലെ സീനിയർ മാനേജർ ആയിരുന്ന അദീപിനെ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ച് ഉത്തരവിറങ്ങിയത് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ്. ഇതോടൊപ്പം കുടം തുറന്നു വിവാദങ്ങൾ കൂടിയാണ് പുറത്തേക്ക് ചാടിയത്. സർക്കാരും സിപിഎമ്മും ബന്ധു നിയമന വിവാദത്തിൽ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. ജലീലിനെതിരെ നിയമന ആരോപണവുമായി എത്തിയത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആയിരുന്നു. ഇത് ഉണ്ടയില്ലാ വെടിയാണ് എന്നാണു മന്ത്രി ആദ്യം പ്രതികരിച്ചത്. പക്ഷെ വിവാദം കത്തിപ്പടർന്നപ്പോൾ മന്ത്രിയും സർക്കാരും ചുവട് മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP