Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ വനിതാ കമ്മീഷന് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയോ? സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന കുമ്പസാരം നിരോധിക്കണമെന്ന കമ്മീഷന്റെ അഭിപ്രായം തള്ളി ന്യൂനപക്ഷകമ്മീഷൻ; വനിതാ കമ്മീഷന്റെ നിലപാട് ഭരണഘടനാവിരുദ്ധമെന്ന് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ; വൈദികർക്കെതിരായ കേസിൽ ദേശീയ ഏജൻസിയുടെ അന്വേഷണം തേടി രേഖാ ശർമ്മ റിപ്പോർട്ട് നൽകിയതോടെ വിവാദം കനക്കുന്നു

ദേശീയ വനിതാ കമ്മീഷന് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയോ? സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന കുമ്പസാരം നിരോധിക്കണമെന്ന കമ്മീഷന്റെ അഭിപ്രായം തള്ളി ന്യൂനപക്ഷകമ്മീഷൻ; വനിതാ കമ്മീഷന്റെ നിലപാട് ഭരണഘടനാവിരുദ്ധമെന്ന് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ; വൈദികർക്കെതിരായ കേസിൽ ദേശീയ ഏജൻസിയുടെ അന്വേഷണം തേടി രേഖാ ശർമ്മ റിപ്പോർട്ട് നൽകിയതോടെ വിവാദം കനക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് വിവാദമായിരിക്കുകയാണ്. കുമ്പസാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കമ്മീഷൻ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി. വൈദികർ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നാണ് കമ്മീഷന്റെ പരാതി.

നാല് ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുമ്പസാര രഹസ്യത്തെ വൈദികർ ദുരുപയോഗപ്പെടുത്തിയ കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ക്രൈസ്തവ സഭകളിൽ വർധിച്ചു വരുന്നതിനാൽ സ്ത്രീ സുരക്ഷയെ മുൻനിർത്തി കുമ്പസാരം തന്നെ നിർത്തലാക്കാൻ ശുപാർശ നൽകിയതെന്ന് രേഖാ ശർമ്മ പറഞ്ഞു.കേസിൽ 15 ദിവസത്തിനകം കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ പഞ്ചാബ് ഡി ജിപിയെ കാണുമെന്നും രേഖാ ശർമ്മ പറഞ്ഞു.

പ്രതികൾക്ക് രാഷ്ട്രീയ സഹായം വേണ്ടതുപോലെ ലഭിക്കുന്നുണ്ട്. വൈദികർക്കെതിരായ പീഡന കേസുകളിൽ പൊലീസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും രേഖാ ശർമ പറഞ്ഞു. സർക്കാർ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കണം.

എന്നാൽ കുമ്പസാരം നിരോധിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ വെസ് ചെയർമാൻ ജോർജ് കുര്യൻ പ്രതികരിച്ചു. കമ്മീഷന്റെത് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയാണ്. ഇത് ഭരണഘടനാവിരുദ്ധമായ സമീപനമാണെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP