Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി വാക്കുപാലിച്ചു; കേരളത്തിന് കൂടുതൽ കേന്ദ്രസഹായം; അരിയും ഗോതമ്പും പയറുവർഗങ്ങളും കുടിവെള്ളവും മണ്ണെണ്ണയും മരുന്നും എത്തിക്കും; സ്ഥിതി സാധാരണനിലയിലാകും വരെ സേനകൾ തുടരാനും നർദ്ദേശം; മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു; ചെങ്ങന്നൂരിൽ രക്ഷാദൗത്യം തിങ്കളാഴ്ചയും തുടരും; ഒറ്റപ്പെട്ടവർ ഇനിയുമേറെയെന്ന് നിഗമനം; കുട്ടനാട്ടിൽ ഒഴിപ്പിക്കൽ പൂർത്തിയായി; സംസ്ഥാനത്ത് ഗതാഗതം സാധാരണ നിലയിലേക്ക്

മോദി വാക്കുപാലിച്ചു; കേരളത്തിന് കൂടുതൽ കേന്ദ്രസഹായം; അരിയും ഗോതമ്പും പയറുവർഗങ്ങളും കുടിവെള്ളവും മണ്ണെണ്ണയും മരുന്നും എത്തിക്കും; സ്ഥിതി സാധാരണനിലയിലാകും വരെ സേനകൾ തുടരാനും നർദ്ദേശം; മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു; ചെങ്ങന്നൂരിൽ രക്ഷാദൗത്യം തിങ്കളാഴ്ചയും തുടരും; ഒറ്റപ്പെട്ടവർ ഇനിയുമേറെയെന്ന് നിഗമനം; കുട്ടനാട്ടിൽ ഒഴിപ്പിക്കൽ പൂർത്തിയായി; സംസ്ഥാനത്ത് ഗതാഗതം സാധാരണ നിലയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി കേന്ദ്ര സർക്കാർ. ഞായറാഴ്ച വെകുന്നേരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് കേരളത്തിന് കൂടുതൽ സഹായം എത്തിക്കാൻ് തീരുമാനിച്ചത്. ഭക്ഷണം, വെള്ളം, മരുന്ന്, വെള്ളം എന്നിവ കേരളത്തിന് ഉറപ്പാക്കാൻ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി.

ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടൺ അരിയും ഗോതമ്പും നൽകും. ഇതുകൂടാതെ 100 മെട്രിക് ടൺ പയറുവർഗങ്ങളും 22 ലക്ഷം ലിറ്റർ കുടിവെള്ളവും നൽകും. 9,300 കിലോലീറ്റർ മണ്ണെണ്ണയും 60 ടൺ മരുന്നും കേരളത്തിനു ലഭിക്കുന്ന സഹായത്തിൽപെടും. സ്ഥിതി സാധാരണ നിലയിലായാകും വരെ സേനകൾ കേരളത്തിൽ തുടരണമെന്നും കേന്ദ്രം അറിയിച്ചു. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിൻ കേരളത്തിലെത്തും.
സംസ്ഥാനത്തെ റെഡ് അലേർട്ട് പിൻവലിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഉണ്ടായിരുന്ന റെഡ് അലേർട്ട് കൂടിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. എന്നാൽ 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നുണ്ട്. പലസ്ഥലങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

അതേസമയം ഏഴ് ജില്ലകളിൽ വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഴ കുറഞ്ഞതോടെ വിവിധയിടങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടി ദേശീയപാത, വയനാട്-താമരശ്ശേരി ചുരം, എറണാകുളം-തൃശൂർ ദേശീയപാത എന്നിവിടങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെഎസ്ആർടിസി ഉൾപ്പെടെയുള്ളവ സർവീസ് നടത്തുണ്ട്.

ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടവർ ഇനിയുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്്. രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും. പാണ്ടനാട്, തിരുവൻവണ്ടൂർ, ചെറിയനാട്, മംഗലം എന്നിവിടങ്ങളിലായിരുന്നു ഞായറാഴ്ച രക്ഷാപ്രവർത്തനം. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവർ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ചിലർ വീടുവിട്ടു വരാൻ തയാറായിട്ടില്ലെന്നാണ് വിവരം. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവർ പറയുന്നത്. 132 ദുരിതാശ്വാസ ക്യാമ്പുകളാണ് ചെങ്ങന്നൂരിൽ തുറന്നിരിക്കുന്നത്. 68,232 പേരാണ് ഇവിടെ കഴിയുന്നത്.

ആലപ്പുഴ ജില്ലയ്ക്കായി ഒമ്പത് ഹെലികോപ്റ്ററുകളും 15 നേവി പട്ടാള ബോട്ടുകളും, 280 മിലിറ്ററി സേനകളും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2,00660 ആളുകളാണ് ആലപ്പുഴ ജില്ലയിലാകെ ക്യാമ്പിൽ കഴിയുന്നത്. ലപ്പുഴയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുന്നതിന് ദിവസങ്ങളായി നടന്നു വരുന്ന ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി കളക്ടർ അറിയിച്ചു. ഇന്നും നാളേയുമായി എല്ലാവരേയും സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കാൻ കഴിയുമെന്നും, ഇപ്പോൾ തന്നെ അപകട മേഖലയിൽ നിന്നും 90% പേരേയും ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

കുട്ടനാട് ഒഴിപ്പിക്കൽ പൂർത്തിയായി. പാണ്ടനാട് 97% പേരേയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. ജില്ലയിൽ 254000 പേർ ക്യാമ്പുകളിൽ ഉണ്ട്. 935 ക്യാമ്പുകൾ ആണ് വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നത്. 65000 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. ഇവർക്ക് എല്ലാം ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്, കളക്ടർ വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ കുറയും

കരളത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ചില കേന്ദ്രങ്ങളിൽ മാത്രം കനത്ത മഴയുണ്ടാവാൻ സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും അത് കേരളത്തിൽ ഒരു പ്രഭാവവുമുണ്ടാക്കില്ല. കേരളത്തിൽ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 19 രെ 2346.6 മില്ലീ മീറ്രർ മഴ ലഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത് 1469.5 മില്ലീ മീറ്ററായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കിയിലാണ് . സാധാരണയേക്കാൾ 92 ശതമാനം വർദ്ധനവ്. പാലക്കാട് 72 ശതമാനമാണ് അധികം മഴ ലഭിച്ചത്.

അതേസമയം, സംസ്ഥാനത്ത് മഴയ്ക്ക് ശമനമായതോടെ കേരളത്തിലെ അണക്കെട്ടുകളിലെ ഷട്ടറുകൾ അടയ്ക്കുകയാണ് കക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വകുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ അണക്കെട്ടിന്റെ ഒരു ഷട്ടർ അടച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 107.46 മീറ്ററാണ് പേപ്പാറയിലെ ജലനിരപ്പ്. രണ്ട് ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്. നെയ്യാർ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. 83.7 മീറ്ററാണ് ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ഇതിനെത്തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റീമീറ്ററിൽ നിന്നും 30 സെന്റീമീറ്ററായി താഴ്;ത്തി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്.അരുവിക്കര അണക്കെട്ടിൽ നിലവിൽ 46.40 സെന്റീമീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഒരു ഷട്ടർ 30 സെന്റീമീറ്റർ താഴ്‌ത്തി.

ഗതാഗതം സാധാരണ നിലയിലേക്ക്

കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു, മൈസൂർ, കോയമ്പത്തൂർ, മൂകാംബിക വോൾവോ, സ്‌കാനിയ ദീർഘദൂര ബസുകൾ തിങ്കാളാഴ്ച മുതൽ ഓടിത്തുടങ്ങും. തിരുവനന്തപുരത്ത് നിന്നും എം.സി റോഡ് വഴി കോട്ടയത്തേക്ക് ബസുകൾ പുനരാരംഭിച്ചു.
തൃശൂർ എറണാകുളം ആലപ്പുഴ വഴിയുള്ള ദീർഘദൂരബസുകളും തുടങ്ങി. പത്തനംതിട്ടയിലേക്കുള്ള ദീർഘദൂര ബസുകൾ റോഡ് തകർന്നതിനാൽ അടൂരിൽ യാത്ര അവസാനിപ്പിച്ചു. പന്തളത്തുനിന്നുള്ള സർവീസുകൾ അടൂരിൽനിന്നാകും പുറപ്പെടുക. മല്ലപ്പള്ളിയിൽനിന്നുള്ള സർവീസുകൾ തിരുവല്ലയിൽനിന്നും റാന്നിയിൽനിന്നുള്ളവ പത്തനംതിട്ട ഡിപ്പോയിൽനിന്നും തുടങ്ങും.കൊല്ലത്ത് നിന്നും തെന്മലയിലേക്കും പുനലൂർ ഡിപ്പോയിൽനിന്ന് സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കും അധിക സർവീസുകൾ നടത്തി.

അട്ടപ്പാടി മേഖലയിലേക്ക് കോയമ്പത്തൂർ വഴി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്. മധുര, തിരുനെൽവേലി, നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് നാല് ബസുകൾ സർവീസ് ആരംഭിച്ചു. കോയമ്പത്തൂർ പൊള്ളാച്ചി ഭാഗത്തേക്കും തൃശൂർ, കോഴിക്കോട്, പട്ടാമ്പി ഭാഗത്തേക്കും സർവീസുകളുണ്ട്.എൻ.എച്ച് വഴി തിരുവനന്തപുരം എറണാകുളം റൂട്ടിലും തൃശൂർ നിന്നും കോഴിക്കോട്, കാസർകോട് ഭാഗത്തേക്കും സർവീസുണ്ട്.എം.സിറോഡിൽ തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര നിന്നും ആയൂരേക്കും, തിരുവല്ലയിൽ നിന്ന് കാട്ടയത്തേക്കും, ചങ്ങനാശേരിയിൽ നിന്ന് എറണാകുളത്തേക്കും, വൈറ്റില ഹബ്ബിൽനിന്ന് വൈക്കത്തേക്കും, മലപ്പുറംകോഴിക്കോട്, പാലക്കാട് കോഴിക്കോട് എന്നിവിടങ്ങളിലേക്കും,കോഴിക്കോട് നിന്ന് വാടാനപ്പള്ളി വഴി തൃശൂരേക്കും സർവീസ് നടത്തും.

പ്രളയക്കെടുതിയെത്തുടർന്നു പത്തനംതിട്ടയിൽ നിർത്തിവച്ചിരുന്ന സർവീസ് കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര സർവീസുകളടക്കം പത്തനംതിട്ട വഴി സർവീസ് നടത്തുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജി. അനിൽ കുമാർ അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയിൽ എല്ലാ റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കൊല്ലം യൂണിറ്റിൽനിന്ന് രാവിലെ നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയ്ക്കും പുനലൂർ ഡിപ്പോയിൽനിന്ന് നാലു സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കു നാലു സർവീസുകളും നടത്തി.\കൊല്ലം - കുളത്തൂപ്പുഴ, കൊല്ലം - ചെങ്ങന്നൂർ, കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP