Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കെഎസ് യു മൂന്ന്, യൂത്ത് കോൺഗ്രസ് അഞ്ച്, ഐഎൻടിയുസിക്ക് രണ്ട്; അപ്പോൾ കോൺഗ്രസിന് സീറ്റ് വേണ്ടേ': മുല്ലപ്പള്ളി രാമചന്ദ്രൻ; വിജയസാധ്യത തന്നെയാണു പ്രധാനമെങ്കിലും മിടുക്കരായ യുവപ്രവർത്തകരെ പരിഗണിക്കുമെന്നും കെപിസിസി പ്രസിഡന്റ്; ഏതു വിഷയത്തിലും പ്രമേയം പാസാക്കാൻ അവകാശമുണ്ട്; അതു കെപിസിസിയെ അറിയിക്കാതെ മാധ്യമങ്ങളോടു പറയുന്നതു ഗുരുതരമായ അച്ചടക്ക ലംഘനമെന്നും പ്രസിഡന്റ്

'കെഎസ് യു മൂന്ന്, യൂത്ത് കോൺഗ്രസ് അഞ്ച്, ഐഎൻടിയുസിക്ക് രണ്ട്; അപ്പോൾ കോൺഗ്രസിന് സീറ്റ് വേണ്ടേ': മുല്ലപ്പള്ളി രാമചന്ദ്രൻ; വിജയസാധ്യത തന്നെയാണു പ്രധാനമെങ്കിലും മിടുക്കരായ യുവപ്രവർത്തകരെ പരിഗണിക്കുമെന്നും കെപിസിസി പ്രസിഡന്റ്; ഏതു വിഷയത്തിലും പ്രമേയം പാസാക്കാൻ അവകാശമുണ്ട്; അതു കെപിസിസിയെ അറിയിക്കാതെ മാധ്യമങ്ങളോടു പറയുന്നതു ഗുരുതരമായ അച്ചടക്ക ലംഘനമെന്നും പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്; മുന്നണികളിൽ ലോക് സഭ സീറ്റുകൾക്കായി വടംവലി നടക്കുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.'കെഎസ്‌യു മൂന്നും യൂത്ത് കോൺഗ്രസ് അഞ്ചും ഐഎൻടിയുസി രണ്ടും സീറ്റുകൾ ആവശ്യപ്പെടുന്നു, അപ്പോൾ പിന്നെ കോൺഗ്രസിനു സീറ്റു വേണ്ടേ' എന്നു ചോദിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയസാധ്യത തന്നെയാണു പ്രധാനമെന്നും പറയുമ്പോഴും മിടുക്കരായ യുവപ്രവർത്തകരെ പരിഗണിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു വയ്ക്കുന്നു.

എന്നാൽ ഇത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം കാണാമെന്ന നിലപാടിലാണ് കോൺഗ്രസിലെ യുവതലമുറ.ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും ജില്ലാ നേതാക്കളും സംഘടനയ്ക്ക് 2 സീറ്റ് ആവശ്യപ്പെട്ടു നിവേദനം തന്നെങ്കിലും അത്തരത്തിലൊരു ചർച്ച ഇല്ല. പത്തനംതിട്ടയിൽ പുറത്തു നിന്നുള്ളവരെ മത്സരിപ്പിക്കേണ്ടെന്നു ഡിസിസി പ്രമേയം പാസാക്കിയതിനെക്കുറിച്ച് അറിയില്ല.എഐസിസി നിശ്ചയിച്ച യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്ഥാനാർത്ഥി നിർണയം.

ഏതു വിഷയത്തിലും പ്രമേയം പാസാക്കാൻ അവകാശമുണ്ട്. പക്ഷേ, അതു കെപിസിസിയെ അറിയിക്കാതെ മാധ്യമങ്ങളോടു പറയുന്നതു ഗുരുതരമായ അച്ചടക്ക ലംഘനമാണ്. സിപിഎമ്മുമായി തിരഞ്ഞെടുപ്പു ധാരണയും അടവുനയവുമില്ല. 20 സീറ്റുകളിലും വിജയമാണു പാർട്ടി ലക്ഷ്യം. ജയിക്കാൻ അവരുടെ സഹായം വേണ്ട. ദേശീയതലത്തിൽ മോദിക്കെതിരെ ശക്തമായ ഐക്യനിരയാണു രാഹുൽ ഗാന്ധിയുടെ ഉദ്ദേശ്യം മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP