Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോ മോനേ ബാലരാമാ.. തരത്തിൽ പോയി ലൈക്കടി എന്ന് പറഞ്ഞ കെആർ മീരയോട് 'പോ.. മോളേ.. മീരേ..' എന്ന് ഞാൻ വിളിച്ചാൽ സ്‌പെല്ലിങ് തെറ്റാതെ വിളിക്കണേ.. എന്ന് പറഞ്ഞത് തെറ്റ്! പെരിയ ഇരട്ട കൊലപാതകത്തിൽ വായടച്ചിരുന്ന സാംസ്‌കാരിക നായകരെ വിമർശിച്ചതും വാഴപ്പിണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ സപ്പോർട്ട് ചെയ്തതും തെറ്റ്! ആന്റണിയുടെ മകന് ഇമേജുണ്ടാക്കാൻ ബൽറാമിനെ വിമർശിച്ച് വിനീത വിധേയനായി സാക്ഷാൽ മുല്ലപ്പള്ളി; എങ്കിൽ വാഴപ്പിണ്ടി ആർക്ക് അയക്കുമെന്ന് കോൺഗ്രസ്സുകാർ

പോ മോനേ ബാലരാമാ.. തരത്തിൽ പോയി ലൈക്കടി എന്ന് പറഞ്ഞ കെആർ മീരയോട് 'പോ.. മോളേ.. മീരേ..' എന്ന് ഞാൻ വിളിച്ചാൽ സ്‌പെല്ലിങ് തെറ്റാതെ വിളിക്കണേ.. എന്ന് പറഞ്ഞത് തെറ്റ്! പെരിയ ഇരട്ട കൊലപാതകത്തിൽ വായടച്ചിരുന്ന സാംസ്‌കാരിക നായകരെ വിമർശിച്ചതും വാഴപ്പിണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസുകാരെ സപ്പോർട്ട് ചെയ്തതും തെറ്റ്! ആന്റണിയുടെ മകന് ഇമേജുണ്ടാക്കാൻ ബൽറാമിനെ വിമർശിച്ച് വിനീത വിധേയനായി സാക്ഷാൽ മുല്ലപ്പള്ളി; എങ്കിൽ വാഴപ്പിണ്ടി ആർക്ക് അയക്കുമെന്ന് കോൺഗ്രസ്സുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ സോഷ്യൽ മീഡിയ തരംഗത്തിൽ കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ ആരാണ് ഉണ്ടായിരുന്നത്. ആരുമില്ല. പക്ഷേ, ഇങ്ങനെയൊരു റോളിൽ കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസിന് വേണ്ടി കേരളത്തിൽ സംസാരിക്കാൻ മുൻനിരയിലുള്ള നേതാവാണ് ബൽറാം. കൊങ്ങിയെന്നും ബാലരാമാ.. എന്നുമുൾപ്പെടെ എതിർപക്ഷത്തെ സൈബർ പോരാളികളായ സംഘപരിവാർ ജിഹ്വകളായ സംഘികളുടേയും കമ്മ്യൂണിസ്റ്റ് പക്ഷത്ത് ഘോരഘോരം രംഗത്തെത്തുന്ന കമ്മികളുടേയും കൊഞ്ഞനംകുത്തലുകൾ ഒറ്റയ്ക്ക് സഹിച്ച് കോൺഗ്രസിന് വേണ്ടി സൈബർ ആക്രമണങ്ങൾ ഒറ്റയ്ക്ക് ചെറുത്തുനിന്ന പോരാളിയാണ് ബൽറാം എന്ന് നിസ്സംശയം പറയാം.

പക്ഷേ, ഇപ്പോൾ കോൺഗ്രസ് തന്നെ ബൽറാം എംഎൽഎയെ ഒറ്റപ്പെടുത്തുന്ന നീക്കുവുമായി ഇറങ്ങിയിരിക്കുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ബൽറാമിനെ തള്ളിപ്പറയുന്ന തരത്തിൽ രംഗത്തെത്തിയതോടെ ഇക്കാര്യം വലിയ ചർച്ചയാവുകയാണ് കോൺഗ്രസുകാർക്കിടയിൽ.

കോൺഗ്രസിന് ഈയടുത്തകാലം വരെ ഒരു സൈബർ മുഖം ഉണ്ടായിരുന്നില്ല. സൈബർ പ്രതികരണങ്ങൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം ഒതുങ്ങിനിന്നത് നേതാക്കളുടെ തണലിലാണ്. ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും കെ സുധാകരനും കെ മുരളീധരനും എല്ലാം ഓരോ ഗ്രൂപ്പുകൾ. തമ്മിൽ തല്ലിയും ഒരുമിച്ച് നിൽക്കേണ്ടി വന്നാൽ പോലും അതിന് തയ്യാറാകാതെയും നിന്ന ഗ്രൂപ്പുകൾ.

അതിനെല്ലാം ജീവൻവയ്പിച്ച് ഓരോ പോസ്റ്റുകളും കുറിക്കുകൊള്ളുന്ന തരത്തിൽ എയ്തുവിട്ട് ജീവൻ നിർത്തിപ്പോന്ന പോരാളിയാണ് ബൽറാം. കെപിസിസി അധ്യക്ഷന്റെ പേരിൽ ഒരു പോസ്റ്റിട്ടാൽ വളരെ കുറച്ചുപേർ മാത്രം നോക്കുന്ന ശീലത്തിലാണ് കേരള നേതാക്കൾ. അവിടെയാണ് ബൽറാം നായകനായത്. മറ്റൊരു അർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസുകാരുടെ.. അല്ലെങ്കിൽ മലയാളം അറിയുന്ന കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവാണ് ബൽറാം ഇന്ന്.

ഇതൊരു തടസ്സമാണോ ആന്റണിയുടെ മകന്?

സാക്ഷാൽ എകെ ആന്റണിയുടെ മകന് ഇതൊരു തടസ്സമാണോ? ഈ ബൽറാമിനെ ഇങ്ങനെ വളരാൻ വിട്ടാൽ ശശി തരൂരിന്റെ പ്രിയ ശിഷ്യനായി കേരളത്തിലെ കോൺഗ്രസിന്റെ സൈബർ നേതൃത്വം ഏറ്റെടുത്ത് എത്തിയ ആന്റണീപുത്രൻ അനിൽ കെ ആന്റണിക്ക് അതൊരു തടസ്സമാകുമോ? അതിന്റെ പ്രതിഫലനമാണോ ഇന്ന് മുല്ലപ്പള്ളി തന്നെ ബൽറാമിനെ ഇകഴ്‌ത്തിക്കാട്ടുംവിധം പ്രസ്താവന ഇറക്കിയ സംഭവം.

ഏതായാലും ഇതൊരു ചൂടേറിയ ചർച്ചയായിരിക്കുകയാണ് കോൺഗ്രസിൽ. കേരളം കെട്ടിയിറക്കുന്നവരെ ഇഷ്ടപ്പെടുന്നവരല്ല. അതോടൊപ്പം തന്നെ മക്കൾ രാഷ്ട്രീയം എന്നു കേട്ടാൽ ഉറഞ്ഞു തുള്ളുകയും ചെയ്യും. ഏറ്റവുമൊടുവിൽ എംഐ ഷാനവാസിന്റെ മകളെ വയനാട്ടിൽ സ്ഥാനാർത്ഥി ആക്കും എന്ന് വാർത്ത വന്നപ്പോൾ മുതൽ അതിനെതിരെ ശക്തമായി പ്രതികരണങ്ങൾ വരികയും ചെയ്തു. പ്രത്യേകിച്ചും മധ്യകേരളത്തിൽ കെട്ടിയിറക്കലും മക്കൾ രാഷ്ട്രീയവും അലർജി തന്നെയാണ്. അങ്ങനെയിരിക്കെയാണ് ആന്റണിയുടെ മകനെ കോൺഗ്രസിന്റെ സൈബർ പോരാട്ട ചുമതല ഏൽപിച്ച് ഇങ്ങോട്ടേക്ക് ഇറക്കുന്നത്. തനിക്ക് രാഷ്ട്രീയ താൽപര്യം ഇല്ലെന്നും ശശി തരൂർ ഏൽപിച്ചതുപോലെ സോഷ്യൽ മീഡിയ മേഖലയിൽ മാത്രമാവും നിൽക്കുക എന്നുമാണ് അനിൽ ആന്റണി പറഞ്ഞത്.

കോൺഗ്രസ്സുകാരെ കൊന്നാൽ പ്രതികരിക്കേണ്ടേ

പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ അതി ദാരുണമായി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം. അതിന് വലിയ പ്രതികരണമാണ് ഉണ്ടായത്. സിപിഎമ്മിനെതിരെ വലിയ പോരാട്ടംതന്നെ നടന്നു. ഒരുപക്ഷേ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ, കേരളത്തിലെ സ്ഥാനമാനങ്ങൾ വഹിക്കുന്ന ചെന്നിത്തലയും മുല്ലപ്പള്ളിയും ഒക്കെ വിചാരിച്ചാൽ നടക്കുന്നതിലും അപ്പുറത്താണ് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നത്.

ഇതിന് നേതൃത്വം വഹിച്ചത് ബൽറാം ആയിരുന്നു. ബൽറാം പറഞ്ഞതിന്റെ ഒരു ശതമാനം പോലും സോഷ്യൽ മീഡിയയിൽ പ്രതികരിക്കാൻ കോൺഗ്രസിന്റെ മറ്റു നേതാക്കൾക്ക് ആയില്ല. എന്നാൽ ബൽറാം ആഞ്ഞടിച്ചു. സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ കാപാലിക രാഷ്ട്രീയത്തിന് എതിരെ സജീവമായി. ഇടതുപക്ഷ സഹയാത്രികർ എന്ന് ഭാവിക്കുന്ന സാംസ്‌കാരിക-സാഹിത്യ പ്രവർത്തകരെ ശരിക്കും വിരട്ടി.

അങ്ങനെയാണ് കെപി മീര ഉൾപ്പെടെ ചില ഇടതുപക്ഷ സാഹിത്യകാരന്മാർ പ്രതികരിക്കുന്നത്. ഇതോടെ വിഷയം ചർച്ചയായി. സിപിഎം എന്ന് പറയാൻ പോലും മടിച്ച് പ്രതികരിച്ചവരുമുണ്ട്. ഇത്തരത്തിലാണ് ഒരു പ്രതികരണത്തിനിടെ കെപി മീരയുടെ പോസ്റ്റിന് കീഴെയും വാഴപ്പിണ്ടി സമരത്തിന് എതിരെ പ്രതികരിച്ച പിണറായിയുടെ പോസ്്റ്റിനുമെല്ലാം കമന്റുമായി ബൽറാം എത്തുന്നത്. ഇതോടെ പോസ്റ്റിട്ടവരേക്കാൾ പോസ്റ്റിന് കീഴെ കമന്റിട്ട ബൽറാമിന് അനുകൂലിച്ച് നിരവധി പേർ എത്തി. ഇതിൽ രാഷ്ട്രീയ നിറം ഇല്ലായിരുന്നു. ഉരുളയ്ക്കുപ്പേരി പോലെ ബൽറാം ചെയ്ത കമന്റുകൾ മാത്രമായിരുന്നു ഉത്തേജനം.

പക്ഷേ, ഇത് ചിലർക്ക് പിടിച്ചില്ല. പ്രത്യേകിച്ചും കേരളത്തിൽ കോൺഗ്രസിന്റെ സൈബർ വിങ്ങിന് പുതിയ പോർമുഖം തുറക്കാനെന്ന മട്ടിൽ എത്തിയ ആന്റണിയുടെ പുത്രന് ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ ഉണ്ടായിരുന്നില്ല. പെരിയയിലെ ഇരട്ടക്കൊല നടന്നതിന് പിന്നാലെ പോലും കാര്യമായി ഈ വിഷയം ഉയർത്തിക്കാട്ടാത്ത സൈബർ മേധാവിക്കെതിരെ വിമർശനവും പാർട്ടിയിൽ ഉയർന്നു.

ഇതിന് പിന്നാലെയാണ് കെപിസിസി പുതിയൊരു 'ഇണ്ടാസ്' പുറത്തിറക്കുന്നത്. അത് ചർച്ചയുമായി. പക്ഷേ, ഉന്നമിട്ടത് ബൽറാമിനെയാണ്. ഇതാണ് ഇപ്പോൾ കോൺഗ്രസുകാർ ചർച്ചയുമാക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ സൈബർ ലോകത്തെ നേതാവ് എന്ന് പറയാവുന്ന ബൽറാമിനെ കെപിസിസി അധ്യക്ഷൻ തന്നെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ വിമർശിക്കുമ്പോൾ അക്കാര്യം ചർച്ചയാക്കുകയാണ് സൈബർ ലോകം.

കാസർകോട്ട് സിപിഎം നടത്തിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികരിക്കാതെ നിന്ന സാംസ്‌കാരിക നായകരുടേയും സാഹിത്യകാരന്മാരുടേയും പേരിൽ വാഴപ്പിണ്ടി പാർസൽ അയച്ചായിരുന്നു യൂത്ത് കോൺഗ്രസ് സമരം. ഇതിനെതിരെ മുഖ്യമന്ത്രി വിമർശിച്ചതോടെ മുഖ്യമന്ത്രിയുടേ പേരിലും പാർസൽ അയക്കാൻ തീരുമാനമായി. എന്നാൽ ഇ്‌പ്പോൾ ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് ചെയ്ത സമരത്തിനെല്ലാം കൂട്ടുനിൽക്കുകയും സൈബർ ലോകത്ത് കോൺഗ്രസിന്റെ നാവായി നിൽക്കുകയും ചെയ്ത ബൽറാമിനെതിരെ കെപിസിസി അധ്യക്ഷൻ രംഗത്തുവന്നത് എന്തിനെന്നും ആർക്കുവേണ്ടിയെന്നും ചോദ്യം ഉയരുകയാണ് കോൺഗ്രസുകാർക്കിടയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP