Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായിക്കും മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ; ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് ബെഹ്‌റ നൽകി; ഇതിന് പ്രത്യുപകാരമായാണ് മോദി ബെഹ്‌റയെ ഡിജിപിയാക്കാൻ പിണറായിയോട് നിർദ്ദേശിച്ചത്; എൻഐഎയുടെ ഫയൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന താൻ കണ്ടതുമാണ്; ഡിജിപിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ തിരികൊളുത്തിയത് വൻരാഷ്ട്രീയവിവാദത്തിന്

പിണറായിക്കും മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ; ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് ബെഹ്‌റ നൽകി; ഇതിന് പ്രത്യുപകാരമായാണ് മോദി ബെഹ്‌റയെ ഡിജിപിയാക്കാൻ പിണറായിയോട് നിർദ്ദേശിച്ചത്; എൻഐഎയുടെ ഫയൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന താൻ കണ്ടതുമാണ്; ഡിജിപിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ തിരികൊളുത്തിയത് വൻരാഷ്ട്രീയവിവാദത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയേയും അമിത് ഷായേയും വെള്ളപൂശുന്ന റിപ്പോർട്ട് ബെഹ്‌റ നൽകി. ഇതിന് വേണ്ടിയുള്ള ഇടപെടൽ, അന്നത്തെ എൻഐഎ ഉദ്യോഗസ്ഥനായ ബെഹ്റ നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയൽ അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ താൻ കണ്ടെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി. ഇതിന് പ്രത്യുപകാരമായാണ് മോദിയുടെ ശുപാർശയിൽ ബെഹ്റ സംസ്ഥാന ഡിജിപിയായതെന്നും മുല്ലപ്പള്ളി യൂത്ത് ലീഗിന്റെ സംസ്ഥാന യാത്രയിൽ പറഞ്ഞു.

ഇസ്രത്ത് ജഹാൻ കേസിൽ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്‌റ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എൻഐഎയിൽ നിന്ന് അവധിയെടുത്തോയെന്ന് വ്യക്തമാക്കണം. അവധിയെടുത്തെങ്കിൽ എന്തിനെന്ന് തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു. ബെഹ്‌റയെ ഡി.ജി.പിയാക്കാൻ പിണറായിയോട് നിർദ്ദേശിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.

ബെഹ്‌റ അന്ന് നൽകിയ റിപ്പോർട്ട് ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായി അദ്ദേഹത്തെ ഡിജിപിയാക്കി പിണറായി വിജയൻ അധികാരമേറ്റെടുത്തപ്പോൾ ആദ്യ ഫയലായി തന്നെ മോദി ഒപ്പിട്ടുവാങ്ങുകയായിരുന്നു. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റയെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് ആവർത്തിച്ചു പറഞ്ഞു.

യൂത്ത് ലീഗ് യുവജന യാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം ആരോപണങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. മുല്ലപ്പള്ളി വീരസ്യം നിർത്തി തെളിവുകൾ പുറത്തുവിടണമെന്ന് ബിജെപി നേതാവ് എം ടി. രമേശ് ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ വൻ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP