Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബന്ധുനിയമന വിവാദത്തിന് പിന്നാലെ ജലീലിനെതിരെ സടകുടഞ്ഞെഴുന്നേറ്റ് ലീഗ് രാഷ്ട്രീയം; മലപ്പുറത്തെ ലീഗ് മേൽക്കോയ്മ പൊളിച്ചടുക്കി വോട്ടാക്കി മാറ്റിയ ജലീലിനെ തകർക്കാനുള്ള വജ്രായുധമായി പുത്തൻ വിവാദം; തെളിവുകൾ നിരത്തി മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ ഫിറോസിനെ സഹായിച്ചത് ജലീലിന്റെ തന്നെ ആളുകളോ ? നിയമന വിവാദം കത്തിപ്പടരുമ്പോൾ

ബന്ധുനിയമന വിവാദത്തിന് പിന്നാലെ ജലീലിനെതിരെ സടകുടഞ്ഞെഴുന്നേറ്റ് ലീഗ് രാഷ്ട്രീയം; മലപ്പുറത്തെ ലീഗ് മേൽക്കോയ്മ പൊളിച്ചടുക്കി വോട്ടാക്കി മാറ്റിയ ജലീലിനെ തകർക്കാനുള്ള വജ്രായുധമായി പുത്തൻ വിവാദം; തെളിവുകൾ നിരത്തി മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ ഫിറോസിനെ സഹായിച്ചത് ജലീലിന്റെ തന്നെ ആളുകളോ ? നിയമന വിവാദം കത്തിപ്പടരുമ്പോൾ

ടി.പി.ഹബീബ്

കോഴിക്കോട്: ലീഗിന്റെ മുടി ചൂടാ മന്നനായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയെ മലർത്തിയടിച്ച് കൊണ്ടാണ് കെ.ടി.ജലീൽ കേരള രാഷ്ട്രീയത്തെ ത്രസിപ്പിച്ചത്. കെ.കരുണാകരനെ അടക്കം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ ചുക്കാൻ പിടിച്ച കുഞ്ഞാലിക്കുട്ടിയെ എട്ട് നിലയിൽ പൊട്ടിക്കാനായത് ലീഗണികൾക്ക് വർഷങ്ങളോളം വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് അങ്ങോട്ട് കുഞ്ഞാലിക്കുട്ടിക്ക് ശനിദശയും കെ.ടി.ജലീലിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

ഗുജറാത്തിലെ പിരിവിന്റെ കണക്ക് ചോദിച്ചതിനാണ് എന്നെ ലീഗിൽ നിന്നും പുകച്ച് പുറത്ത് ചാടിച്ചതെന്ന ജലീലിന്റെ പ്രസംഗത്തിന് നല്ല മാർക്കറ്റും അക്കാലത്ത് ലഭിച്ചു.പ്രത്യേകിച്ച് വിഷയങ്ങളൊന്നും ഇല്ലെങ്കിലും അവതരണ ഭംഗി കൊണ്ടും പ്രസംഗ കലയിലെ വിരുതുകൊണ്ടും ആരെയും സ്വന്തക്കാരനാക്കാനുള്ള കഴിവ് കൊണ്ട് ജലീൽ കേരള രാഷ്ട്രീയത്തിലെ പ്രധാനിയായി നില കൊണ്ടു.സിപിഎം.പോലെയുള്ള കേഡർ പാർട്ടി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ കേരള യാത്രയിലെ മുഖ്യപ്രസംഗകനായി മാറാനും കെ.ടി.ജലീലിന് സാധിച്ചു.

പ്രസംഗത്തിലെ മഹിമ കൊണ്ടും ജനപ്രതിനിധിയെന്ന തനിമ കൊണ്ടും ജലീൽ നിറഞ്ഞാടിയ ഘട്ടത്തിലാണ് രണ്ട് വർഷം മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഹ്യദയപക്ഷ സർക്കാർ കേരളത്തിൽ അധികാരം ഏൽക്കുന്നത്.അന്നേ എല്ലാവരും ഡയറിയിൽ കുറിച്ചിട്ട മന്ത്രി സ്ഥാനത്തുള്ളവരുടെ പേരുകളിൽ ഒന്നായിരുന്നു കെ.ടി.ജലീൽ.പതിവ് പോലെ കെ.ടി.ജലീലിനെ തേടി മന്ത്രി പദവിയെത്തി.

മലപ്പുറത്തെ ലീഗിന്റെ പോരിശ തകർക്കണമെങ്കിൽ മുസ്ലിം സമുദായ നേതാക്കളുമായി നല്ല ബന്ധമുള നേതാവിനെ തന്നെ ലഭിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ചിന്ത.അതിന് പറ്റിയ നേതാവും കെ.ടി.ജലീലാണെന്ന് കണ്ടെത്തി.ഒരേ സമയം കാന്തപുരമായും ഇ.കെ.വിഭാഗത്തിലെ നേതാക്കളുമായും ജമാഅത്ത് ഇസ്ലാമി,മുജാഹിദ് എന്നീ വിഭാഗങ്ങളുമായി അടുത്ത ബന്ധമുള്ള നേതാവെന്ന പരിഗണനയും അനുകൂല ഘടകമായി മുന്നേറുന്നതിനിടയിലാണ് ബന്ധു നിയമന വിവാദം ഉടലെടുക്കുന്നത്.

ജലീലിനെ ഒതുക്കാൻ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിൽ അരമന്ത്രിയാക്കി മാറ്റിയതെന്ന ആരോപണം പാർട്ടിയിൽ തന്നെ നിലനിൽക്കുന്ന ഘട്ടത്തിലാണ് ബന്ധു വിവാദം നിലനിൽക്കുന്നത്.ഇതിന് പിന്നിൽ ജലീലിനെ ചുറ്റിപ്പറ്റി കറങ്ങുന്ന സംഘത്തിന് കൈയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ഇതിന്റെ ഫയലുകൾ ക്യത്യമായി ഫിറോസിന്റെ അടുത്ത് എത്തിച്ചത് എങ്ങനെയെന്ന ആലോചനയിൽ മുഴകിയിരിക്കുകയാണ് ജലീൽ മന്ത്രി.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ ശക്തമായ അന്വേഷണമാണ് ബന്ധു വിവാദം കത്തിപ്പടരാൻ ഇടയാക്കിയത്.അദീബ് രാജിവെച്ചിട്ടും അട്ടപിടിച്ച മാതിരി ശക്തമായ തെളിവുകൾ നിരത്തി മുന്നേറാൻ ഫിറോസിന് സാധിച്ചത് നല്ല പിന്തുണ ജലീലിന്റെ ആളുകളിൽ നിന്നും ചില ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതിന്റെ ഫലമാണ്.

പല രംഗത്തും ഗ്രൂപ്പ് പോരിനാൽ മുറുകുന്ന ലീഗ് രാഷ്ട്രീയത്തിൽ നേതാക്കന്മാരിൽ 99 ശതമാനവും ജലീൽ വിരുദ്ധരാണെന്നതാണ് സത്യം.ഇ.ടി.മുഹമ്മദ് ബഷീർ എംപി,കെ.പി.എ.മജീദ്,കെ.എം.ഷാജി എംഎ‍ൽഎ മുതൽ യൂത്ത് ലീഗിലെ പി.കെ.ഫിറോസ്,നജീബ് കാന്തപുരം,വി.വി.മുഹമ്മദലി തുടങ്ങിയവർ വരെ ജലീലിനെതിരെയുള്ള ശക്തവും ആത്മാർത്ഥവുമായ വിമർശകരാണ്.ജലീലിനെ എങ്ങനെയെങ്കിലും ഒതുക്കി കൈയിൽ കൊടുത്തില്ലെങ്കിൽ ലീഗിന്റെ ക്ഷീണം ചില്ലറയൊന്നുമല്ല അറിവും തിരിച്ചറിവും നേതാക്കൾക്ക് നല്ലോണമുണ്ട്.

പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ചില നേതാക്കളെയും സുന്നിയിലെ ഇ.കെ.വിഭാഗത്തിലെ ചില നേതാക്കളെയും വളരെ തന്ത്രപൂർവ്വം കെ.ടി.ജലീൽ തന്റെ ചിറകിന്റെ ഉള്ളിൽ രഹസ്യമായി ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ലീഗിലെ തന്റെ എതിരാളികളോട് ശക്തമായി പൊരുതുമ്പോഴും ഇഷ്ടക്കാർ എന്ത് വിളിച്ച് പറഞ്ഞാലും ശരിയാക്കി കൊടുക്കുന്ന സമീപനമായിരുന്നു ജലീലിന്റെ രീതി ശാസ്ത്രം. ഇഷ്ടക്കാരുടെ കല്ല്യാണത്തിനടക്കം വളരെ ആത്മാർത്ഥമായി പങ്കെടുക്കാൻ ഏറെ താൽപര്യപ്പെട്ടതിന് പിന്നിൽ പുതിയ രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കാനായിരുന്നു ജലീൽ പരിശ്രമിച്ചത്. ജലീലിന്റെ ഈയൊരു രീതി ശ്രദ്ധയിൽപ്പെട്ട ഇടത്തരക്കാരായ നേതാക്കളാണ് കെ.ടി.ജലീൽ ലീഗിലേക്ക് മടങ്ങുന്നുവെന്ന വാർത്ത സൃഷ്ടിച്ചത്.

ബന്ധു നിയമന വിവാദം വന്നതോടെ ജലീൽ വിമർശകർ ശക്തമായി സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ചയാണ് ലീഗ് രാഷ്ട്രീയത്തിൽ കാണുന്നത്. പൊതുവെ ശക്തമായ രാഷ്ട്രീയ വിമർശനം നടത്താത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പോലും ജലീൽ വിഷയത്തിൽ ശക്തമായ പ്രതികരണമാണ് ഉയർത്തിയത്. ഇപ്പോഴും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിമർശനത്തിന് പണ്ടത്തെ പോലെ അത്ര മൂർച്ചയില്ലെന്ന വാദമുള്ള യൂത്ത് ലീഗ് നേതാക്കളുമുണ്ട്.

മുന്നിൽ നിന്ന് നയിക്കുന്ന പി.കെ.ഫിറോസും അതിൽ നിറഞ്ഞ പിന്തുണയുമായി പാണക്കാട് മുനവ്വറലി തങ്ങളും അഹോരാത്രം യൂത്ത് ലീഗിന് വേണ്ടി സക്രിയ സാന്നിധ്യമായി മുന്നോട്ട് കുതിക്കുന്ന നജീബ് കാന്തപുരവും, എം.എ.സമദം,വി.വി.മുഹമ്മദലി അടക്കമുള്ള നേതാക്കളിൽ തികഞ്ഞ പ്രതീക്ഷയാണ് പ്രവർത്തകർ കാണിക്കുന്നത്. ജലീലിന്റെ രാജിയിൽ കുറഞ്ഞതിലൊന്നും യൂത്ത് ലീഗിന്റെ അജണ്ടയിലില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP